Wednesday 9 July 2014

"എന്‍റെ മനസ്സിന്‍റെ പുസ്തക താളില്‍ " ഭാഗം 2 .

                                      "മക്കളുടെ  അച്ഛന്‍

             എന്‍റെയെല്ലാമായ  ജീവിതപങ്കാളിയായിരുന്നു  കുഞ്ഞികൃഷ്ണേട്ടന്‍ . മക്കൾക്ക്‌    അവരുടെ പ്രിയപ്പെട്ട  അച്ഛൻ  !! അവരുടെ  കുട്ടിക്കാലത്ത്  അവരോടൊപ്പം  കളിക്കുന്ന കളിക്കൂട്ടുകാരനായിരുന്നു അവര്‍ക്ക് അച്ഛന്‍ "അക്കാലത്തെ  ഒരുദിവസം   ഓര്‍ക്കുമ്പോള്‍  ഞാനിപ്പോഴും തനിയെ ചിരിച്ചുപോകും . അന്നൊരു ഞാറാഴ്ചയായിരുന്നു .ഉച്ചക്ക്ഒരു പന്ത്രണ്ടുമണി സമയം . ഞാന്‍ കിച്ചനില്‍ ജോലിതിരക്കിലായിരുന്നു .ആരോ കോളിംഗ്ബെല്‍ അടിക്കുന്നുണ്ട് ..ഡോര്‍ ഓപ്പണ്‍ചെയ്യാന്‍  അച്ഛനേയും മക്കളേയും വിളിച്ചുനോക്കി ..ആരുടേയും  പ്രതികരണം കേള്‍ക്കാത്തതിനാല്‍  ഞാന്‍തന്നെ ഡോര്‍ തുറന്നപ്പോള്‍  ഏട്ടന്‍റെ ഓഫീസ്‌  ഫ്രണ്ട്‌  അലക്സാണ്ടര്‍ സാര്‍ ആയിരുന്നു .അദ്ദേഹം ഇടക്കൊക്കെ  വരാറുണ്ട് . ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കുകയെന്നത് അങ്ങേര്‍ക്ക്  ഒത്തിരി ഇഷ്ടമായിരുന്നു .മക്കളും വൈഫും  നാട്ടില്‍വര്‍ക്ക് ചെയ്യുന്നതിനാല്‍  പുള്ളിക്കാരന്‍ കോഴിക്കോട് തനിച്ചാണ് താമസം . ഹോംമെയ്ഡ് ഫുഡ്‌ കഴിക്കാനാ ഞാന്‍ കൃഷ്ണന്‍ സാറിന്‍റെ വീട്ടില്‍ വരുന്നതെന്ന് അങ്ങേര്‍ മടികൂടാതെ എന്നും പറയുമായിരുന്നു . റിട്ടേര്‍ചെയ്യാന്‍ നാലഞ്ചു വര്‍ഷംകൂടിയുണ്ട്  അതിങ്ങനെയങ്ങു പോകട്ടെ ...എന്തിനാ ഫാമലിയെ  ബുദ്ധിമുട്ടിക്കുന്നത്  എന്നാ പക്ഷകാരനാ  അദ്ദേഹം ..(പുള്ളികാരനും ഇഹലോകം  വെടിഞ്ഞെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത് .ഈ യവസരത്തില്‍ അദ്ദേഹത്തിനും സ്മരണാഞ്ജലി സമര്‍പ്പിക്കുന്നു .) ഡോര്‍ തുറന്നപാടെ അദ്ദേഹം ചോദിച്ചു ,കൃഷ്ണന്‍സാറില്ലേ എന്ന് .(ഏട്ടന്‍ വീട്ടിലില്ലെങ്കില്‍ കയറിയിരിക്കില്ല ..പിന്നെവരാമെന്നുപറഞ്ഞു തിരിച്ചുപോകും .) ഉണ്ട് സാറ് ഓഫീസ്‌ റൂമില്‍ ഇരിക്കൂ ഞാനിപ്പോള്‍ വിളിക്കാമെന്നു പറഞ്ഞു ഞാനകത്തുപോയി  .അടച്ചിട്ടിരിക്കുന്ന ബെഡ് റൂമില്‍ തട്ടി വിളിച്ചപ്പോള്‍ മോനാണ്  ഡോര്‍ തുറന്നത്..അപ്പോള്‍ അകത്തുകണ്ട കാഴ്ച്ച ആരുകണ്ടാലും ചിരിച്ചു മണ്ണുകപ്പിപ്പോകും ..മോള് അച്ഛനെ മേക്കപ്പ്‌ ചെയ്തിരിക്കുന്നു.മുടി രണ്ടു സൈഡില്‍ റിബണ്‍കെട്ടി സ്ലൈഡ്‌ കുത്തിവെച്ചിരിക്കുന്നു ..എന്‍റെസിന്ദൂരം കൊണ്ട്  വലിയപൊട്ടും ,കണ്ണുകള്‍ കണ്മഷികൊണ്ട് കഥകളി ക്കാരനെപ്പോലെ വാലിട്ടെഴുതിയിരിക്കുന്നു , ഐബ്രോവരഞ്ഞു ,കണ്ണ് തട്ടാതിരിക്കാന്‍  കവിളില്‍ വലിയൊരു ബ്യൂട്ടി സ്പോട്ടും .ആകെമൊത്തം നോക്കിയാല്‍ പുതിയ വീടിനു കണ്ണു തട്ടാതിരിക്കാന്‍ വലിയ കോലം വരച്ചുവെക്കാറില്ലേ സംഭവം അതു പോലിരിക്കുന്നു ... .മോളാണെങ്കില്‍ മേക്കപ്പ്‌മാന്‍റെ  ഗമയില്‍ നില്‍ക്കുന്നു . എല്ലാം കണ്ടപ്പോള്‍ എനിക്കാണെങ്കില്‍ ച്ചിരിച്ചുചിരിച്ചു വയറുനുറുങ്ങിയിട്ടു  സാറ് വെയ്റ്റ് ചെയ്യുന്ന കാര്യം പറയാന്‍ വളരെ പ്രയാസപ്പെട്ടു .പിന്നെ പെട്ടന്നുതന്നെ ഏട്ടന്‍ ഓടി ബാത്ത്‌റൂമില്‍ കയറി ക്ലീന്‍ ചെയ്തു കുളിച്ചിട്ട് വന്നു ."ഇങ്ങിനെ മക്കള്‍ക്കൊപ്പം അവരുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കുന്ന അച്ഛന്‍ന്മാര്‍  വളരെ കുറവേകാണു..മക്കളോട്  അച്ഛനമ്മമാരില്‍ ആരെയാണിഷ്ടമെന്നു ചോദിച്ചാല്‍ (ഈ സാറ് വന്നാല്‍ മക്കളുടെ കൊഞ്ചി കൊഞ്ചിയുള്ള സംസാരം കേള്‍ക്കാന്‍ എപ്പോഴും ചോദിക്കും  ) മോളില്‍ നിന്നും ഉടനെ ഉത്തരം കിട്ടും അച്ഛനെയാ .അമ്മ അടിക്കും ഭദ്രകാളിയാ.. അവര്‍ക്കെന്നെ  അച്ഛനെ പ്പോലെ കൂടെ കളിക്കാന്‍ കിട്ടാറില്ല . എനിക്ക് ജോലിതിരക്കുണ്ടാവും ..
മക്കള്‍ക്ക്‌ അവരുടെ  യുവത്വത്തിൽ  നല്ല ഉപദേശങ്ങൾ നല്കിയിരുന്ന  നേർവഴി കാട്ടിക്കൊടുത്ത  , ദുശീലങ്ങൾ  തൊട്ടു തീണ്ടിയിട്ടില്ലാത്ത  നല്ലൊരു ഫ്രണ്ട്  കൂടിയായി രുന്നു  അവരുടെ അച്ഛൻ  !! അദ്ദേഹം  സർവീസിൽ (കസ്റ്റം സിൽ )  നിന്നും 1993ൽ പിരിയുന്നത് വരെ ജോലി സ്ഥലങ്ങളിൽ ഫാമലി  കൂടെതന്നെ വേണമെന്ന്  നിർബന്ധമായിരുന്നു . അതിനാൽ കുട്ടികൾ  രണ്ടാളുടെയും  പഠിത്തം  കോഴിക്കോട് വെച്ചായിരുന്നു  . ഞങ്ങൾ  ഒരിക്കലും  വേർപിരിഞ്ഞു താമസിച്ചിട്ടില്ല  .ഡ്യൂട്ടി കഴിഞ്ഞാൽ ഉടൻ  വീട്ടിലെത്തി  ഞങ്ങളോടൊപ്പം   സമയം  ചിലവഴിക്കാനാണ്  കൂടുതലും ഇഷ്ടം .ഞങ്ങളെയും  കൂട്ടി  ഔട്ടിങ്ങും ,നല്ല ഹോട്ടലിൽ  കൊണ്ടുപ്പോയി  ഭക്ഷണം    കഴിക്കൽ  ഇതൊക്കെയാണ്  അദ്ദേഹത്തിന്‍റെ  ഹോബി . പിന്നെ അതിഥി സല്‍ക്കാരപ്രിയനായിരുന്നു  കൃഷ്ണേട്ടന്‍ .ഞങ്ങള്‍ കോഴിക്കോട് താമസിക്കുന്ന കാലത്ത്  അതിഥികള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല ..ബന്ധുക്കളായും  സുഹ്രുത്ത്ക്കളായും  ഒത്തിരിപ്പേര്‍ വരാറുണ്ട് .നമ്മുടെ നാട്ടിലൊന്നും അക്കാലത്ത് നല്ല ഹോസ്പിറ്റല്‍സും ഡോക്ടര്‍ മാരുമുണ്ടായിരുന്നില്ല . ആയതിനാല്‍ നല്ലൊരു ട്രീറ്റ്മെന്‍റ്കിട്ടണമെങ്കില്‍ എല്ലാവരും കോഴിക്കോടേക്ക് വെച്ച് പിടിക്കും ..മെഡിക്കല്‍കോളേജ്സൌകര്യവും കോഴിക്കോട്കിട്ടുമല്ലൊ..  തലേദിവസം തന്നെ ഓഫീസിലേക്ക്  ഫോണ്‍കോള്‍ വരും . "ഇന്നയാള്‍ക്കുവേണ്ടി  ഇന്ന ഡോക്ടറെ ബുക്ക്‌ ചെയ്യണം എന്നായിരിക്കും  നിര്‍ദ്ദേശം." പിന്നെ അവര്‍ക്കുവേണ്ടതെല്ലാം ചെയ്തു കൊടുക്കും ..ആവശ്യക്കാര്‍ബന്ധുക്കളാവാം,അയല്‍വാസികളാകാം,സുഹുര്‍ത്തുക്കളാവാം..അക്കാലത്ത്നമ്മുടെനാട്ടില്‍,വീടുകളില്‍ടെലിഫോണ്‍സൗകര്യം  വളരെ പരിമിതമായിരുന്നു .. ടെലിഫോണ്‍ബൂത്തിന്റെസേവനം മാത്രമാണ് ആശ്രയം.
നമ്മുടെ അത്യാവശ്യം  മാറ്റി വെച്ചും മറ്റുള്ളവരെ ബുദ്ധിമുട്ടില്‍ സഹായിക്കുന്നതിലാണ് അദ്ദേഹത്തിനു താല്‍പ്പര്യം . നമ്മളെ ഈശ്വരന്‍ സഹായിക്കും എന്നാണു പറയുക . ഞങ്ങളെല്ലാരും  നല്ലഈശ്വരവിശ്വാസികളാണ് . ആ ചിന്താഗതിയായിരിക്കും സുഖദുഃഖസംമിശ്രമായ  ഈ ജീവിതത്തില്‍  ഞങ്ങളെ മുന്നോട്ടുനയിക്കുന്നത് .  പിന്നെ  എല്ലാമാസവും  കോഴിക്കോട്  നിന്നും  ഞങ്ങളെയും  കൂട്ടി   നാട്ടിലെത്തി   (തലശ്ശേരി  )മറ്റു ബന്ധുക്കളെ കാണുക എന്നതും നിർബന്ധമായും പാലിച്ചിരുന്നു  .  കൃഷ്ണേട്ടന്‍ നാട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞാല്‍  പലരും വീട്ടിലെത്തും  "മോനെ നിന്നകാണാന്‍വന്നതാ  ചായകുടിക്കാന്‍ പൈസ വേണം ..മുണ്ട് വേണം , അങ്ങിനെ പോകും അവരുടെയാവശ്യങ്ങള്‍...ആരെയും വെറുംകയ്യോടെ അയക്കാറില്ല ..സഹായിക്കും ..
നാട്ടിലും  ജോലിസ്ഥലത്തും  ഒത്തിരി  നല്ല  സുഹുത്തുക്കൾ  ഉണ്ടായിരുന്നുവെങ്കിലും  ഒരിക്കലും  ഫാമലി വിട്ടു  സുഹൃത്തുക്കളോടൊപ്പം കൂട്ടുക്കൂടി നടക്കുകയെന്ന ശീലങ്ങളൊന്നും  അദ്ദേഹത്തിനില്ലായിരുന്നു  ..എല്ലാവരോടും  സ്നേഹത്തോടെ  ഹായ്..  ബൈ . അത്രമാത്രം . കുടുംബ ത്തിനാണ്  ഫസ്റ്റ്  പ്രയോർട്ടി കൊടുത്തിരുന്നത് .  .അതായിരുന്നു  "എന്‍റെ  മക്കളുടെ അച്ഛന്‍"   .ഇങ്ങിനെയുള്ള  ഞങ്ങളുടെ  സന്തോഷം  കണ്ടിട്ട്  സൃഷ്ടിച്ച  ദൈവത്തിനു  പോലും  അസൂയ  തോന്നികാണും  അതായിരിക്കാം   ഹാർ ട്ട്അറ്റാക്ക്  എന്ന വ്യാചേന ഞങ്ങളിൽ  നിന്നും അദ്ദേഹത്തെ  വിധി കവർന്നെടുത്തത്....
തുടരും ...

3 comments:

  1. സ്നേഹസമ്പന്നനായ കൃഷ്ണേട്ടനെ ചേച്ചി വരച്ചു വച്ചിരിക്കുന്നു . കൂടുതല്‍ എഴുതുക .

    ReplyDelete
  2. ‘ഇങ്ങിനെയുള്ള ഞങ്ങളുടെ സന്തോഷം കണ്ടിട്ട് സൃഷ്ടിച്ച ദൈവത്തിനു പോലും അസൂയ തോന്നികാണും അതായിരിക്കാം ഹാർ ട്ട്അറ്റാക്ക് എന്ന വ്യാചേന ഞങ്ങളിൽ നിന്നും അദ്ദേഹത്തെ വിധി കവർന്നെടുത്തത്....‘

    ദു:ഖം തളം കെട്ടി നിൽക്കുന്ന വാക്കുകൾ......

    ReplyDelete
  3. ഇസ്മായില്‍ ,മുരളി ,മനസ്സിലുള്ളത് മറ്റുള്ളവരോട് ഷേര്‍ ചെയ്‌താല്‍ ഉള്ളിലെ വിങ്ങലിന് അല്പമെങ്കിലും ആശ്വാസം കിട്ടുകയാണെങ്കില്‍ നല്ലതല്ലേ ....വായനക്ക് നന്ദി .

    ReplyDelete