Monday, 7 July 2014

"എന്‍റെ മനസ്സിന്‍റെ പുസ്തക താളില്‍ "(ഭാഗം ഒന്ന് )"( "ഞാന്‍ വിജയലക്ഷ്മി "

ചരിത്രമുറങ്ങുന്ന കണ്ണൂര്‍ ജില്ലയിലെ ചിറക്കലില്‍  ജനിച്ചു . ആറുസഹോദരങ്ങള്‍ക്ക്  ഇളയവളായി  "അവരുടെയെ ല്ലാം പ്രിയപ്പെട്ട "കുഞ്ഞുമോളായി"വളര്‍ന്നു . വിവാഹശേഷം  ഭര്‍ത്താവി നോടൊപ്പമാണ്  ആദ്യമായി അതിരുകള്‍ താണ്ടി  ലോകം കാണാന്‍ തുടങ്ങിയത് . അദ്ദേഹത്തിന്‍റെ  മരണ ശേഷം രണ്ടു മക്കളുടെ കൂടെയും  ഇംഗ്ലണ്ടിലും  , ദുബായിലുമായി   ലോകവേഗത്തില്‍ അലിഞ്ഞു ചേരാന്‍ ശ്രമിക്കുന്നു  .. ഈശ്വരാനുഗ്രഹത്താല്‍ മക്കള്‍  രണ്ടുപേരും സന്തുഷ്ട കുടുംബം നയിക്കുന്നു . രണ്ടുപേര്‍ക്കും  ഈരണ്ട്ആണ്മക്കള്‍ വീതം .അവരുടെ കളിയിലും ചിരിയിലും  ആശ്വാസം കണ്ടെത്തിയും  ചെറിയ തോതില്‍  കുത്തികുറിക്കലുമായി ഞാനും  ജീവിക്കുന്നു .(" കഥ ,കവിത ,യാത്രാവിവരണം")
എന്താണ് എങ്ങിനെയാണ്‌ എന്‍റെ എഴുത്തിന്‍റെ തുടക്കം അറിയില്ല...പലരുംപറഞ്ഞുകേട്ടിട്ടുള്ളത്പോലെ അത്ഒരുസൃഷ്ടിയുടെമലവെള്ളപാച്ചിലായിവന്നതായിരുന്നോ...അതും അറിയില്ല...എഴുതാന്‍വല്ലകഴിവുമുണ്ടോ?...അറിയില്ല...വൃത്തവുംപ്രാസവുംഒപ്പിച്ചു കവിശ്രേഷ്ടന്മാര്‍രചിക്കുന്നകവിതാരൂപങ്ങളോട്സാമ്യതയെങ്കിലും ഉണ്ടോ? അതുമറിയില്ല....എല്ലാം ഒരു ഈശ്വരകൃപ.. ഞാനാദ്യമായി എഴുതിയത് , 
വെറും അഞ്ചോ ആറോ വരികളാണ്...ലോകത്തിലെ ഏതൊരു സൃഷ്ടിക്കും ആധാരമായി ഒരു തീവ്ര വേദനയുണ്ടെന്ന് പറയാറുണ്ടല്ലോ...ഹൃദയത്തില്‍ കൊണ്ട മുറിപ്പാടിന്‍റെ( ഞാന്‍ ഒരുപാടിഷ്ടപ്പെട്ടിരുന്ന രക്തബന്ധമുള്ള ബന്ധുവില്‍  നിന്നും )നീറ്റല്‍ , ഒരു കീറ് കടലാസ്സില്‍ കുറിച്ചിട്ട ഏതാനും വരികള്‍.....1995 ലാണെന്ന് തോന്നുന്നു ...ആത്മാവില്‍ തറഞ്ഞ ഒരു തീവ്ര വേദന....ഉമിത്തീയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു കടിഞ്ഞൂല്‍ സൃഷ്ടി....പിന്നീട് എന്തോ എഴുതാന്‍ ശ്രമിച്ചില്ല... ഒരു പക്ഷേ എന്നിലേ സ്രഷ്ടാവ് വീണ്ടും ഒരു തീവ്ര വേദനക്കായി കാത്തിരിക്കുകയായിരുന്നോ ? ... ഒരിക്കല്‍ കൂടി വേദന തീരം തല്ലി ഒഴുകിയപ്പോള്‍ സഹിച്ചില്ല... 2001ജൂലൈ ഒന്ന്  പുലര്‍ന്നത് എന്‍റെ ജീവിതത്തിലേക്ക്ഒരിക്കലുംപെയ്തുതീരാത്തകരിനിഴല്‍കോരിയൊഴിച്ചുകൊണ്ടാണ് .....എന്‍റെസര്‍വ്വസ്വവുമായ എന്‍റെപ്രിയപ്പെട്ടവന്‍എന്നെയുംഎന്‍റെമക്കളെയുംതനിച്ചാക്കിപോയി....ഒട്ടും പ്രതീക്ഷിക്കാത്ത വേളയില്‍ മൃത്യു എന്‍റെ ജീവനാഥനെയും കൂട്ടി പടിയിറങ്ങിയപ്പോള്‍ കണ്ണില്‍ വെറും ഇരുട്ടായിരുന്നു...എന്ത് ചെയ്യണമെന്നറിയാതെവിങ്ങിവിറങ്ങലിച്ചുനിന്നപ്പോള്‍ദുഃഖംഅണപൊട്ടിയൊഴുകി....താങ്ങാന്‍കഴിഞ്ഞില്ല....എങ്ങിനെ പിടിച്ചുനില്ക്കണമെന്നെനിക്കറിയില്ലായിരുന്നു...ദിവസങ്ങളും മാസങ്ങളുംവേദനയില്‍മുങ്ങി ഇഴഞ്ഞുനീങ്ങി...ആത്മാവിന്‍റെപിടച്ചില്‍ സഹിക്കവയ്യാതായപ്പോള്‍വീണ്ടുംഞാന്‍പേനയെടുത്തു...മനസ്സിലെ നീറ്റല്‍കുത്തികുറിച്ചു...അങ്ങിനെഞാന്‍വീണ്ടുംഎഴുതാന്‍തുടങ്ങി.കുറേ രചനകള്‍സൃഷ്ടിച്ചു...ഒന്നും ഒരിക്കലും പബ്ലിഷ് ചെയ്യാന്‍ ശ്രമിച്ചില്ല... പലപ്പോഴായി എന്‍റെ സൃഷ്ടികള്‍ വായിച്ച കുറേ നല്ല സഹൃദയര്‍ എന്നേ കൂടുതല്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചു...(ഞങ്ങള്‍  "ഞാനും ,മോനും"അച്ഛന്‍റെ വിയോഗത്തിനുശേഷം , അവന്‍റെ ജോലി സംബന്ധമായി തളിപ്പറമ്പ്‌ പാലകുളങ്ങര അയ്യപ്പസ്വാമി ക്ഷേത്രത്തിനടുത്ത്   ഒരു മൂന്നുവര്‍ഷത്തോളം താമസിച്ചിരുന്നു .ഗെയ്റ്റിന്നടുത്തു നിന്നു നോക്കിയാല്‍ കാണുന്നിടത്ത് അമ്പലം ..കഴിയുന്നതും കാലത്ത് വീട്ടുജോലി തുടങ്ങുന്നതിനു മുന്‍പ്‌ കുളിച്ച്അമ്പലത്തില്‍ പോയി തൊഴുതുവരുമായിരുന്നു .നല്ല   അയല്‍വാസികളും ,പരിസരവും ..ഞങ്ങള്‍ താമസിച്ചത് ഒരുകോബോണ്ടില്‍ രണ്ടുവീടുകള്‍ .മറ്റൊന്നില്‍  അച്ഛനുമമ്മയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം .എനിക്കിഷ്ടപ്പെട്ടു .അവരുടെ ഇളയകുഞ്ഞുവാവ എന്നും എന്‍റെഅടുത്തുതന്നെയാണ് ഉണ്ടാവുക ..നല്ല ഒമാനത്വമുള്ള ഗുണ്ടുമണി വാവ ..ക്രമേണ അവനുഞാന്‍ വിജയേച്ചി അമ്മമ്മയായി ..അവന്‍റെ അച്ഛനുമമ്മയും (ആശയും ,വിജയനും )എന്നെ വിജയേച്ചി എന്നാനുവിളി ക്കാറുള്ളത് .വിജയന്‍ പാര്‍ട്ടിയില്‍ അല്പം ആക്ടീവായആളാണ്‌ .ഇപ്പോഴത്തെ മന്തി ശ്രീമതിടീച്ചര്‍ അധികവും അവിടെ വിജയന്‍റെ വീട്ടില്‍ വരാറുണ്ട് ..അന്ന് അവര്‍ മന്ത്രിയൊന്നുന്നുമായിരുന്നില്ല .അവര്‍ ഏതോ മാസികയുടെ ഭാരവാഹിയായിരുന്നു .ഞാനിത്രയുംപറഞ്ഞുവന്നത് ..ഞാനെഴുതുന്ന കവിതകള്‍ വായിക്കാന്‍ ആശക്ക് വലിയ താല്‍പര്യമായിരുന്നു .രാത്രിയില്‍ എന്‍റെ റൂമില്‍  വെളിച്ചം കണ്ടാല്‍ പിറ്റേദിവസം ചോദിക്കും വിജ്യേച്ചി ഇന്നലെ രാത്രി കവിത യെഴുത്തിലായിരുന്നു അല്ലേ.എനിക്കുതാ  ഞാന്‍ വായിച്ചുനോക്കിയിട്ട്  അഭിപ്രായംപറയാം ...അങ്ങിനെ തളിപ്പറമ്പ് വിടുന്നതുവരെ എനിക്ക് പ്രചോദനം നല്‍കിയ നല്ലൊരു ആരാധിക യായിരുന്നു ആശാവിജയന്‍ .ഒരുതവണ ആശക്ക് വായിക്കാന്‍ കൊടുത്ത കവിത  വിജയന്‍റെ നിര്‍ദ്ദേശപകാരം പബ്ലിഷ് ചെയ്യാന്‍ ശ്രീമതിടീച്ചര്‍ക്ക് കൊടുക്കട്ടെയെന്ന് ആശചോദിച്ചുവെങ്കിലും ,തല്‍ക്കാലം വേണ്ട പിന്നീടാവട്ടെ എന്നുപറഞ്ഞു .)ഈ കുടുംബം മാനസീക മായി എന്നെ സമാധാനജീവിതത്തിലെത്താന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട് .മോന്‍ ഓഫീസില്‍ പോയാല്‍ ആശയുടെയും കുഞ്ഞുവാവയുടെയും സാമിപ്യം ....ആശ എനിക്ക് മോളെപോലെയായിരുന്നു . എന്‍റെ മോള്‍ മാസത്തിലൊരിക്കല്‍ ജോലിസ്ഥലത്ത്നിന്നും  എത്തും രണ്ടുദിവസം താമസിച്ചിട്ട്തിരിച്ചുപോകും .

             ഞാന്‍ പാലകുളങ്ങര താമസിക്കുന്ന കാലത്താണ് കൂടുതല്‍ എഴുത്തിലേക്ക് തിരിഞ്ഞത് ..ശ്രമം തുടര്‍ന്നു... ഇതു വരെ എഴുതിയതെല്ലാം എന്‍റെ മനസ്സിനെ അല്പം ആശ്വസിപ്പിക്കാനുള്ള ഒറ്റമൂലികള്‍ മാത്രമായിരുന്നു...സ്നേഹസമ്പന്നരായ എന്‍റെ മക്കള്‍ എന്നും എന്‍റെ ശക്തിയും പ്രചോദനവും ആയിരുന്നു. എന്‍റെ ദിവ്യമോള്‍ എന്‍റെ എല്ലാ രചനകളേയും ഒരു ഡയറിയിലേക്ക് പകര്‍ത്തിയെഴുതി വെച്ചപ്പോഴും എന്നെങ്കിലും ഇതെല്ലാം പബ്ലിഷ്ചെയ്യാന്‍സാധിക്കുമെന്ന്തന്നെഞാന്‍കരുതിയിരുന്നില്ല.....അങ്ങിനെയിരിക്കെയാണ്‌ എന്‍റെമകള്‍എന്നേഈബ്ലോഗ് ലോകത്തെക്കാനയിച്ചത് ..ആകര്‍ഷിച്ചത്...സ്വയം ഒരു ബ്ലോഗ്ഗര്‍ ആയ അവള്‍ ഈ മാധ്യമത്തിലേക്കു വരാന്‍ ഒരു പ്രചോദനമായി.... ഇനി ഞാന്‍ എന്‍റെ ശ്രമം തുടരട്ടേ...നിങ്ങള്‍ വിലയിരുത്തുക...എന്‍റെ പാമര ബുദ്ധിയില്‍ ജന്മം കൊണ്ട എന്‍റെ എളിയ സൃഷ്ടികള്‍ ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു....പണ്ടത്തെ ജാതിഭേദങ്ങള്‍ക്ക്അതീദമായി ഞാനെഴുതിയ  ഒരു  ചെറുകഥ എനിക്ക് നഷ്ടപ്പെട്ടുപോയിരുന്നു  . ആ കഥ നാല്‍പ്പതു വര്‍ഷങ്ങള്‍ക്കുശേഷം എനിക്ക് തിരിച്ചുകിട്ടി . ഈ അടുത്തകാലത്തായാണ് ആ കഥ പബ്ലിഷ് ചെയ്തത് ...

തുടരും ...

8 comments:

 1. ellam ithe vegam vegam kadannu varatte...kathirikkunnu....hrudayapoorvam svagatham.

  ReplyDelete
  Replies
  1. This comment has been removed by the author.

   Delete
  2. ലീല ടീച്ചറെ(ജന്മസുകൃതം) , കുറച്ചുമാസങ്ങള്‍ചില അസൌകര്യങ്ങള്‍ കാരണം ബ്ലോഗില്‍നിന്നും വിട്ടുനിന്നിരുന്നു ...എനിക്ക് എന്നെപറ്റി തന്നെ എഴുതണമെന്ന്തോന്നി ,ഞാന്‍ കടന്നു വന്ന അവസ്ഥാന്തരങ്ങള്‍...അങ്ങിനെ പലതും ...എത്രത്തോളം സാധിക്കുമെന്ന് ശ്രമിക്കുകയാണ്

   Delete
 2. ആത്മകഥയ്ക്ക് തുടക്കമിട്ടു ..അല്ലേ ഏടത്തി

  ReplyDelete
 3. പട്ടേപ്പാടം :വായനക്കും പ്രോല്സാഹനത്തിനും നന്ദി .

  മുരളി : ഒന്നെഴുതാന്‍ ശ്രമിക്കട്ടെ ...ഞാനിപ്പോള്‍ ബിലാത്തിയില്‍ തന്നെയുണ്ട് .

  ReplyDelete
 4. എഴുതുക.......... വായനക്കായി കാത്തിരിക്കുന്നു.

  ReplyDelete
 5. ചന്തു നായര്‍ : വായനക്ക് നന്ദി .

  ReplyDelete