Tuesday 9 November 2010

" നോര്‍ത്ത്‌ വെയ്ല്‍സിലൂടെ ചുമ്മാ ഒരു യാത്ര "....



കൊച്ചുമോനോടൊപ്പം  വെയ്ല്‍സില്‍.

       ആരും തെറ്റിദ്ധരിക്കരുതേ, ഇത് പരീക്ഷ
ണ നിരീക്ഷണങ്ങളിലൂടെയുള്ള  യാത്രയൊ
ന്നുlമല്ല കേട്ടോ .ചുമ്മാ ഒരുയാത്ര ...😀

മരുമോന്‍ ജി പി യാണ് .വോള്‍സോളില്‍ സ്വന്തം സര്‍ജറിയില്‍ വര്‍ക്ക് ചെയ്യുന്നു . ഇടയ്ക്ക് അവിടെ ലീവെടുത്ത് , പുള്ളി
ക്കാരന്‍ വെയ്ല്‍സ്ഹോസ്പിറ്റലില്‍ രണ്ടുമൂന്നു ദിവസത്തേക്ക് വിസിറ്റിങ്ങ് ഡോക്ടര്‍ ആയി വര്‍ക്ക് ചെയ്യാറുണ്ട് .ഇത്തവണ പോകുമ്പോൾ ഞങ്ങളെയും കൂടെ കൊണ്ടുപോയി.
ഞങ്ങളും വെയ്ൽസിൽ , ഒന്നുകറങ്ങി തിരിഞ്ഞ് അടിച്ചു പൊളിക്കാമെന്നു
കരുതി....
പണ്ടുള്ളവര്‍ പറയാറുള്ളപഴമൊഴിയോര്‍ത്തു
പോയി "നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം .വിശപ്പും മാറും കയ്യും മിനുങ്ങും " 😀😀അതുപോലെ മരുമോന് ഡ്യൂട്ടിയും ചെയ്യാം ഒറ്റയ്ക്ക് മൂന്നു ദിവസം ഹോട്ടലിതാമസിക്കു
മ്പോഴുള്ള മടുപ്പും മാറികിട്ടും...ഞങ്ങള്‍ക്ക് വെയ്ല്‍സിലൂടെ ഒന്നു കറങ്ങി കാണാം.
ഞങ്ങളെല്ലാവരും ഉത്സാഹത്തോടെ ജുണ്‍8nu ചൊവ്വാഴ്ച്ച പകല്‍ പതിനൊന്നു മണിക്ക് ട്ടെല്ഫോര്‍ഡില്‍ നിന്നും പുറപ്പെട്ടു. ഇവിടെ സാധാരണ നിലയില്‍ മേയ് മാസം മുതല്‍ സപ്തംബര്‍ വരെ നല്ല കാലാവസ്ഥ
യാണ് , എങ്കിലും അപ്രതീക്ഷിതമായി ഇട
യ്ക്കിടെ ചെറിയ തോതില്‍ മഴയും കാണും .
യാത്രയില്‍ കുറച്ച്‌ ദൂരം പിന്നിട്ടപ്പോ എന്തോ
 സൂര്യദേവന് ഞങ്ങളോടൊരപ്രിയം . പുള്ളി
ക്കാരൻ  കാര്‍മേഘകൂട്ടങ്ങള്‍ക്കിടയില്‍ മറഞ്ഞു ...വെളിച്ചം മങ്ങി .മഴ ചാറാനും തുടങ്ങി ..ഞങ്ങളും മൂഡോഫിലായി ..😣
അപ്പോഴാ മരുമോന്‍ പറയുന്നത് "നമ്മള്‍
വെയ്ൽസിൽ രാത്രി 8 മണിക്കേ എത്തുക
യുള്ളൂ .പോകുന്ന വഴി മറ്റൊരു ഹോസ്പിറ്റ
ലില്‍ (വെല്‍ഷ് പൂള്‍ )ഒരുമണി മുതല്‍ ആറു
മണി വരെ ഡ്യൂട്ടി ഉണ്ട് ..അതുകഴിഞ്ഞേ യാത്ര തുടരാന്‍പറ്റത്തുള്ളൂ ..ഞങ്ങള്‍ക്ക് രണ്ടു ചോയ്സ് തന്നു .ഒന്ന് ഹോസ്പിറ്റലിനു മുന്നില്‍ കാര്‍ പാര്‍ക്കിങ്ങില്‍ കാറില്‍ തന്നെ ആറുമണിക്കൂര്‍ ഹോസ്പിറ്റലിന്റെ ഭംഗിയും ആസ്വദിച്ചിരിക്കാം ...അല്ലെങ്കില്‍ ഉറങ്ങാം .. രണ്ടാമത്തെ ചോയ്സ് ,അവന്റെ ഡ്യൂട്ടി കഴിയും വരെ ഞങ്ങള്‍ ആ സിറ്റിയില്‍ കറ
ങ്ങുക" ....രണ്ടാമത്തേത് ഞങ്ങള്‍ക്കും അനുയോജ്യ മായിത്തോന്നി .മഴയും നിന്നിട്ടുണ്ട് .കാണാനും എന്ജോയ്‌ ചെയ്യാ
നുംപറ്റുന്ന കുറെ സ്ഥലങ്ങളുടെ ലിസ്റ്റ്  സിസ്റ്റ
റില്‍ നിന്നും സംഘടിപ്പിച്ചു തന്നു . ആദ്യ കറക്കം കുട്ടികളുടെ കളിശാലയാവാമെന്നു തീരുമാനിച്ചു ...കൊച്ചുമോന്‍ എന്‍ജോയ് ചെയ്യുമല്ലോ ...😄
അങ്ങിനെ ഡ്യൂട്ടിക്കിടയില്‍ ഒഴിവുനോക്കി മോന്‍ ഞങ്ങളെ ഡ്രോപ്പ്ചെയ്തു  തന്നു .എവിടെയെങ്കിലുമായി നീണ്ട ആറുമണി
ക്കൂര്‍ തള്ളിവിടണമല്ലോ.. കൊച്ചുമോന്‍ഉത്സാഹത്തോടെകളിതുടങ്ങി..അവിടെഫോട്ടോഎടുക്കല്‍നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡ്  ഞങ്ങളെ നോക്കി ഇളിച്ചു കാട്ടുന്നു .എങ്കിലും അപ്പോള്‍ ഞങ്ങള്‍ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ .അതിനാല്‍ ഞങ്ങള്‍ മൂന്നാല് ഫോട്ടോസ് ഒപ്പിച്ചു ,ഒന്നര മണിക്കൂറോളം അവിടെ തമ്പടിച്ചു .അപ്പോഴേക്കും കുറെ വെള്ളകുട്ടി പട്ടാളങ്ങളെത്തി . അവരുടെ പരേഡില്‍ എന്‍റെ കൊച്ചുമോന്‍ ചമ്മന്തിയായി പോകു
മെന്ന് ഭയന്ന് ഞങ്ങള്‍ അവിടെനിന്നും ടാ
ക്സി വിളിച്ചു മറ്റൊരു ഗാര്‍ഡന്‍ സെന്റെറി
ലെത്തി ..അവിടെ അല്ലറ ചില്ലറ ഷോപ്പിങ്ങി
നു വകുപ്പ് കണ്ടെത്തി ..കുറെ കറങ്ങി ആസ്വ
ദിച്ചു.  ഞങ്ങളുടെ പക്കല്‍ സമയം ഒത്തിരി
യുണ്ടല്ലോ ...ഗാര്‍ഡനില്‍ ഫിറ്റു ചെയ്യാന്‍ പറ്റുന്ന മരങ്ങളും ചെടികളും ഒക്കെ ചുറ്റി
ക്കണ്ടു .അടുക്കാന്‍ പറ്റാത്ത വില ..ഇത് പ്ലാസ്റ്റിക്കല്ല കേട്ടോ നല്ല ഒര്‍ജിനല്‍സ് .ചിലചെടികള്‍കണ്ടാല്‍പ്ലാസ്റ്റിക് ആണെ
ന്നേതോന്നൂ ...അത്രയ്ക്കും പളപളപ്പുണ്ട് കാഴ്ച്ചയില്‍. അങ്ങിനെ മൂന്നു മണിക്കൂ
റോളം അവിടെയും കറങ്ങി .ഒരു സങ്കടം മാത്രം ..അവിടെയും ഫോട്ടോസ് കര്‍ശ
നമായി നിരോധിച്ചിരിക്കുന്നു .ഏതായാലും അവിടെ എത്തിയതിനു തെളിവായി ഗെയ്റ്റിനു പുറത്തുവന്നു രണ്ടുമൂന്നു ഫോട്ടോ തട്ടികൂട്ടി ..വീണ്ടും ടാക്സിയില്‍ ഹോസ്പിറ്റല്‍ കാര്പാര്‍ക്കിങ്ങില്‍ എത്തി .മോനെ വിളിച്ചു കാറിന്റെ കീ വാങ്ങിച്ചു അതിലിരിപ്പുറപ്പിച്ചു .മോന്‍ ഞങ്ങള്‍ക്ക് ചായ എത്തിച്ചു തന്നു ..ഒന്ന് ഫ്രെഷ് ആവാന്‍ ടോയ്ലറ്റ് സൌകര്യവും (ഹോസ്പിറ്റലില്‍ ) ചെയ്തു തന്നു ..ഫ്രെഷ് ആയപ്പോള്‍ ഞങ്ങ
ളും ഹാപ്പി .ഏതാണ്ട് മോന്റെ ഡ്യൂട്ടി സമയം കഴിയാറായി ...ബൂക്ചെയ്ത രോഗികളുടെ ലിസ്റ്റ് കഴിഞ്ഞ ശേഷം എന്നെയും കൂട്ടി ഹോസ്പിറ്റല്‍ സംവിധാനങ്ങളൊക്കെ ചുറ്റി കാണിച്ചു തന്നു .ആരെയൊക്കെയോ പരിചയപ്പെടുത്തി തന്നു ...ഞാന്‍ ഹായ് ഹായ് പറഞ്ഞൊഴിഞ്ഞു ..അവര്‍ പറയു
ന്നതിനൊക്കെ ചിരിച്ചു തലയാട്ടി ഒപ്പിച്ചു . എനിക്ക് അവരുടെ സ്ലാങ്ങ്‌ ഒന്നും തലയില്‍ കയറുന്നില്ല ..(വെള്ളക്കാരല്ലേ ഇനം )
ആറരയോടെ ഞങ്ങള്‍ വെയ്ൽസിലേക്കു യാത്ര തിരിച്ചു . വഴിനീളെ കാണാന്‍ എന്തു ഭംഗിയാണ് ...ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും എനിക്കുവേണ്ടി പ്രകൃതി ഭംഗി ഒപ്പിയെടുക്കാന്‍ മോള് പാഴ്ശ്രമം  നടത്തു
ന്നുണ്ടായിരുന്നു ..കൈഷേയ്ക്കാവുന്നത് കൊണ്ട് കുറേഫോട്ടോസ് കലങ്ങി പോയി ..കുറച്ചൊക്കെകിട്ടി .അപ്പോഴേക്കും നശിച്ച മഴയും തുടങ്ങി 😣 കാർ മാക്സിമം സ്പീഡിലാണ് പോയ്കൊണ്ടിരിക്കുന്നത് .കാരണം 8 മണിക്ക് ബുക്ക്‌ ചെയ്ത ഹോട്ട
ലില്‍ എത്തണം . ഹോട്ടല്‍ commodore റില്‍ ആണ് ബുക്ക്‌ ചെയ്തത് .(llandrindod ,Wells ) ഈ ഹോട്ടലിന്നു എന്തൊക്കെയോ ചരിത്ര
മുണ്ടെന്നു പറയപ്പെടുന്നു .ഞങ്ങള്‍ ആഗ
സ്റ്റില്‍ ആണ് ഇവിടെയെത്തിയതെങ്കില്‍ ഇവിടുത്തെ പ്രധാന ആഘോഷ മായ Victorian Festival ലില്‍ പങ്കെടുക്കാമായി
രുന്നു .ആഗസ്റ്റ് ഇരുപത്തൊന്നു മുതല്‍ ഇരുപത്തൊമ്പതു വരെയാണ് ...അതില്‍ പങ്കെടുക്കാനുള്ള അവസരവും പോയ്കിട്ടി. 😒.
          
       

       


     

       

   

പാവം മോന്‍ തളര്‍ന്ന്  ഉറങ്ങുകയാ  
      
     
സിറ്റിയിലൂടെ ..
 
      

  
      
ലെയ്ക്കും ,പാര്‍ക്കും  തേടി ..
.
       
       
അല്‍പ്പം വിശ്രമം
       
          
ലെയ്ക്ക്    
      
     
       
     
       
   
     
മോളും കൂടെയുണ്ട്  എന്നതിന് തെളിവ്
 
      
       
       
റൂമില്‍ തിരിച്ചെത്തിയ സന്തോഷത്തിൽ😃    
  
      

ഞങ്ങള്‍ താമസിച്ചിരുന്ന സിറ്റി വിട്ടുക
ഴിഞ്ഞാല്‍ വെറും ഗ്രാമപ്രദേശമാണ് ..വലിയ വീടുകളൊന്നും കാണാനില്ല . ഒരു കൊച്ചു വീട് കണ്ടുകഴിഞ്ഞാല്‍ ഒരു അമ്പത് ഏക്കര്‍ സ്ഥലമെങ്കിലും കഴിയണം മറ്റൊരു വീടു
കാണാന്‍ .ഇതിനിടയില്‍ പച്ച പരവതാനി
യില്‍ കൂട്ടത്തോടെ മേഞ്ഞുനടക്കുന്ന ആടുമാടുകളെ ധാരാളം കാണാം ഫാമുകളിനിന്നും മേയാന്‍ വിട്ടതാവാം വെയ്ൽസിലേക്ക്‌ ആള്‍ക്കാരെ ആകര്‍
ഷിക്കുന്നത് ശാന്തമായ പ്രകൃതി ഭംഗിയാ
ണെന്ന്തോന്നുന്നു .. (ഇത് എന്‍റെ തോന്നല്‍
മാത്രമാണ് കേട്ടോ ) അത്രയ്ക്ക് ഭംഗിയുള്ള മലനിരകളും ,പച്ചപരവതനികളും ,കരിമ്പാറ ക്കൂട്ടങ്ങളും ,പൂത്തുലഞ്ഞു നില്‍ക്കുന്ന കാട്ടുമരങ്ങളും , വന്മരങ്ങള് പോലും ഷേയ്പ്പില്‍ കട്ടുചെയ്തു മലനിരകള്‍ക്കു ഭംഗി ചേര്‍ത്തിട്ടുണ്ടിവര്‍ എവിടെ നോക്കി
യാലും പച്ചപ്പട്ടുപുതച്ചസുന്ദരി തന്നെ വെയ്ല്‍സ് . ഡയാനയെ പോലെ  അതി
മാനോഹരി .... .
        ഈ ഗ്രാമങ്ങളിലെ വീടുകള്‍ (ചെറുതാ
യത് കൊണ്ടല്ല കേട്ടോ ) കണ്ടപ്പോള്‍ ഞാന്‍ ചിന്തിച്ചുപോയി എങ്ങിനെയാണ് ഇവരൊക്കെ ഇവിടെ കഴിയുന്നത്‌ ? ഒരത്യാ
പത്തു വന്നാല്‍ എങ്ങിനെയിവര്‍ മറ്റുള്ള
വരുടെ സഹായം തേടും ? പിന്നെ ഇവുടത്തെ (യു .കെ ) പ്രധാന ഗുണം 999 നില്‍ വിളി
ച്ചാല്‍ എത്രയും പെട്ടന്ന് സഹായഹസ്ത
വുമായി പോലീസ് എത്തും .അതുമാത്രമാണ് ആശ്വാസം . പിന്നെ വാര്‍ദ്ധക്യവേളയില്‍ , ഇവരുടെ ചിട്ടപ്രകാരം മക്കളൊന്നും കൂടെ
യുണ്ടാവില്ല .പതിനെട്ടുകഴിഞ്ഞാല്‍ ആണാ
യാലും ,പെണ്ണായാലും സ്വന്തം കാര്യംനോക്കി
പോകും ..ബോയ്‌ഫ്രണ്ട്‌ , ഗേള്‍ഫ്രണ്ട്‌ എന്നൊ
ക്കെ പറഞ്ഞുസ്ഥലം വിടും .പിന്നീട്അമ്മയും
 അച്ഛനും ആകാശം നോക്കി നക്ഷത്രംഎണ്ണു
ക. അത്രതന്നെ ...
കൂടാതെ മക്കളെക്കാളും കൂടുതൽസ്നേഹം
കൊടുത്തു ഇക്കൂട്ടര്‍ വളര്‍ത്തുന്നത് നായ്ക്ക
ളെയാണ്‌ .അവറ്റകള്‍ എന്നും ഒന്നുരണ്ടെണ്ണം ഇവരോടൊപ്പം കാണും . ഇക്കൂട്ടരുടെ കള്‍
ച്ചര്‍ ഒന്നുംതന്നെ നമ്മള്‍ക്ക് അംഗീകരി
ക്കാന്‍ പറ്റാത്തതാണ് .ചിലപ്പോള്‍ അച്ഛന്‍ ഗേള്‍ഫ്രണ്ടിന്റെ കൂടെയാവും  ...അല്ലെങ്കില്‍ അമ്മ ബോയ്‌ഫ്രണ്ടിന്റെ കൂടെയാവും പൊറുതി. പിന്നെ മക്കള്‍ എങ്ങിനെ നേര്‍വഴി തിരഞ്ഞെടുക്കും ഇതാണ് യു .കെ . കള്‍ച്ചര്‍
 . അയ്യോ പറഞ്ഞു പറഞ്ഞു വെയ്ൽസിൽ നിന്നും യു.കെ . മൊത്തമായെത്തിപ്പോയി .
സോറി നമുക്ക് വീണ്ടും വെയ്ൽസിലേക്കു മടങ്ങാം .വെയ്ൽസിൽ ഒരു വിസിറ്റ
റായി പോവുകയാണെങ്കില്‍ നമുക്ക് എന്‍
ജോയ് ചെയ്യാം . സിറ്റി വിട്ടാണെങ്കില്‍ സ്ഥിര
താമസം വളരെ മുഷ്കില്‍ ആണെന്നാണ്‌ എന്‍റെ പക്ഷം .ബോറടിച്ചു ചത്തു പോകും ..എത്ര കാലം നമുക്ക് പ്രകൃതി ഭംഗി ആസ്വദിച്ചു ജീവിക്കാന്‍ പറ്റും ? ..
ഞങ്ങള്‍  താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും  നടന്നു പോകാവുന്ന ദൂരത്തില്‍ കുറേ  നല്ല
റസിഡന്‍സ് ഏരിയാസ്  ഉണ്ട് . അവിടന്നും  കുറച്ച്‌ ദൂരം നടന്നാല്‍   കുട്ടികളുടെപാര്‍ക്കും
 , ഒരു  ലെയ്ക്കും ഉണ്ടെന്നു  ഹോട്ടലുകാ
രുടെ  വാക്ക്കേട്ട് ,അതും കൂടി  കണ്ടുകള
യാമെന്നു  തീരുമാനിച്ചു  ..ഞാനും  മോളും  കൊച്ചുമോനെ  സ്ട്രോളിയില്‍ ഇരുത്തി
 ഉരുട്ടി  ഹോട്ടലുകാര്‍  പറഞ്ഞുതന്ന  ലക്ഷ്യം  വെച്ച്ബോര്‍ഡ്  നോക്കിപാലായനം ചെയ്തു ...നടന്നുപോകാനുള്ള  ദൂരമേഉള്ളൂവെന്ന  കിളി മൊഴിയുടെ  അടിസ്ഥാനത്തില്‍  റോഡി
ന്റെ  സൈഡിലൂടെ  ഒത്തിരി ദൂരം നടന്നു .ഇത്രയും നടക്കന്‍  പറ്റിയത് തന്നെ  കൊച്ചുമോന്റെ   സ്ട്രോളിയുടെ സഹായ
ത്താലാണ് .ആരെങ്കിലും കണ്ടാല്‍ തോന്നും കൊച്ചുമോനെ തള്ളികൊണ്ടുപോവുകയാണെന്ന് ..സത്യം പറഞ്ഞാല്‍   എന്നെ നടത്തു
ന്നത്ആ സ്ട്രോളിയാണ് ..പിന്നീടങ്ങോട്ട്നടക്കാന്‍വയ്യാന്നായി ...മോനാണെങ്കില്‍ഹോസ്പിറ്റലില്‍  ഡൂട്ടിയിലുമാണ് .കയറ്റവും ,ഇറക്കവുമായി  റോഡ്‌നീണ്ടു നിവര്ന്നുകിടക്കു
ന്നു.ഇരു സൈഡുംവനാന്തരം ..ഇടയ്ക്കിടക്ക്  സൈഡില്‍  ഇരിക്കാനുള്ള  ഓരോ ബെഞ്ച്‌  ഫിറ്റ് ചെയ്തിട്ടുണ്ട്  അല്‍പ്പം ആശ്വാസം ഇരു
ന്നിട്ട് യാത്ര തുടരാമെന്ന് തോന്നി . മോള്  കുറച്ചു  ഫോട്ടോസ്  എടുത്തു വീണ്ടും മു
ന്നോട്ട് ...കുറച്ചു ദൂരം കൂടി പിന്നിട്ടപ്പോള്‍   പാര്‍ക്ക്‌ കണ്ടു ..സന്തോഷം  തോന്നി  അവി
ടെ അല്‍പ്പനേരം വിശ്രമിക്കാം   കൊച്ചുമോനെ  അല്‍പസമയം റിലീസ്‌  ചെയ്യാം  ...അവനും ഓടികളിക്കട്ടെ  , എന്നൊ
ക്കെ  കരുതി  പാര്‍ക്കിന്നടുത്തെത്തിയ
പ്പോള്‍   കണ്ട കാഴ്ച ..ഞങ്ങളുടെ നടത്തത്തിന്റെ സ്പീഡ്‌  കൂട്ടിച്ചു  . ചുരുക്കി  പറഞ്ഞാല്‍ ഓടിനടന്നുവെന്നുവേണമെങ്കില്‍
 പറയാം .കണ്ടകാഴ്ച്ചപറഞ്ഞില്ല അല്ലെ  ..ഇതാ  കേട്ടോളൂ ...:"രണ്ടുമൂന്നു ഫാമലിയും അവരുടെ അരുമസന്താനങ്ങളും പാര്‍ക്ക്‌ മൊത്തം വിലസുന്നു .ഓടുന്നു ,ചാടുന്നു ട്രപ്പീസ്  കളിക്കുന്നു , കളിപ്പിക്കുന്നു ....അവ
രുടെ  സന്താനങ്ങള്‍  മനുഷ്യകുട്ടികളല്ല   തടി മാടന്‍ നായ്ക്കള്‍ അഞ്ചാറെണ്ണം " ആ ഓട്ട
ത്തില്‍  ഏതാണ്ട്   ലെയ്ക്കിന്നടുത്തെത്തി .ഒന്നുചുറ്റി കണ്ടു...അവിടെ അല്‍പ്പം വിശ്രമിച്ചു...കുറച്ചു ഫോട്ടോസും എടുത്തു . വെറു
തെ  തിരിഞ്ഞു നോക്കിയപ്പോള്‍  അതാ വരുന്നു  നായ്ക്കളും  ഫാമലിയും ..എന്‍റെ  മുത്തപ്പാ  ഇതെന്തു  പരീക്ഷണം  🙏🙏എല്ലാത്തിനും  ഞങ്ങള്‍ക്ക്   നീയേ തുണ 🙏..എന്റെ സങ്കടം കണ്ടു  ഭഗവാന്‍ തുണ
ച്ചതാവം  ഫാമലി മൊത്തം   മറു ഭാഗത്തേ
ക്ക് നീങ്ങി ..പിന്നീട്  സമയം  ഒട്ടും പാഴാക്കി
യില്ല .ഞങ്ങള്‍  വാസസ്ഥലം ലക്ഷ്യമാക്കി  ഇടക്കിടെ തിരിഞ്ഞു നോക്കി കൊണ്ട്   ഓടിനടന്നു ...കുറച്ചുദൂരം  പിന്നിട്ടപ്പോള്‍  നായ്ക്കള്‍ കണ്ണില്‍ നിന്നും മറഞ്ഞപ്പോള്‍  ഒരുബെഞ്ചില്‍  അല്‍പ്പം വിശ്രമിച്ചു .എനിക്കാണെങ്കില്‍ ഒരടിപോലും നടക്കാന്‍ വയ്യാത്ത അവസ്ഥ കണ്ടു  മോള്  അവളുടെ  ഭര്‍ത്താവിനെ വിളിച്ചു റിക്വസ്റ്റ്  ചെയ്തു  "അല്‍പ്പംസമയം അഡ്ജസ്റ്റ് ചെയ്തു ഒന്നിവിടംവരെ വരാന്‍ പറ്റുമോ ? ഞങ്ങളെ  ഹോട്ടല്‍ വരെയൊന്ന് എത്തിച്ചുതരാമോ ? അമ്മയ്ക്ക്  തീരെനടക്കാന്‍ പറ്റുന്നില്ല 😒ഇവിടെ ഒരു സിമന്റ് ബഞ്ചില്‍ ഇരുന്നു  സമരംചെയ്യുകയാണ് . കാണുമ്പൊള്‍ കഷ്ട്ടം തോന്നുന്നു " മോളുടെ  പ്രഭാഷണം  കേട്ടപ്പോള്‍  ആശാന്റെ  മനസ്സലിഞ്ഞു  .നിങ്ങള്‍  അവിടെ  തന്നെയിരിക്കൂ  ഞാന്‍  പത്തുമിനുട്ട് കൊണ്ടെത്താമെന്നു പറഞ്ഞു .അങ്ങിനെ  മോന് തോന്നിയ  കൃപകൊണ്ട്   വീണ്ടും കഷ്ടപ്പെടാതെറൂമിലെത്തി ..പിറ്റേ ദിവസം കാലത്ത്   ടെല്‍ഫോര്‍ഡിലേക്ക്     തിരിച്ചു  പോകേണ്ടതാണ് .അതിനാല്‍  വേഗം  വെയ്ൽസിലെ , ലാസ്റ്റ് അത്താഴവും  കഴിച്ചുആലസ്യത്തോടെകിടക്കയെ പുണര്‍
ന്നത് മാത്രംഓർമ്മയുണ്ട് .സൂര്യകിരണങ്ങള്‍  മുഖത്ത് പതിച്ചപ്പോഴാണ് ഞെട്ടിയുണര്‍ന്നത് .പെട്ടന്നുതന്നെ  ദിനകൃത്യങ്ങളെല്ലാം ഒപ്പിച്ചു  പ്രാതലും കഴിച്ചു ,പെട്ടിയും  ,പ്രമാണവു
മൊക്കെ എടുത്തു  വെയ്‌ല്‍സിനോട്‌   റ്റാ...റ്റാ...  ബൈ.. ബൈ..എന്നും പറഞ്ഞു ട്ടെല്‍ഫോര്‍ഡിലേക്ക് ......
പിന്നെ ഒരുകാര്യം  ഞാന്‍ കുറച്ച്‌ഫോട്ടോസ്   ഈ  പോസ്റ്റില്‍ ചേര്‍ത്തിട്ടുണ്ട്  ഓര്‍ഡര്‍  പ്രകാരമൊന്നുമല്ല.....ആവുംവിധം ഒപ്പിച്ചതാണ് .
ഞങ്ങള്‍ നാല് ദിവസം അവിടെ താമസിച്ചു .ആസ്പാസൊക്കെ കറങ്ങിഅദ്വാനിക്കാതെ
 (വെപ്പും കുടിയു മില്ലാതെ ) നാലുദിവസം മൃഷ്ടാന ഭോജനം .പിന്നെ അല്‍പ്പസ്വല്‍പ്പം ഫോട്ടോസും .ഞങ്ങള്‍ക്ക് ഖുഷി...😃😃
.............