Monday 26 April 2010

"നഷ്ട വസന്തം "(മൂന്നാം ഭാഗം )

ചേച്ചിയെ ഇങ്ങനെ വേലക്കാരിയെ പോലെ ദ്രോഹിക്കരുതെന്നും അവര്‍ നമ്മുടെ ഒരെയൊരു സഹോദരിയണെന്നും പലപ്രാവശ്യം കുഞ്ഞമ്മാവന്‍ വല്യമ്മവനെ ഓര്‍മ്മപ്പെടുത്തി . ഇതിന്റെ പേരില്‍ ഒരവസരത്തില്‍ അമ്മാവന്മാര്‍ തമ്മില്‍ വലിയ തര്‍ക്കങ്ങള്‍ വരെ ഉണ്ടായി . കുഞ്ഞമ്മാവന്‍ ആ ഗ്രാമപ്രദേശത്തെ പ്രൈമറിസ്കൂള്‍ അധ്യപകനായിരുന്നു . എനിക്കും അമ്മയ്ക്കും വേണ്ടതിനൊക്കെ ചിലവിട്ടിരുന്നത് കുഞ്ഞമ്മവനയിരുന്നു .എനിക്ക് ആറുവയസ്സു തികഞ്ഞപ്പോള്‍ കുഞ്ഞമ്മാവന്റെ സ്കൂളില്‍ ഒന്നാം ക്ലാസ്സില്‍ ചേര്‍ത്തു.

വല്യമ്മാവന്റെ മക്കള്‍ നഗരത്തിലെ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പഠിക്കുന്നത് ....കാലത്തും വൈകുന്നേരവും അവര്‍ സൈക്കിള്‍റിക്ഷയില്‍ യാത്രചെയ്യുമ്പോള്‍ ...,ഞാന്‍ കുഞ്ഞമ്മാവന്റെ കൈപിടിച്ചു പുസ്തകസഞ്ചി തോളില്‍ തൂക്കി സ്കൂളില്‍ പോകുമായിരുന്നു . ദേവി ചേച്ചിക്കും, രഘുചെട്ടനും,ഗീതയ്ക്കും ടീച്ചറെ വീട്ടില്‍ വരുത്തി ട്ട്യൂഷന്‍ കൊടുത്തിരുന്നു . എനിക്ക് അന്നന്നെടുക്കുന്ന പാഠങ്ങള്‍ കുഞ്ഞമ്മാവന്റെ സഹായത്തോടെ ഞാന്‍ പഠിച്ചു ....ഓരോക്ലാസ്സിലും നല്ല മാര്‍ക്ക് വാങ്ങി ജയിച്ചിരുന്നു ... എഴാം ക്ലാസ്സില്‍നിന്നും പാസ്സായപ്പോള്‍ എന്നെ ഹൈസ്കൂളിലേക്ക് മാറ്റി ചേര്‍ത്തു .പിന്നീടുള്ള സ്കൂള്‍ യാത്ര തനിച്ചായി...ആദ്യമൊക്കെ വിഷമം തോന്നിയെങ്കിലും ക്രമേണ അത് ശീലമായി...

പുലര്‍കാലേ എഴുന്നേറ്റു പഠിക്കുക എന്റെ ശീലമായിരുന്നു .പഠിത്തം കഴിഞ്ഞാല്‍ അടുക്കള ജോലിയില്‍ അമ്മയെ സഹായിക്കും .....കുറച്ചു ദിവസങ്ങളായി അമ്മ തീരെ അവശയായിരുന്നു. മുപ്പത്തിയഞ്ചാം വയസ്സില്‍ അമ്മയിലൊരു അറുപതിന്റെ വാര്‍ദ്ധക്യം കാണപ്പെട്ടു ....അമ്മ ഒന്നിനും ആരോടും ആവശ്യപ്പെടുകയോ പരതിപ്പെടുകയോ ചെയ്യുമായിരുന്നില്ല..... എല്ലാം സഹിക്കേണ്ടവളാണെന്ന ധാരണയില്‍ കഴിഞ്ഞു പോന്നു ...ആരെയും കാത്തുനില്‍ക്കാതെ ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നുപോയി....

ജൂണ്‍ അഞ്ച് !!!അത് ഒരിക്കലും മറക്കാന്‍ പറ്റാത്ത ദിവസം ആയിരുന്നു .ഒന്‍പതാം ക്ലാസ്സിലേക്ക് പാസ്സായതിന്റെ സന്തോഷത്തോടെയാണ് അന്നും ഞാന്‍ സ്കൂളില്‍ പോയത്. ഉച്ചയ്ക്ക് ഏതാണ്ട് രണ്ടുമണിയായപ്പോള്‍ കുഞ്ഞമ്മാവന്‍ സ്കൂളിലേക്ക് വന്നു. ക്ലാസ്സ്‌ ടീച്ചറോട്‌ എന്തോ സംസാരിക്കുന്നതായി കണ്ടു. ...പിന്നീട് എന്നോട് പറഞ്ഞു ....".മോളെ ചേച്ചിക്ക് നല്ല സുഖമില്ല, വേഗം വരൂ" . എനിക്കൊന്നും മനസ്സിലായില്ല ....കൂട്ടുകാരികള്‍ പുസ്തകമെല്ലാം ബാഗില്‍ അടുക്കിവെക്കാന്‍ സഹായിച്ചു .ഞാന്‍ വേഗം അമ്മാവന്റെ പിന്നാലെ പോന്നു ....മനസ്സ് നിറയെ അമ്മയെപറ്റിയുള്ള ചിന്തയായിരുന്നു .എന്തു പറ്റി എന്റെ അമ്മയ്ക്ക് ? വീട്ടിലെത്തിയപ്പോള്‍ മുറ്റം നിറയെ ആള്‍ക്കാര്‍ കൂടി നില്‍ക്കുന്നു ....വല്യമ്മാവന്‍ വരാന്തയിലെ ചാരുകസേരയില്‍ തലയും കുമ്പിട്ടിരിക്കുന്നു. എനിക്ക് തോന്നി അവിടെ എന്തോ സംഭവിച്ചിട്ടുണ്ടെന്ന് .എന്റെ തലയില്‍ എന്തൊക്കെയോ പായുന്നത് പോലുള്ളവസ്ഥ ....വിറയല്‍ ബാധിച്ച കാലുകളോടെ ആളുകളെ വകഞ്ഞു മാറ്റി അകത്തേക്ക് ഓടി ...............

അകത്തളത്തില്‍ ഒരു പായയില്‍ വെള്ളവിരിച്ച് തന്റെ എല്ലാമായ അമ്മയെ കിടത്തിയിരിക്കുന്നു . അരികത്ത് നിലവിളക്കും എരിയുന്ന ചന്ദനത്തിരിയും ....ചുറ്റും ബന്ധുക്കളും ,നാട്ടുകാരും മറ്റും കൂടിയിരിക്കുന്നു .അധികനേരം നോക്കിനില്‍ക്കാനുള്ള കെല്‍പ്പില്ലാതെ അമ്മയുടെ നിശ്ചലമായ ശരീരത്തില്‍ വീണു പൊട്ടിക്കരഞ്ഞതു മാത്രം ഓര്‍മ്മയുണ്ട് .....അങ്ങിനെ എന്നില്‍നിന്നും എന്റെ അമ്മയെയും വിധിയടര്‍ത്തിയെടുത്തു . പിന്നീ ടു എനിക്കേകാശ്രയം കുഞ്ഞമ്മാവന്‍ മാത്രമായി ...

വീട്ടില്‍ അമ്മ ചെയ്തിരുന്ന ജോലികള്‍ മുഴുവനും ഞാന്‍ ചെയ്തുതീര്‍ക്കണമായിരുന്നു .എന്നാലും അമ്മായി ശകാരങ്ങളും ശാപവാക്കുകളും ചൊരിഞ്ഞു കൊണ്ടിരുന്നു ....ഞാന്‍ അര്‍ദ്ധരാത്രിയിലും ഉറക്കമിളച്ചു പഠിച്ചു എസ്സ് എസ്സ് എല്‍ സി ക്ക് ക്ലാസ്സോട് കൂടി പാസ്സായി .  ഇനിയും തുടര്‍ന്നു പഠിപ്പിക്കേണ്ടെന്ന് അമ്മായി കുഞ്ഞമ്മാവനോട് ശഠിച്ചു . എന്നാല്‍ അമ്മാവാന്‍ അത് വകവയ്ക്കാതെ പട്ടണത്തില്‍ ഗീത പഠിക്കുന്ന കോളേജില്‍ ചേര്‍ത്തു .ഇതിനിടെ ദേവിചേച്ചി ഡിഗ്രി കഴിഞ്ഞു ...വെക്കേഷനില്‍ അവരുടെ  വിവാഹം കഴിഞ്ഞു. ..രഘു ചേട്ടന്‍ പഠിത്തത്തില്‍ വളരെ പിന്നിലായിരുന്നു .എസ്സ് എസ്സ് എല്‍ സിക്ക് തോറ്റു . കൂടെ പഠിച്ചിരുന്ന
കൂട്ടുകാരനോടൊത്ത്‌ നാട് വിട്ടു ...പലയിടത്തും അന്വേഷിച്ചുവെങ്കിലും ഒരു വിവരവും കിട്ടിയില്ല .

ഞാനും ഗീതയും ഒരുമിച്ചായിരുന്നു കോളേജില്‍ പോയിരുന്നത് ഗീതാ പ്രീ ഡിഗ്രി സെക്കന്റ്‌ ഇയറും
ഞാന്‍ ഫസ്റ്റ് ഇയറും .എനിക്ക് ക്ലാസ്സില്‍ അധികം കൂട്ടുകരുണ്ടായിരുന്നില്ല .എന്റെ ഏറ്റവും അടുത്ത കൂട്ടുകാരി ലേഖയായിരുന്നു .ഞാന്‍ പിന്നീടാണ്‌ അറിഞ്ഞത് മലയാളം പ്രൊഫസര്‍ രാജശേഘര്‍ സാറിന്റെ മകളാണ് ലേഖയെന്ന്. ലേഖ നല്ലൊരു ഹൃദയത്തിന്റെ ഉടമയായിരുന്നു .അവളില്‍ നല്ലൊരു സഹോദരിയെ കണ്ടെത്തി .തന്റെ മന:പ്രയസങ്ങളെല്ലാം ലേഖയോടു തുറന്നു പറയുമായിരുന്നു ....അതെ കോളേജില്‍ സെക്കന്റ്‌ ഡി സി ക്ക് പഠിക്കുന്ന മുരളി ലേഖയുടെ ഒരേയൊരു സഹോദരനാണ്‌. "ഒരു ദുഖപുത്രിയുടെ പരിവേഷമണിഞ്ഞു തന്റെ സഹോദരിയുടെ കൂടെ കാണാറുള്ള ശാലീന സുന്ദരിയായ  ലതികയോട് മുരളിക്ക് മാനസികമായ ഒരടുപ്പം അനുഭവപ്പെട്ടൂ .. .സഹോദരിയില്‍  കൂടി  അവളുടെജീവിതദു:ഖം   മുരളി മ:നസ്സിലാക്കിയിരുന്നു .അങ്ങനെ ആ ദുഖപുത്രിയുടെ നിഴലാകാന്‍ അയാള്‍ ആഗ്രഹിച്ചു .".കൂട്ടുകാരിയുടെ ചേട്ടനെന്ന നിലയില്‍ ഞാന്‍ മുരളിയോടു അത്യാവശ്യം സംസാരിക്കുമായിരുന്നു .ക്രമേണ ഞങ്ങളുടെ സംസാര  ഗതി മറ്റൊരു ദിശയിലേക്ക്
നീങ്ങിക്കൊണ്ടിരുന്നു , .......ഞങ്ങള്‍ പലകാര്യങ്ങളും സംസാരിച്ചു . ഒത്തിരി വാഗ്ദാനങ്ങളും കൈമാറി ....അങ്ങനെ കാലം പടക്കുതിരയെ പോലെ കുതിച്ചു കൊണ്ടേയിരുന്നു ....

മുരളി ഡിഗ്രി കഴിഞ്ഞു ...പട്ടണത്തിലെ ഒരു ബാങ്കില്‍ അയാള്‍ക്ക് ഒരു ജോലി കിട്ടി .ഗീത ഫൈനല്‍ ഡി സിക്കും ഞാനും ലേഖയും സെക്കന്റ്‌ ഡി സിക്കും പഠനം തുടര്‍ന്നുകൊണ്ടിരുന്നു. ഇതിനിടയില്‍ ഞാനുംമുരളിയും പിരിഞ്ഞിരിക്കാന്‍ വയ്യാത്ത വിധം അടുത്തു . ..ഞങ്ങളെന്നും കണ്ടുമുട്ടുമായിരുന്നു ....ലേഖ എന്നെ അവളുടെ ചേട്ടത്തിയമ്മയായി മനസ്സാ അംഗീകരിച്ചു. എന്റെ ഡിഗ്രി കഴിയാന്‍ കാത്തിരിക്കുകയായിരുന്നു ....പ്രൊഫസര്‍ സാറും ഭാര്യയും എതാണ്ട് എല്ലാ വിവരവും ലേഖ മുഖേന അറിഞ്ഞിരുന്നു. അവര്‍ക്കും എതിര്‍പ്പൊന്നുമില്ല .എന്നെ വല്യ ഇഷ്ടായി രുന്നു ...

ഞങ്ങളുടെ നീക്കങ്ങളൊക്കെ അസൂയയോടെ ഒരാള്‍ വീക്ഷിക്കുന്നുണ്ടായിരുന്നു ...അത് മറ്റാരുമായിരുന്നില്ല  ഗീത തന്നെ . അവള്‍ എല്ലാ കാര്യങ്ങളും പൊടിപ്പും തൊങ്ങലും വച്ച് അമ്മാവിയുടെ ചെവിയിലെത്തിച്ചു....അത്‌ ഒരു വലിയ ബോംബ്സ്ഫോടനം ആയിരുന്നു . അമ്മാവനും അമ്മാവിയും ഉറഞ്ഞുതുള്ളി.....

തുടരും ......

16 comments:

  1. ലളിതമായ അവതരണം...
    ഒരു സിനിമാക്കഥ പോലെ ദീര്‍ഘം..
    വരാനുള്ളത് പോരട്ടെ..
    കാത്തിരിക്കുന്നു..

    ReplyDelete
  2. ഇസ്മായില്‍:വായനക്കും അഭിപ്രായത്തിനും നന്ദി മോനെ ..അടുത്ത ഭാഗത്തോടെ ഈ കഥ അവസാനിക്കുന്നു .

    ReplyDelete
  3. അവസാനിക്കാതിരിക്കട്ടെ വായന സുഖമുണ്ട്

    ReplyDelete
  4. ചേച്ചി, ശരിക്കും ഒരു കഥ പോലെ മനോഹരമായി ഭംഗിയാക്കിയിരിക്കുന്നു. അക്കാലത്ത്‌ ഏതൊക്കെ എത്ര നല്ല ബന്ധമായാലും അതിനെ എതിര്‍ക്കുക എന്ന ഒരു വികാരമായിരുന്നു എല്ലാരിലും. അല്ലെങ്കിലും ചെറുപ്പത്തിലെ എല്ലാം പിന്നീട് ആലോചിക്കുമ്പോള്‍ നഷ്ടം തന്നെ അല്ലെ?
    നഷ്ടവസന്തം നന്നായെഴുതി ചേച്ചി.
    അടുത്തത് വായിക്കാന്‍ ആകാംക്ഷയുണ്ട്.

    ReplyDelete
  5. ആയിരത്തോന്നാം രാവ്:ആശംസകള്‍ക്ക് നന്ദി മോനെ .അടുത്ത ഭാഗത്തോടെ ഈ കഥക്ക് വിരാമാമിടും
    പട്ടേപ്പാടം റാംജി:അഭിപ്രായത്തിന് നന്ദി ..അനിയാ ഇത് കഥ തന്നെയാണ് .ഈ കഥാ പാത്രങ്ങളെല്ലാം സാങ്കല്‍പ്പികം തന്നെ..ആ കാലഘട്ടത്തില്‍ നിലനിന്നുപോന്നിരുന്ന അനാചാര അവസ്ഥ കണ്ടറിഞ്ഞിരുന്നത്..ഇങ്ങിനെ ഒരു കഥയായിമാറി ...ഇനിയും ഇവിടെ വരിക വായിച്ചു അഭിപ്രായം അറിയിക്കുക .

    ReplyDelete
  6. കാത്തിരിയ്ക്കാം...
    നന്നായിരിക്കുന്നു!!
    ആശംസകള്‍!!

    ReplyDelete
  7. ജോയ്‌ പാലക്കല്‍ :വായനക്കും ആശംസകള്‍ക്കും

    ReplyDelete
  8. ചേച്ചീ‍ ഇത്ര വേഗത വേണ്ടിയിരുന്നോ.. പെട്ടെന്ന് പറഞ്ഞ് തീർക്കാൻ ഒരു ധൃതിപോലെ തോന്നുന്നു.

    ReplyDelete
  9. ennan ee blog kandath,otta irippin muzuvanum vaayichu.....baki vaayikaan kathirikunnu

    ReplyDelete
  10. basheer,kandaari:ivid etthiyatinum vaayichu abhipraayam ariyichathinum nandi..adutthabhaagam post cheyyan alppam thaamasamundu kshamikkuka..njaanippol UKyil makalude aduttthaanu ullahu.

    ReplyDelete
  11. പഴയ തറവാ‍ട്ടുമഹിമകളും,ഒപ്പമുള്ളകോട്ടങ്ങളും കഥപുരോഗമിക്കട്ടേ..

    ReplyDelete
  12. weighiting for next thutaran

    ReplyDelete
  13. ചെറുകഥയാണിഷ്ടം

    ReplyDelete
  14. bilaatthipattanam:
    perooan:
    salaahu:vaayanakkum abhipraayatthinum otthiri nandi...

    ReplyDelete
  15. ലളിതം , മനോഹരം...

    ReplyDelete
  16. Raveena Raveendran: abhipraayatthinu nandi,

    ReplyDelete