Saturday, 24 April 2010

" നഷ്ട്ട വസന്തം ' (ഭാഗം രണ്ട് )

             ഇനിയൊരിക്കലും തിരിച്ചുവരില്ലെന്ന് കരുതിയ മകള്‍ , അവളെ പടിപ്പുരയ്ക്കകത്ത് കയറ്റില്ലെന്ന് ശഠിച്ച അമ്മാവന്‍ ... ഇന്നു അതെല്ലാം വെറും പൊയ്‌വാക്കുകള്‍. കാലത്തിന്റെ ഒഴുക്കില്‍ എല്ലാം തിരുത്തപെട്ടിരിക്കുന്നു.

അമ്മാവന്‍ അസുഖത്തിന്റെ കാര്യമൊക്കെ വിസ്മരിച്ച് ഒരു യുവാവിന്റെ പ്രസരിപ്പോടെ മകളോടും മരുമകനോടും ഡല്‍ഹിയിലെ വിശേഷങ്ങള്‍ അന്വേഷിക്കുന്നു....മണിക്കുട്ടനെ ലാളിക്കുന്നു, മണിക്കുട്ടന്റെ കുസൃതിത്തരങ്ങള്‍ പറഞ്ഞു എല്ലാവരും പൊട്ടിച്ചിരിക്കുന്നു . ...കൂട്ടത്തില്‍ മുരളിയുടെ ചിരിയ്ക്ക്‌ ഒരു kattaarayude മൂര്‍ച്ചയുണ്ടെന്ന് ലതികയ്ക്ക് തോന്നി . അതിന്റെ മുനതട്ടി തന്റെ ഹൃദയരക്തം ചീറ്റിതെറിക്കാത്തതെന്തേ ? അവള്‍ക്കു ഉത്തരം കണ്ടെത്താന്‍ വിഷമമുണ്ടായില്ല .... തനിക്ക്‌ ഹൃദയമെന്നൊന്നുണ്ടോ ? അത് എത്രയോമുന്നെ അപമൃത്യുവിനു ഇരയായിരിക്കുന്നു . മൂന്നുവര്‍ഷം കടന്നുപോയത്‌ എത്രപെട്ടന്നാണ്.

ലതിക തന്റെ ഭൂതകാലത്തെ കുറിച്ചോര്‍ത്തു."അച്ഛനെ കണ്ടതായി ഓര്‍ക്കുന്നില്ല. എല്ലാം അമ്മ പറഞ്ഞുതന്ന അറിവേയുള്ളൂ . അച്ഛന്‍ ഒരു പട്ടാളക്കാരനായിരുന്നു. ഇന്ത്യാപക്കിസ്ഥാന്‍ യുദ്ധത്തില്‍ അതിര്‍ത്തിയില്‍വച്ച് ഒരു പാക്കിസ്ഥാന്‍ ചാരന്റെ വെടിയേറ്റ് വീരമൃത്യുവരിച്ചു . അന്ന് എനിക്ക് ഒരുവയസ്സു തികഞ്ഞിരുന്നില്ലത്രേ "
.
അച്ഛന്റെ മരണത്തോടെ അമ്മയ്ക്ക് ഭര്‍തൃവീട്ടില്‍ അധികനാള്‍ താമസിക്കാന്‍സാധിക്കാതെ വന്നു .ഒരുവശത്ത് അച്ഛന്റെവേര്‍പാടിലുള്ള ദു:ഖവും മറുവശത്ത് അമ്മായിമ്മയുടെയുംനാത്തൂന്റെയും കുത്തുവാക്കുകളും അമ്മയെ വളരെയേറെ വേദനിപ്പിച്ചു. അങ്ങനെ വെറും നാലുകൊല്ലത്തെ ദാമ്പത്യ ജീവിതത്തിന്റെ അന്ത്യത്തില്‍ കേവലം ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ വൈധവ്യം ഏറ്റുവാങ്ങി ശപിക്കപ്പെട്ടവളായി. സ്വന്തം കൈമുതലെന്നു പറയാന്‍ കുറെ ദു:ഖങ്ങളും , തന്റെ കൈക്കുഞ്ഞുമായി സ്വന്തമെന്നു പറയാന്‍ അര്‍ഹതയില്ലാത്ത ഈ തറവാട്ടില്‍ തിരിച്ചെത്തി .

 തറവാട്ടില്‍ വല്യമ്മാവനും അമ്മാവിയും അവരുടെ മക്കളായ ദേവി ചേച്ചി , രഘു ചേട്ടന്‍ ,ഗീത, പിന്നെ കുഞ്ഞമ്മാവനുമാണ് താമസിച്ചിരുന്നത് . കുഞ്ഞമ്മാവാന്‍ വിവാഹം കഴിച്ചിരുന്നില്ല .താനിഷ്ട പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചാല്‍ തറവാട്ടുമഹിമ നഷ്ട പ്പെടുമെന്ന ...തറവാട്ടിലെ മൂത്ത കാരണവരായ വലിയമ്മാവന്റെ ശാസനയാണത്രേ , കുഞ്ഞമ്മാവനെ ഒറ്റയാനായി ജീവിക്കാന്‍ പ്രേരിപ്പിച്ചത് ...അക്കാലത്ത് മൂത്തവരുടെ വാക്കിന്  എതിര്‍ വാക്കില്ലാ എന്നതാണല്ലോ രീതി .
 അമ്മയുടെ തിരിച്ചുവരവ്‌  അമ്മാവിക്കിഷ്ട്ടപെട്ടില്ലത്രേ....അവര്‍ അമ്മയ്ക്ക് ഒരു സ്ഥാനമാനങ്ങളും നല്‍കിയില്ല . വീട്ടുവേലക്കാരിയെ പറഞ്ഞുവിട്ടു പകരം അമ്മയെക്കൊണ്ട് രാപ്പകല്‍ ജോലി ചെയ്യിച്ചു ..... അമ്മയെല്ലാം തന്റെ പോന്നുമോള്‍ക്കുവേണ്ടി സഹിച്ചു ... രാത്രികാലങ്ങളില്‍ അമ്മയെന്നെ കെട്ടിപിടിച്ചു തേങ്ങിക്കരയുമായിരുന്നു..... അമ്മയുടെ കണ്ണീരിന്റെ ചൂടുപറ്റിയാണ് ഞാന്‍ ഉറങ്ങിയിരുന്നത് . അമ്മയ്ക്കും എനിക്കും ആശ്വാസം പകരാന്‍ ആ തറവാട്ടില്‍ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് കുഞ്ഞമ്മാവനായിരുന്നു.

തുടരും..........

12 comments:

 1. ചേച്ചീ കൊള്ളാലോ, തുടരനന് ഭാവുകങ്ങള്‍...

  ReplyDelete
 2. രഞ്ജിത്ത്:
  തണല്‍ :വിലപ്പെട്ട അഭിപ്രായത്തിന് നന്ദി

  ReplyDelete
 3. ശൈലിയിലെ ലാളിത്യം ഏറെ ഇഷ്ടമായി,തുടരാട്ടെ..

  ReplyDelete
 4. തുടരനന് ഭാവുകങ്ങള്‍

  ReplyDelete
 5. കൊള്ളാം. ഓര്‍മകള്‍ തുടരട്ടെ ...ഞാനൊരു പുതു ബ്ലോഗനാണ്.ഭൂലോകം ചുറ്റിനടക്കുന്നു

  ReplyDelete
 6. ‘നമ്മള്‍ എത്രയോ ജന്മം പലരൂപങ്ങളും ഭാവങ്ങളും കൈക്കൊണ്ടശേഷമാണ് നമുക്ക് അമൂല്യമായ മനുഷ്യ ജന്മം കൈവരുന്നത് ‘
  നന്മയുടെ പദാവലികൾ കൊണ്ട് ലളിതമായ് പഴയകാലരീതികൾ ചിത്രീകരിച്ചുള്ള ഈ മഷിത്തുള്ളികളുടെ തുടക്കം മുതൽ വാ‍യിച്ചു കേട്ടൊ
  ഈ നീണ്ടകഥയിലൂടെ എല്ലാസ്മരണകളും ഇതുപോലെ വളരെലളിതമായി തന്നെ തുടരൂ....
  അഭിനന്ദനങ്ങൾ .....

  ReplyDelete
 7. oru nurungu:
  shajukumar:
  aayiratthiyonnaamraave:
  ellaavarkkum nandi..

  ReplyDelete
 8. മൈ ഡ്രീംസ് :നന്ദി
  ബിലാത്തി പട്ടണം :വിലപ്പെട്ട അഭിപ്രായത്തിന് നന്ദി ..

  ReplyDelete
 9. വിധവകളെ അപശകുനമായി കാണുന്ന അസംസ്കൃത സംസ്കാരത്തിനു മുഴുവനായി ഇന്നും മാറ്റമായിട്ടില്ലെന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.


  ദുഖ:മാണല്ലോ ഇതിലും ചേച്ചീ.അടുത്തത് വായിക്കട്ടെ

  ReplyDelete
 10. basheer:abhipraayatthinu nandi.
  aniyante abipraayam valare shariyaanu.kaalam itthrayum purogamichittum oru vidhavaye apashakunamaayithanneyaanu nammude samooham kaanunnathu....mangalakarmmagalil avare maattinirtthunnu.ithaano parishkrutha lokam?

  ReplyDelete