Monday, 7 June 2010

" മുജെ ഹിന്ദി നഹി മാലൂം " ?????

എന്റെ ആദ്യത്തെ" വിദേശ" യാത്ര  1974  നവംമ്പറില്‍  പൂനയിലേക്കായിരുന്നു ..(കേരളം  വിട്ടുള്ള കന്നിയാത്ര ..) ഭര്‍ത്താവിനൊപ്പം അദ്ദേഹത്തിന്‍റെ  ജോലി സ്ഥലത്തേക്ക് .കൂടെ ഏഴുമാസം പ്രായമുള്ള ഞങ്ങളുടെ  ആദ്യ കണ്മണിയായ  ഷൈനിമോളും .രണ്ടു ദിവസം മുഴുവന്‍ ട്രെയ്നില്‍ ...മൂന്നാം ദിവസം എത്തി ..ഹോ!! ..മടുപ്പിക്കുന്ന യാത്ര ..(ഇടയില്‍  ഒരുകാര്യം പറഞ്ഞോട്ടെ ..എന്റെ കുട്ടിക്കാലത്ത്  ഒത്തിരി ഇഷ്ട്മായിരുന്നു  ട്രെയിന്‍ യാത്ര .അന്ന് അച്ഛനോടും ,അമ്മയോടുമൊപ്പം  എന്റെ ചേച്ചിയുടെ  ഭര്‍തൃ വീട്ടില്‍ ..ചിറക്കലില്‍ നിന്നും തലശ്ശേരിക്കുള്ള  യാത്ര ..  ..ഹോ! എന്തു രസമായിരുന്നു ...ട്രെയിന്‍ ജനാലക്കല്‍ ഇരുന്നു  നമുക്കെതിര്‍ ദിശയിലേക്കോടുന്ന    മരങ്ങളും  ,മൃഗങ്ങളും ,കെട്ടിടങ്ങളും മറ്റും കാണാന്‍ ...ഓടികുണ്ടിരിക്കുന്നത്  ട്രെയ്നാണെന്ന്  അന്നത്തെ കുഞ്ഞു കുട്ടിക്കറിയില്ലായിരുന്നു...)അവിടെയെത്തിയത്തിനു  പിറ്റേ ദിവസം ,എന്തുകൊണ്ടെന്നറിയില്ല  എന്റെ കുഞ്ഞുമോള്‍ക്ക്  നിലയ്ക്കാത്ത ചര്‍ദ്ദിയും ,വയറിളക്കവും ..ഒരു ദിവസം ക്കൊണ്ട് ചുരുങ്ങിയത്  ഇരുപതു തവണ യെങ്കിലും തുടര്‍ന്നിട്ടുണ്ടാവാം ...  ഹോ  എന്റെ ദൈവമേ ..ഞങ്ങള്‍ മോളെയും കൊണ്ട് അടുത്തുള്ള  വെല്‍ ഫെയര്‍  സെന്റെറിലേക്കോടി  .ഡോക്ടര്‍  കാര്യമായ  കുഴപ്പമൊന്നും  ഉള്ളതായി പറഞ്ഞില്ല .മെഡിസിന്‍  കൃത്യമായി കൊടുക്കാനും ,പാലിന് പുറമേ  തിളപ്പിച്ചാറ്റിയ  വെള്ളം ഒത്തിരി കുടിപ്പിക്കാനും പറഞ്ഞു . തന്നിരുന്ന മെഡിസിന്‍ കൃത്യമായി കൊടുത്തെങ്കിലും  മോളുടെ അസുഖത്തിനു  ഒരുമാറ്റവുമില്ലാതെ തുടര്‍ന്ന് ..സമയം അര്‍ദ്ധരാത്രിയോളമായി .കുടിക്കുന്ന പാലും ,വെള്ളവും മുഴുവനായും  രണ്ടു വഴിക്കായി  പുറത്തു പോയിക്കൊണ്ടിരുന്നു ..ഞാനും  എന്റെ ചേട്ടനും  ബേജാറോടെ മുഖത്തോടുമുഖം  നോക്കി ..അവരവരുടെ  മനസ്സിലോടുന്ന  ചിന്തകള്‍  തമ്മില്‍ത്തമ്മില്‍  അറിയിക്കാതെ  എങ്ങിനെയോ  നേരം വെളുപ്പിച്ചു ..അപ്പോഴേക്കും  മോളുടെ നാവു പുറത്തേക്ക്  തൂക്കിയിട്ടിരിക്കുകയായിരുന്നു  ..എന്റെ ഈശ്വരന്മാരെ   ഞങ്ങളുടെ പൊന്നുമോളെ  രക്ഷിക്കണേ ..എന്റെ അറിവിലുള്ള  ദൈവങ്ങള്‍ക്കൊക്കെ  വഴിപാടു നേര്‍ന്നു ...ഉടനെ  ആര്‍മി വണ്ടി  വരുത്തി  പൂന  ആര്‍മി ഹോസ്പിറ്റലിലേക്ക്  പുറപ്പെട്ടു ...എന്റെ മോളുടെ സ്ഥിതി  വളരെ മോശമായ്ക്കൊണ്ടിരിക്കുകയായിരുന്നു .എന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയിക്കൊണ്ടിരുന്നു ...എന്തിനാണീശ്വരാ പൂനയിലേക്ക്‌  വരാന്‍ തോന്നിയത് ..ഈ നാട്  എന്റെ  മോളെ എനിക്ക്  നഷ്ടപ്പെടുത്തുമോ  ?..പലപല ചിന്തകളാല്‍  ഹോസ്പിറ്റലില്‍  എത്തിയതറിഞ്ഞില്ല ..
മോളെയും കൊണ്ട്  കാഷ്വാലിറ്റിയിലെക്കോടി .മോളുടെ അവസ്ഥ കണ്ടതിനാലാവം  ഡോക്ടര്‍ പെട്ടന്നുതന്നെ പരിശോധിച്ചു ..കുട്ടിയെ ഉടനെ അഡ്മിറ്റ് ചെയ്യണം  കേസ് സീരിയസ്സ് ആണ് ..രാത്രിതന്നെ  ഹോസ്പിറ്റലില്‍ എത്തിക്കാത്തതിനു  ഡോക്ടര്‍ വഴക്കുപറഞ്ഞു ... അഡ്മിറ്റ്  എന്ന് കേട്ടത് മുതല്‍  എനിക്ക്  ബേജാറ്കൊണ്ട്   ശ്വാസം നെഞ്ചില്‍ കുടുങ്ങിയത് പോലായി ..മേലോട്ടും താഴോട്ടും  വരുന്നില്ല .
ഒന്നാമതായി  എന്റെ പൊന്നുമോളെ എനിക്ക് നഷ്ട്ടപ്പെടുമോയെന്ന പേടി .മറ്റൊരുകാര്യം  എനിക്ക് ഹിന്ദി സ്കൂളില്‍  പഠിച്ച അറിവല്ലാതെ ഹിന്ദി സംസാരിക്കാന്‍ അറിയില്ല ..അവിടെയാണെങ്കില്‍  എല്ലാവരും സംസാരിക്കുന്നത്  ഹിന്ദിയില്‍ ...ഏട്ടനാണെങ്കില്‍  അവിടെ നില്‍ക്കാനും പറ്റത്തില്ല .വിസിറ്റെഴുസ്  ടൈമില്‍  മാത്രമേ വരാന്‍ പാടുള്ളൂ ...ഞാനാകെ ധര്‍മ്മസങ്കടത്തിലായി  .സമയം 11മണി  ...വൈകുന്നേരം  നാലുമണി വരെ  വാര്‍ഡില്‍ കുറെ ഹിന്ദി ക്കാരുടെ നടുവില്‍ എന്നെയും മോളും തനിച്ചു വിട്ടു ....എന്റെ മന :സമാധാനത്തിനുവേണ്ടി  ഏട്ടന്‍ ഒരു മലയാളി നേഴ്സ് നെ കണ്ടെത്തി ..എന്നെ കാട്ടികൊടുത്തിട്ട്‌ ,ഇയാള്‍ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ല  എന്തെങ്കിലും ആവശ്യം വരികയാണെങ്കില്‍  ഒന്ന് ഹെല്പ് ചെയ്യണേ യെന്നു റിക്വസ്റ്റ് ചെയ്തു ..എന്നിട്ട് എന്നോട്  ഏട്ടന്‍ പറഞ്ഞു   പേടിക്കേണ്ട  ഡോക്ടര്‍ വരുമ്പോള്‍  അവര്‍ കൂടെയുണ്ടാവും ..അവരെല്ലാം മലയാളത്തില്‍  പറഞ്ഞുതരും ...നാലുമണിക്ക് ഞാനെത്തുമെന്നും പറഞ്ഞു  പുള്ളിക്കാരന്‍  ക്വാട്ടെഴ്സ്സിലേക്കും  പോയി .
പിന്നെ അടുത്ത  ഊഴം ..ഡോക്ടരുടെ വരവായി .കൂടെ രണ്ടുമൂന്നു കുട്ടി ഡോക്ടര്‍മാരും  എന്റെ നെഞ്ചിടിപ്പ് കൂടാന്‍ തുടങ്ങി ..ശരിക്കും പറഞ്ഞാല്‍ അടുത്തു നില്‍ക്കുന്നവര്‍ക്ക് കേള്‍ക്കാം ..  എന്നെ പരിചയ
പ്പെടുത്തിയ സിസ്റ്ററെ  കണ്ടപ്പോള്‍  അല്‍പ്പം ആശ്വാസം തോന്നി .അവര്‍ സഹായിക്കുമല്ലോ .പിന്നെ  ഡോക്ടര്‍ മോളെ പരിശോധിച്ചു ..എന്നിട്ട് എന്റെ നേരെ തിരിഞ്ഞു "ബച്ച കിത്തനെ ബാര്‍  ട്ടട്ടികിയ ,കിത്തനെബാര്‍  ഉള്‍ട്ടി കിയാ "എനിക്ക് ഒന്നും മറുപടിപറയാന്‍  കഴിയാതെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ ..   സിസ്റ്ററുടെ വക "ബത്താവോന  കിത്തനാ ബാര്‍ കിയാ " എന്റെ കണ്ണില്‍ കണ്ണീര്‍ നിറഞ്ഞു വന്നു  എനിക്കൊന്നും പറയാന്‍ പറ്റുന്നില്ല ..ഡോക്ടര്‍ക്ക്‌  എന്തോ എന്നോട് സഹതാപം തോന്നി ..ആര്‍ യു മലയാളി ? ഞാന്‍ തലയാട്ടി ..പിന്നീട്   നല്ല തമിഴ് ചുവയുള്ള മലയാളത്തില്‍  എന്നോട്  മോളുടെ കാര്യങ്ങളൊക്കെ തിരക്കി  .ഞാന്‍ എല്ലാം വിശദമായി  പറഞ്ഞു ..
ഡോക്ടര്‍ മെഡിസിനും  ഗ്ലൂക്കോസും  സ്റ്റാര്‍ട്ട്  ചെയ്തു ..  ഏതാനും മണികൂറുകള്‍ കൊണ്ട്  മോളുടെ പുറത്തേക്ക് തൂക്കിയിട്ടിരുന്ന  നാവ്‌ ഉള്ളിലേക്ക്  വലിഞ്ഞു ..മോളുടെ മുഖത്തു  ഇത്തിരി  പ്രസരിപ്പ്  വരാന്‍ തുടങ്ങി ..എല്ലാം ഈശ്വര കൃപ ...    
 (സോറി ഇനിഞാനൊരു കാര്യം പറഞ്ഞോട്ടെ ..ആ "അഹങ്കാരി "യായ മറുനാടന്‍ മലയാളി സിസ്റ്ററെ  ഞാനെന്നും  ഓര്‍ക്കും ..ശരിക്കും പറയുകയാണെങ്കില്‍  മലയാളികള്‍ക്ക് തന്നെ  അപമാനമാണ്  ഇങ്ങിനെയുള്ള ചിലര്‍ ..കൂട്ടത്തില്‍ ആ നല്ല  തമിഴ് ഡോക്ടറെ  ഒരിക്കലും മറക്കില്ല ..മറക്കാന്‍  പറ്റില്ല  മോളുടെ പുനര്‍ജന്മം ...അദ്ദേഹത്തിന്‍റെ വരധാനമാണ് എന്നും ഞാന്‍ കരുതുന്നു ..)   
നാലുമണി ആയപ്പോഴേക്കും  ഏട്ടന്‍ തിരിച്ചെത്തി .മോളുടെ  ആദ്യാവസ്ഥയില്‍  വന്ന മാറ്റം കണ്ട് ഏട്ടന്‍ ഒത്തിരി സന്തോഷിച്ചു ..പിന്നെ ഡോക്ടര്‍ ഹിന്ദി യില്‍ മോളുടെ വിവരം തിരക്കിയതും  ഞാന്‍ മിണ്ടാതിരുന്നതും ,ഏല്‍പ്പിച്ച മലയാളി സിസ്റ്ററുടെ  പ്രകടനവും  വിശദമായി  ഏട്ടനോട് പറഞ്ഞു ..അന്നുമുതല്‍  ഏട്ടന്റെ വക ഹിന്ദി ക്ലാസ്സ്‌ തുടങ്ങി ..ഒരു ഡയറിയില്‍  ഡോക്ടറോട്  ചോദിക്കേണ്ടതും   പറയേണ്ടതുമായ   വാചകങ്ങള്‍ ,മറ്റുള്ളവര്‍ വല്ലതും ചോദിച്ചാല്‍  പറയേണ്ടത് ..അങ്ങിനെയങ്ങിനെ   നീണ്ട ഒന്‍പതു  ദിവസം ...ഞങ്ങളുടെ മോള് പൂര്‍ണ്ണ ആരോഗ്യവതിയായി  .കൂട്ടത്തില്‍  അമ്മ അച്ഛനിലൂടെ  അത്യാവശ്യം  വേണ്ടുന്ന  ഹിന്ദിയും  പഠിച്ചു .അന്നത്തെ ആ ഒന്‍പതു ദിവസം  ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സ് പിടയും ..
പിന്നെ   ഭാഷയറിയാത്തോരിടത്തു  അക്കാലത്ത് (ഇപ്പോഴാണെങ്കില്‍  നോ പ്രോബ്ലം )എത്തിപ്പെട്ടാലുള്ള  അവസ്ഥ  വളരെ ദയനീയമാണ് ....സംസാരിക്കുമ്പോള്‍  തോട തോടാ  എന്നുപയോഗിക്കേണ്ട  സ്ഥാനത്തു  നമ്മള്‍  സ്കൂളില്‍  പഠിച്ചിരുന്ന   ..കുച്ച് =കുറച്ച്‌ എന്നര്‍ത്ഥം വെച്ച്  കുച്ച് കുച്ച്  എന്ന് പറഞ്ഞിട്ടുണ്ട് ഞാന്‍ ..കേട്ടവര്‍ ചിരിക്കും ...ഹോസ്പിറ്റലിലെ ഹിന്ദി ക്കാരിയായ   തൂപ്പുകാരി    ഒരു ദിവസം എന്നോട് പറഞ്ഞു "ബഹന്ജി ഉതര്‍ നഹി തൂക്ന " സത്യത്തില്‍ എനിക്ക് അവര്പറഞ്ഞ  കാര്യം  മനസ്സിലായില്ല .ഞാന്‍ എന്നോടായിരിക്കില്ല അവര്‍ പറഞ്ഞത് എന്നുകരുതി  അവരുടെ മുന്നില്‍ വെച്ചുതന്നെ അവിടെ തുപ്പി ..ആസ്ത്രീ  എന്തൊക്കെയോ പിറുപിറുത്തുകൊണ്ട്   നടന്നുപോയി ..     
ഞാനാദ്യം  സംസാരിക്കാന്‍ പഠിച്ച ഹിന്ദി  ഇങ്ങിനെയാണ്‌ ..കിത്തനബാര്‍  ട്ടട്ടികിയാ ?   തീന്‍  ബാര്‍ ട്ടട്ടി കിയാ ഹെ ..കിത്തനെ  ബാര്‍  ഉള്‍ട്ടി കിയാ ഹെ ?  ഇത്തനാബാര്‍ ....അങ്ങിനെ തുടര്‍ന്നൂ എന്റെ ഹിന്ദി പഠനം ...ഒന്നും അറിയാത്ത  അവസരത്തില്‍  എനിക്ക് തോന്നിയിട്ടുണ്ട്  ഈ ഹിന്ദിക്കാര്‍  എന്തിനാണപ്പാ  ഏതു നേരവും എന്തുപറഞ്ഞാലും അച്ഛാ അച്ഛാ അച്ഛാ  എന്നിങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നത്  എന്ന് ..സംശയം ഏട്ടന്‍ വന്നപ്പോള്‍ ചോദിച്ചു ...എന്റെ സംശയം കേട്ടപ്പോള്‍ ആദ്യം അങ്ങേരു  കുടുകുടാ ചിരിച്ചു ..എനിക്ക് ദേഷ്യമാ വന്നത് ..നിങ്ങള്‍ കാര്യം പറയാതെ.. ക്ക് ക്ക് ക്ക് ചിരിക്കുന്നതെന്തിനാ ?പുള്ളിക്കാരന്‍  ചിരി നിര്‍ത്തി പറഞ്ഞു ..എടി പൊട്ടി  അവര്‍ അച്ഛനെ വിളിക്കുന്നതല്ല ..ഒരാള്‍ മറ്റൊരാളോട് സംസാരിക്കുമ്പോള്‍ ..ഒകെ  അല്ലെങ്കില്‍  ശരി എന്നൊക്കെ പറയാറില്ലേ ..അതുപോലെ  അവരുടെ ഭാഷയില്‍  അച്ചാ..അച്ചാ എന്നുപറയും ..
ഞാന്‍  പലപ്പോഴും ഇതൊക്കെ ഓര്‍ത്ത്(അറിവില്ലായ്മ ) പലരോടും പറഞ്ഞും ചിരിക്കാറുണ്ട് .
പിന്നീട് രണ്ടു വര്‍ഷത്തിനു  ശേഷം  ഇതേ  ഹോസ്പിറ്റലില്‍  എന്റെ  രണ്ടാമത്തെ ഡെലിവറിക്ക് വേണ്ടി  പോയിരുന്നു ..അപ്പോള്‍ എനിക്ക് ഹിന്ദിക്ക്  പഞ്ഞമില്ലായിരുന്നു ..എന്റെ ആദ്യാനുഭവം  മനസ്സിലുള്ളതുകൊണ്ടാവാം ,ഹിന്ദി അറിയാതിരുന്ന രണ്ടുമൂന്നു പേരെ ഞാന്‍ പല അവസരത്തിലായി  സഹായിച്ചിട്ടുണ്ട് . ഇതൊക്കെ  ജീവിതത്തിലെ  മറക്കാന്‍ പറ്റാത്ത  പാഠങ്ങളാണ്...
ഇതിലെ കഥാപാത്ര മായിരുന്ന  മോള്   UKyil  കുടുംബ സമേതം  കഴിയുന്നു ..അവര്‍ക്ക് രണ്ടു വയസ്സുള്ള ഒരു  മകനുണ്ട് ,അവളുടെ ഭര്‍ത്താവ് ..ഇവിടെ  ഡോക്ടറാണ് .അവള്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല ..ഇപ്പോള്‍  ഇവരോടൊപ്പം  കൊച്ചുമോന്റെ കളികൂട്ടായി  ആറുമാസത്തേക്ക് cഞാനും ഇവിടെയുണ്ട്  ...
    

26 comments:

 1. രണ്ടാമത് ആശുപത്രിയില്‍ പോയപ്പോള്‍ ആ സിസ്റ്ററിനോട് ചേച്ചി ഭയങ്കര ഹിന്ദി സംസാരം ആയിരുന്നെന്നാണല്ലോ റിപ്പോര്‍ട്ട് കിട്ടിയത് :)

  ReplyDelete
 2. വിസ സ്റ്റാമ്പ് ചെയ്യാനായി മുമ്പ് മുംബയില്‍ ഒരാഴ്ച്ചക്കാലം കഴിച്ചു
  കൂട്ടിയ പാട് ഇപ്പോഴുമോര്‍ത്ത് ഊറിച്ചിരിക്കാറുണ്ട് ഞാന്‍..!
  കാല്പന്ത് തലയില്‍ നിറഞ്ഞുതുളുളന്നപ്രായം.സ്റ്റഫോഡ് കപ്പ് മത്സരം
  എങ്ങിനെയും കാണാന്‍ മോഹം,എന്നാല്‍ കൂടെ വരാനാരെയും
  ലഭിച്ചില്ല..ഒടുവില്‍ ഒരു മലയാളിയോടൊപ്പം ബസ്സില്‍ കയറി ലക്ഷ്യ
  സ്ഥാനത്തെത്തി,രസകരമായി കളികണ്ടു..പിന്നെ കൂടെ വന്ന
  മലയാളിയെ കൈവിട്ടുപോയപ്പോള്‍ കളിമറന്നു,കളികാര്യമായി..
  കൊളാബയിലെത്താന്‍ വഴിയുമറിഞ്ഞൂട! കുച്ച് കുച്ച് ഹിന്ദിയൊക്കെ
  പേശി ഒരു സിക്ക്കാരന്‍ ടാക്സിവാലയാണ്‍ കൂട്ടായത്.
  ഡ്രൈവറെന്നോട് ‘അട്ടായീസ് റുപ്യ’ആവശ്യപ്പെട്ടപ്പോള്‍ ആ സംഖ്യ
  എത്രയാണെന്നറിയാതെ ഞാനന്ന് അയാളോട് ഭവ്യതയോടെ
  വെച്ചു കാച്ചി:“നഹീ..ഭായീ,ഓണ്‍ലീ പച്ചാസ്”!! കേള്‍ക്കേണ്ട
  താമസം സിക്ക്കാരനാ 50 രൂപയുമായി വണ്ടി വിട്ടു..
  റൂമിലെത്തിയപ്പോഴല്ലെ ഈ അട്ടായീസിന്‍റെ തര്‍ജ്ജമ അറിഞ്ഞത്
  ‘ബായീസ് റുപ്യ’നഷ്ഠമായത് സാരല്യ..പക്ഷേ,ഹൈസ്കൂള്‍ ക്ലാസ്സിലെ എന്നെ ഹിന്ദിബാലപാഠങ്ങള്‍ പഠിപ്പിച്ച ടീച്ചറെ
  പരിഹസിച്ചതിന്‍റെ ശിക്ഷയങ്ങിനെ കിട്ടിത്തുടങ്ങിയെന്ന് ഞാന്‍
  ജാള്യതയോടെ ഓര്‍ത്തുപോയി ഒരു നിമിഷം !!

  ReplyDelete
 3. Yathra thudaratte...!

  Manoharam, Ashamsakal...!!!

  ReplyDelete
 4. സന്താപത്തിന്റേയും,സന്തോഷത്തിന്റേയും ഇടകലർന്ന പണ്ടത്തെ നൊമ്പരങ്ങൾ മഷിത്തുള്ളികളാൽ നന്നായി വരച്ചു കാട്ടി കേട്ടൊ ഏടത്തി

  ReplyDelete
 5. ഈ ഹിന്ദിക്കാര്‍ എന്തിനാണപ്പാ ഏതു നേരവും എന്തുപറഞ്ഞാലും അച്ഛാ അച്ഛാ അച്ഛാ എന്നിങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നത് എന്ന്

  ശരിയാണു ഇവന്‍മാര്‍ക്കു വെറെ പണിയില്ലെ
  അമ്മെ അമ്മെ എന്നു വിളിച്ചൂടെ

  ReplyDelete
 6. randu varsham kazhinju chennappo aa malayali nurse avide undaayirunnille ? athine onnu sharikkum kaikaaryam cheyyendathaayirunnu. nalla post chechi, aashamsakal.

  ReplyDelete
 7. ivideyetthi vayichu abhipraayam ariyicha ellaavarkkum otthiriyotthiri nandi..

  ReplyDelete
 8. പഴയകാല ഓര്‍മ്മകള്‍ വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍!

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. തുടക്കം ഒക്കെ എല്ലാവരുടെയും ഇങ്ങനെ ഒക്കെ തന്ന്യാ ചേച്ചി. ഞാനും എന്റെ കൂട്ടുകാരും സംസാരിച്ചിരുന്ന ഭാഷയെ ഹിന്ദി എന്ന് വിളിച്ചിരുന്നത്‌ ഓര്‍ക്കുമ്പോള്‍ ഇപ്പൊ പേടി തോന്നുന്നു.

  ReplyDelete
 11. വളരെ നന്നായി അവതരിപ്പിച്ചു പഴയ അനുഭവങ്ങള്‍ .മലയാളി നഴ്സ് കാണിച്ചതല്പം കടന്നു പോയി.

  ReplyDelete
 12. Anilkumar:
  divaarettan:
  gopi krishnan: vishadamaaya vaayanakkum abhipraayatthinum otthiriyotthiri nandi.

  ReplyDelete
 13. ഈ അനുഭവങ്ങള്‍ തന്നെയാണു പിന്നീട് പലപ്പോഴും മുതല്‍കൂട്ടാവുന്നതും ചേച്ചീ. ആശംസകള്‍..

  ReplyDelete
 14. രസകരമായ അനുഭവങ്ങൾ ഇനിയുമുണ്ടാവുമല്ലോ ? എഴുതുക. വായിക്കാനിഷ്ടപ്പെടുന്നു.

  ReplyDelete
 15. krishnakumar:
  kalavallabhan: vayanakkum abhipraayatthinum valare nandi.

  ReplyDelete
 16. അവതരണം നന്നായിട്ടുണ്ട്....

  ReplyDelete
 17. ഈ പോസ്റ്റ്‌ എന്റെയും ആദ്യകാലാനുഭവങ്ങള്‍ പോലെ തന്നെ.... വളരെ മനോഹരമായ അവതരണം!
  ഇനിയുള്ളവ എനിക്ക് നഷ്ടപ്പെടാതിരിക്കാന്‍ ഞാനും ഇവിടെ കൂടുന്നു.

  ReplyDelete
 18. നന്നായിട്ടുണ്ട് ചേച്ചി..
  ഞാനും ഹിന്ദിക്കും,അറബ്കിനുമൊക്കെ മുമ്പിൽ വല്ലാതെ പതറി നിന്നിട്ടുണ്ട്

  ReplyDelete
 19. പഴയ കാല ഓര്‍മ്മകള്‍ നന്നാക്കി ചേച്ചി.
  പലരുടെയും മനസ്സില്‍ ഇത്തരം അനുഭവങ്ങള്‍ കിടപ്പുണ്ട്.
  ആശംസകള്‍.

  ReplyDelete
 20. kallyanappennu:
  jishad:
  kunjoos:
  patteppaadam:ee vaayanakkum abhipraayatthinum nandi makkale..

  ReplyDelete
 21. പ്രിയപ്പെട്ട ബ്ലോഗ്ഗര്‍ ,

  ബ്ലോഗ്ഗര്‍ മാര്‍ക്ക് അവരുടെ സൃഷ്ടികള്‍ നേരിട്ട് ഗള്‍ഫ്‌ മല്ലു മെമ്പര്‍ മാര്‍ക്ക് എത്തിക്കാന്‍ ഗള്‍ഫ്‌ മല്ലു വില്‍ താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ നേരിട്ട് തന്നെ പോസ്റ്റ്‌ ചെയ്യാനുള്ള പുതിയ സൗകര്യം ഉള്‍പ്പെടുത്തിയതായി അറിയിച്ചു കൊള്ളുന്നു ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ ബ്ലോഗില്‍ നിന്ന് സ്വ മേധയ ബ്ലോഗുRSS feedsകള്‍ ഗള്‍ഫ്‌ മല്ലു പ്രധാന താളിലേക്ക് അപ്ഡേറ്റ് ചെയ്തു കൊണ്ടിരിക്കും

  അതോടൊപ്പം തന്നെ തിരിച്ചു ഒരു കൈ സഹായം എന്ന നിലയില്‍ ഗള്‍ഫ്‌ മല്ലു വിന്റെ ആഡ് ടോ യുവര്‍ വെബ്‌ ( add to your web )എന്ന ഗള്‍ഫ്‌ മല്ലു ലിങ്ക് തങ്ങളുടെ ബ്ലോഗില്‍ ഉള്‍പെടുത്തണം എന്നും ഓര്‍മിപ്പിച്ചു കൊള്ളട്ടെ . ഞങ്ങളുടെ വായനക്കാര്‍ക്ക്‌ തിരിച്ചു ഗള്‍ഫ്‌ മല്ലു വില്‍ എത്തുന്നതിനു വേണ്ടിയാണിത്
  അതല്ലെങ്കില്‍ ഗള്‍ഫ്‌ മല്ലു വിലേക്ക് തിരിച്ചു പോകാനുള്ള ഒരു ലിങ്ക് താങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തുക

  കുറിമാനം :-
  താങ്ങളുടെ ബ്ലോഗില്‍ ഗള്‍ഫ്‌ മല്ലു ലിങ്കുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല എങ്കില്‍ ഗള്‍ഫ്‌ മല്ലു വില്‍ നിന്നുള്ള താങ്ങളുടെ ബ്ലോഗ്‌ ലിങ്കുകള്‍ മുന്നറിയിപ്പ് ഇല്ലാതെ എടുത്തു മാറ്റപെടുന്നതാണ്

  നന്ദിയോടെ
  ഗള്‍ഫ്‌ മല്ലു അഡ്മിന്‍ സംഘം

  www.gulfmallu.tk
  The First Pravasi Indian Network

  ReplyDelete
 22. ബഹുത് അച്ചാ ഹെ.. ചേച്ചീ‍ീ :)

  എന്നാലും ആ നഴ്സിന്റെ ഒരു പൊങ്ങച്ചം .അങ്ങിനെ കുറെ ‘മലയാലി’ കൾ എവിടെയും കാണും .ഈ അണ്ണന്മാർ വളരെ ഹെല്പിംഗ് ആണു ചേച്ചീ അനുഭവം എനിക്കും അങ്ങിനെയാ.. :)

  ReplyDelete
 23. chechy ellaa nurses angane aanennu karuthalle ... njanum oru nurse aanu . kollaam . thanks for the comments in my blog .when u gets time follow my blog as well and give ur valuable comments

  ReplyDelete