Thursday 22 April 2010

"നഷ്ട വസന്തം (തുടര്‍കഥ)" ഭാഗം ഒന്ന് .

     
        സന്ധ്യാനേരത്ത് തുളസിത്തറയില്‍ വിളക്ക് കൊളുത്തി ഭക്തിപാരവശ്യത്തോടെ കൈകള്‍ കൂപ്പി നില്‍ക്കുമ്പോള്‍ പിന്നില്‍ നിന്നും കാലൊച്ചകേട്ടു തിരിഞ്ഞു നോക്കിയ ലതിക , ഇനി ഒരിക്കലും കണ്ടുമുട്ടരുതെയെന്നു ആരെക്കുറിച്ച് കരുതിയിരുന്നുവോ അയാള്‍ ഭൂമിയില്‍ പൊട്ടിമുളച്ചത് പോലെ നില്‍ക്കുന്നകാഴ്ച കണ്ട്‌ , കൂടെ തന്റെ അമ്മാവന്റെ മകളായ ഗീതയും , എന്താണ് സംഭാവിച്ചതെന്നറിയാതെ നില്‍ക്കുമ്പോള്‍ ....മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ എല്ലാമായിരുന്ന മുരളിയുടെ പരിഹാസ്യമായ ചോദ്യം കേട്ടു "എന്താ ലതികെ അറിയുമോ ?എന്റെ പേര് മുരളി ഇതു എന്റെ വാമഭാഗം അതായതു മിസ്സിസ് മുരളി .ഇവളുടെ പേര് ഗീത ,ഇതു ഞങ്ങളുടെ മണിക്കുട്ടന്‍ .കണ്ടുമുട്ടുമെന്ന് കരുതിയില്ല ,അല്ലെ ? നീ എന്നോട് കാട്ടിയ ചതിക്ക് ഞാന്‍ എങ്ങനെ പകരം വീട്ടിയെന്നു ഊഹിക്കാമല്ലോ .നിഷ്കളങ്കമായ സ്നേഹം നല്‍കിയതിനു കീഴ്ജാതിയുടെ പേരില്‍ വീട്ടുകാരുടെ സമ്മര്‍ദ്ധത്താല്‍ നീ ചവിട്ടിമെതിച്ച്‌ തരിശുഭൂമിയാക്കിയതു എന്റെ ഹൃദയമാണ് . താഴ്ന്ന ജാതിക്കാരനെ സ്വീകരിച്ചാല്‍ നായര്‍ സമുദായത്തില്‍ നിന്നും നിനക്ക് ഭ്രഷ്ട് കല്പിക്കുമെന്നു ഭയന്ന് കറിയിലെ കറിവേപ്പില പോലെ നിന്റെ ഹൃദയത്തില്‍ നിന്നും നീ എന്നെ വലിച്ചു പുറത്തെറിഞ്ഞു അവിടം ശുദ്ധീകരിച്ചു.നീ എന്തിന്റെ പേരില്‍ ,ആരെഭയന്ന്‌ എന്നെ തഴഞ്ഞുവോ അദ്ദേഹത്തിന്റെ അരുമമകളുടെ ഭര്‍ത്താവായി,മരുമകനായി കൊണ്ടാണ് ഇന്ന് ഞാന്‍ കയറി വന്നിരിക്കുന്നത്. അതും നിന്റെ അമ്മാവന് മകളെയും പേരകുട്ടിയെയും കാണാനുളള അതിയായ ആഗ്രഹം അറിയിച്ചതിനാല്‍ അദ്ദേഹം കണ്ണടക്കുന്നതിനു മുന്നേ ആ ആഗ്രഹം സാധിപ്പിച്ചേക്കാമെന്നു കരുതി .കൂട്ടത്തില്‍ നിന്നേയും ഒന്നു നേരിടാമെന്ന പ്രതികാരചിന്ത എന്റെ യാത്രയുടെ വേഗത കൂട്ടി . എന്നെയും ഗീതയെയും ഒരുമിച്ചു കാണുമെന്ന് നീ ഒരിക്കലും കരുതിയിരിക്കില്ല അല്ലെ ?"അയാള്‍ കൂടുതല്‍ വാചാലനാവുന്നത് കേട്ടുനില്‍ക്കാനുള്ള കെല്‍പ്പില്ലാതെ അവന്റെ കണ്ണുകളെ നേരിടാനുള്ള ശക്തിയില്ലാതെ ലതിക വിറയ്ക്കുന്ന കാലുകളോടെ വേച്ചുവേച്ച് അകത്തളത്തില്‍ എത്തി .അവള്‍ക്ക് കാലും ശരീരവും ഒരുപോലെ തളരുന്നുണ്ടായിരുന്നു.വീണ്‌പോകും എന്നുഭയന്നു ചുമരില്‍ പിടിച്ചുകൊണ്ട് തന്റെ കിടപ്പുമുറിയായ ചായിപ്പില്‍ കയറി കതകു ഓടാമ്പലിട്ടു . തന്റെ കിടപ്പിടമായ തഴപ്പായയിലേക്ക് വീണു ..മതിവരുവോളം പൊട്ടിക്കരഞ്ഞു ...മനസ്സിന്റെ ഭാരം അല്‍പ്പം കുറഞ്ഞപ്പോള്‍ അവള്‍ കാതോര്‍ത്തു കിടന്നു .അമ്മാവന്റെ മുറിയില്‍നിന്നും പുറത്തേക്കു ഒഴുകിവരുന്ന ശബ്ദകോലാഹലങ്ങള്‍.....അമ്മാവന്റെയും അമ്മവിയുടെയും വാര്‍ദ്ധക്യത്തില്‍ വീണ്ടും വസന്തം പൊട്ടിവിരിഞ്ഞിരിക്കുന്നു...

ഈ കഥ ഇവിടെ അവസാനിക്കുന്നില്ല,തുടരും .................................

"മുപ്പതിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്നേ നമ്മുടെ സമൂഹത്തില്‍ ‍ജാതിയുടെ പേരില്‍ ഐത്തങ്ങളും അനാചാരങ്ങളും നിലനിന്നു പോന്നിരുന്ന ഒരു കാലഘട്ടത്തില്‍ ഇതിനെതിരെ അന്ന് എന്റെ മനസ്സില്‍ തോന്നി കുറിച്ചിട്ട ഒരു കഥാവിഷ്ക്കാരമാണ് ഇ കഥ . എഴുതിവച്ച പുസ്തകം കൈമോശം വന്നതിനാല്‍ ഇത്രയും താമസിച്ചു .എങ്കിലും കാലപ്പഴക്കം വന്ന സാധനങ്ങള്‍ ഒഴിവക്കാനായി തിരച്ചില്‍ നടത്തുന്നടിനിടയില്‍ ആ പുസ്തകം എനിക്ക് തിരിച്ചുകിട്ടി .അത് ഞാന്‍ ഇവിടെ പ്രസിദ്ധീകരിക്കുന്നു .(ഇപ്പോള്‍ കാലവും മാറി ഐത്ത അനാചാരങ്ങളും മാറി .ഇന്ന് "ജാതി മത മൈത്രി "നമ്മളില്‍ പുതു സംസ്കാരം വളര്‍ത്തിയിരിക്കുന്നു .. " )

10 comments:

  1. ഈ കഥ ഇവിടെ അവസാനിക്കരുത് . തുടരുക .കാത്തിരിക്കുന്നു.

    ReplyDelete
  2. പ്രിയ ചേച്ചീ,
    നല്ല അനുഭവങ്ങള്‍ നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു. എഴുതുക, ലോകത്തിന്‍റെ ഏതു ഭാഗത്ത്താണെങ്കിലും.
    (അക്ഷരങ്ങള്‍ ഒന്നുകില്‍ അല്പം വലുതാക്കുക. അല്ലെങ്കില്‍ ഒട്ടും കാണാതിരിക്കാന്‍ ചെറുതാക്കുക.. വായിക്കാന്‍ പ്രയാസപെട്ട ദേഷ്യം ഇവിടെ തീര്‍ക്കുന്നു.)

    ReplyDelete
  3. തണല്‍ :അഭിപ്രായത്തിന് നന്ദി മോനെ തുടരാം
    റെഫി:എഴുതാന്‍ ശ്രമിക്കാം .മോനെ കമന്റ്‌ താഴെ ഭാഗം വായിച്ചപ്പോള്‍ ചിരിച്ചുപോയി .അക്ഷരം വലുതാക്കാന്‍ ശ്രമിക്കാം

    ReplyDelete
  4. ചേച്ചി കഥവായിച്ചു ഒരു നിര്‍ദേശമുള്ളത് ഫോണ്ട് ബോള്‍ഡ് ചെയ്യാതെ ഇട്ടാല്‍ നാന്നാവും

    ReplyDelete
  5. paavappettavan:nirddesham ppaalikkaam..
    shajukumar: nandi

    ReplyDelete
  6. തുടരുക ചേച്ചീ.. ഇന്നും തൊട്ടുകൂടായ്മയുടെ മതിലുകൾ നമ്മുടെ ഇന്ത്യ മഹരാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തന്ന നിലകൊള്ളുന്നുവെന്നതാണ് വാസ്തവം. ഇപ്പോഴും ഈ കഥയുടെ പ്രസക്തി നഷ്ടമായിട്ടില്ല.

    ReplyDelete
  7. ബഷീര്‍: ഇപ്പോള്‍ പറഞ്ഞതും വാസ്തവം തന്നെയാണ് .എങ്കിലും പണ്ടാത്തെതില്‍ നിന്നും എത്രയോ ഇന്ന് പുരോഗമിച്ചിട്ടുണ്ട് .എന്റെ കുട്ടിക്കാലത്ത് എന്റെ അച്ഛന്‍ അച്ഛന്മ്മയുമായിട്ടു ഇതിന്റെ പേരില്‍ തര്‍ക്കിക്കാരുണ്ട് .(എന്റെ അച്ഛന്‍ അക്കാലത്തേ പുരോഗമന വാദിയായിരുന്നു )അച്ചമ്മയാനെന്കില്‍ മൂരാച്ചി ജാതി സ്പിരിട്ട് തലയില്‍കേറിയ ഒരു തറവാട്ടംമയും.ഇപ്പോള്‍ മനസ്സിലാവുമല്ലോ എന്റ അച്ഛനും അച്ചമ്മയും ഒരേ വീട്ടിലുണ്ടാവുംപോള്‍ എന്തായിരിക്കും സ്ഥിതിയെന്ന് ..അച്ഛന്റെ കൂട്ടുകാര്‍ വല്ലവരും വീട്ടില്‍ വന്നാല്‍ അച്ചാമ്മ അച്ഛനെ ചോദ്യം ചെയ്യും .."അവനെതാ ജാതി ,മതം എന്നൊക്കെ അപ്പോള്‍ അച്ഛന് ദേഷ്യം വരും ..അച്ഛന്റെ ഉത്തരം ഇങ്ങിനെയാവും "അവന്‍ മനുഷ്യജാതി ..അവന്റെ ചോരക്കും നിങ്ങളുടെ ചോരക്കും നിറം ഒന്നുതന്നെയാണ് ..ഇനിയെന്താ അറിയേണ്ടത് ?അന്ന് കുറെ നേരം അച്ചാമ്മ പിറ്പിരുത്ത്കൊണ്ടിരിക്കും ..അന്ന് കുട്ടിയായിരുന്ന എനിക്ക് ഈ ജാതിയും മതവും ഒന്നും മനസ്സിലായിരുന്നില്ല

    ReplyDelete
  8. നല്ല തുടക്കം. എഴുതുന്ന രീതിയും നന്നായിട്ടുണ്ട്. ആശംസകള്‍ ....

    ReplyDelete