Wednesday, 27 February 2013

"മൈ ഹോം "( നൊസ്റ്റാള്‍ജിയ)



                                                   ഇത്  ഞങ്ങളുടെ  വീട് !

ഈ വീടിന് എത്രത്തോളം കാലപ്പഴക്കമുണ്ടെന്നുപറയാന്‍ എനിക്ക് പറ്റില്ല .എന്‍റെ വിവാഹം(1970) കഴിഞ്ഞു ,വലതുകാല്‍ വെച്ചുകയറി വന്നത് ഈ വീട്ടിലേക്കാണ് .അന്ന് ഈ വീട്ടില്‍ ,അമ്മയും മക്കളും ,മക്കളുടെ മക്കളും ഒരു വേലക്കാരിയുമടക്കം  ഏതാണ്ട് 24 പേര്‍ അടങ്ങിയ കൂട്ടുകുടുംബാംഗങ്ങള്‍ ഇവിടെ താമസിച്ചിരുന്നു . ഞാന്‍ വിവാഹം കഴിഞ്ഞു അധികം താമസിയാതെ തന്നെ ഭര്‍ത്താവിനോടൊപ്പം ഉലകം ചുറ്റാന്‍തുടങ്ങി (അദ്ദേഹത്തിന്റെ ജോലിസ്ഥലത്താണ് പോയത് കേട്ടോ ) കാലക്രമേണ ഓരോരുത്തരും വേറെ വേറെ വീടുവെച്ചു താമസം മാറി . ഇത്രയധികംആള്‍ക്കാര്‍ താമസിച്ച വീടിന്‍റെയവസ്ഥ ഊഹിക്കാമല്ലോ ..കേടുവന്നാലും ചിതലരിച്ചാലും ആരും റിപ്പയര്‍ ചെയ്യില്ല .എല്ലാവര്‍ക്കും വേണ്ട സ്വത്തല്ലേ ..എല്ലാവരും സ്വന്തമായി വീട് പണിതപ്പോള്‍ ,പിന്നെ ഈ വീട്ടില്‍  താമസിക്കാന്‍ ആരും ഇല്ലാതായി .  എട്ടു വര്‍ഷത്തോളം പൂട്ടിയിട്ടപ്പോള്‍ വീടിന്‍റെ അവസ്ഥ വളരെ ദയനീയമായിരുന്നു .

പിന്നെ വൈകാതെ പാര്‍ട്ടീഷന്‍(( നടന്നു . ആ വീടിനോടുള്ള അറ്റാച്ച്മെന്റ് കാരണം എന്‍റെ ഭര്‍ത്താവ്  ആ  വീടിനു (വീടെന്ന് പറയാന്‍ പറ്റില്ല ,വെറും വീടിന്‍റെ അസ്ഥികൂടം എന്നതാവും ശരി ) വിലകെട്ടി എല്ലാവര്ക്കും കാശ് കൊടുത്ത് 1989 ല്‍ സ്വയം   ഏറ്റെടുത്തു.
പലരും ഞങ്ങളെ  ഉപദേശിച്ചു.ഈ വീട്  കമ്പ്ലീറ്റ്‌ പൊളിച്ചുമാറ്റി പണിയുന്നതായിരിക്കും നല്ലത് .പഴയ വീടിന്മേല്‍  പൈസ ചിലവിട്ടാല്‍ ,ഒത്തിരി ചിലവിടെണ്ടിവരും  .അങ്ങിനെ പലേവിധ ഉപദേശങ്ങള്‍ ..
എന്നാല്‍ ഞങ്ങള്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല .ആ വീടിന്‍റെ തനിമ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു . പ്രത്യേകിച്ചും മക്കള്‍ക്ക്‌ .
പിന്നെ വൈകിയില്ല ,ഓടൊക്കെ ഇറക്കിച്ചു .മേല്കൂരയുടെ  ദ്രവിച്ച മരങ്ങളൊക്കെ പൊളിച്ചുമാറ്റി .തേക്കില്‍ പുതിയതായി പണിത് കെട്ടുകയറ്റുന്നതിന് മുന്നേ  റീ പ്ലാസ്റ്ററിങ്ങ് നടത്തി .കെട്ടുകയറ്റി , ഓടുവെച്ചു.
റീ ഫ്ലോറിങ്ങ് , റീ വയറിങ്ങ് ചെയ്തു .പെയ്ന്റിങ്ങും ,ഗൈറ്റു ഫിറ്റിങ്ങും കൂടിയായപ്പോള്‍  ,ഞങ്ങളുടെ  "പഴമ നിലനിര്‍ത്തി കൊണ്ടുള്ള പുതുക്കി പണിത വീട് താമസത്തിന് റെഡി .ഇത്രയും പണി തീര്‍ക്കാന്‍ അഞ്ചു മാസം  വേണ്ടിവന്നു .വലിയൊരു മുതല്‍മുടക്കും . എങ്കിലും ഞങ്ങള്‍ സംതൃപ്തരാണ്.
       1990 മാര്‍ച്ചില്‍  താമസം  തുടങ്ങിയപ്പോള്‍ ആദ്യ നാളുകളില്‍ അല്‍പ്പം വിമ്മിഷ്ടമായിരുന്നു .ഇരുപത്തിനാലോളം ആള്‍ക്കാര്‍ താമസിച്ചിരുന്ന  വീട്ടില്‍ ഞങ്ങള്‍ നാലുപേര്‍  മാത്രം ...ക്രമേണ അതും ശീലമായി .

           ഏറെ കാലം എന്റെ ഭര്‍ത്താവും ഞാനും ഞങ്ങളുടെ  രണ്ടു മക്കളും അടങ്ങിയ ഒരു കൊച്ചുകുടുംബത്തിന്‍റെ സ്നേഹവും ,സന്തോഷവും സമന്വയിച്ചു നിന്നിരുന്ന  തായിരുന്നു  ഞങ്ങളുടെ  വീട് .
എന്നാല്‍ "2001 ജൂലായ് ഒന്ന് "പിറന്നത്  ഞങ്ങളുടെ സന്തോഷവും സമാധനവും തല്ലികെടുത്തുകൊണ്ടായിരുന്നു ..ഒരിക്കലും മറക്കാന്‍ കഴിയാത്ത ദുഃഖം നല്കികൊണ്ടായിരുന്നു .എന്റെ ഗൃഹനാഥന്‍ അപ്രതീക്ഷിതമായ , ഹൃദയാഘാതം കാരണം  ഇഹലോകവാസം വെടിഞ്ഞു.
എനിക്കിന്നും ആ ഷോക്കില്‍ നിന്നും  മോചനം കിട്ടിയിട്ടില്ല .എല്ലാ ദുഖവും  ഉള്ളിലൊതുക്കി ,മക്കളെ യറിയിക്കാതെ  ഇപ്പോഴും ആ നല്ലകാലത്തിന്റെ  ഓര്‍മ്മകളിലും ,മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷ ത്തിലും ,സങ്കടത്തിലും പങ്കുചേര്‍ന്നും ,ഇങ്ങിനെ അല്‍പ്പം ബ്ലോഗെഴുത്തും ,വായനയുമായി കാലം കഴിക്കുന്നു ,

ഇപ്പോള്‍ ഏഴു വര്‍ഷമായി ഈ വീട് പൂട്ടികിടക്കുകയാണ് ,എല്ലാവര്‍ഷവും ഒരുമാസം മകനോടുംകുടുംബത്തോടുമൊപ്പം  ഇവിടെ വന്നു താമസിക്കാറുണ്ട്.ചില വര്‍ഷങ്ങളില്‍  ഈ സമയം മോളും കുടുംബവും കുറച്ചു ദിവസത്തേക്ക് എത്തും അപ്പോള്‍  മക്കളും കൊച്ചുമക്കളും ഒത്തുള്ള ആ സന്തോഷത്തില്‍ എന്നോടൊപ്പം  അവരുടെ അഛനും പങ്കെടുക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്.

NB: ഈ വീട്ടില്‍ ജനിച്ചവരും ,വളര്ന്നവരും,
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാവരും നല്ല സ്ഥതിയിലാണ്
അതുകൊണ്ടുതന്നെ എനിക്ക് തോന്നുന്നു ഇതൊരു ഭാഗ്യ വീടാണെന്ന് .    













Monday, 24 October 2011

മോളുടെ വീട്ടിലെ ഗാര്‍ഡന്‍ ( ഇന്‍ യു .കെ )
















കൊച്ചുമോനോടൊപ്പം അല്‍പ്പം വിശ്രമം "ഗാര്‍ഡനിലൂടെ ഒരു സവാരിഗിരിഗിരി ".😄


ഇവിടെയും  വേണമെങ്കില്‍ അല്‍പ്പനേരം ചിലവഴിക്കാം 

              ഇത്  ഗാര്‍ഡനുള്ളിലെ  വിശ്രമ
    സങ്കേതം(ബാന്റ്ഹൌസ് )
     ഇവിടെ ഇരുന്ന് അല്‍പ്പം
  തളർച്ചമാറ്റാം
                                                                                  
ഇവര്‍  എന്റെ മക്കളെ പോലെ  കരുതുന്ന
ഡോക്ടറും വൈഫും .(മക്കളുടെ ഫ്രണ്ട്സ്)

               ഇവര്‍ ഞങ്ങളുടെ ഗസ്റ്റ് 😊
                    ഗാര്‍ഡനിലൂടെ ഒരു 
                            ഈവിനിങ്ങ്
                                സവാരി ..


          ഈ മതിലിനരികില്‍ കാണുന്നത്
                   ഒരുതരം  മുല്ലപൂവാണ്..
                   ടെന്നിസ്  കോർട്ടിന്റെ പിന്നിൽ
                      കോർണിഷ്  ചെടികളാണ് 
  ഇത് റോസാപൂക്കള്‍ അല്ലകെട്ടോ .അതിഭംഗി
യുള്ളഡാലിയാ പൂക്കളോട് സാമ്യതയുള്ള 
ഈ സുന്ദരി കുഞ്ഞിൻറെ പേരറിയില്ല ..
വിരിഞ്ഞാൽ കുറേ  ദിവസങ്ങള്‍
 ഇവള്‍ കണ്ണിനു കുളിര്‍മതരും .
ഇതിന്‍റെ നാലു നിറത്തിലുള്ള
 സുന്ദരിമാര്‍ ഇവിടെ യുണ്ട് .
പൂക്കാലം കഴിയാറായപ്പോഴാ
  ഫോട്ടോസ് എടുക്കാനുള്ള
 ബുദ്ധി തലയിലോടിയത്  😒
              ഇത് ഗാര്‍ഡനിലേക്കുള്ള 
              മറുഭാഗത്തെ എന്‍ട്രന്‍സ്
        
ഇത്  മറ്റൊരു  എൻട്രൻസ്

                              ഗാര്‍ഡന്‍ പരിചരണംഅല്‍പ്പം കുറഞ്ഞതി നാൽ     വന്യമൃഗസങ്കേതംപോലെആയിട്ടുണ്ട്‌   പൂര്‍വ്വസ്ഥിതിയിലാക്കാനായ്‌ garden           ഓരോ വശംക്ലീന്‍ചെയ്തുവരുയുള്ളൂ
ഇത് ഡാര്‍ക്ക്  പിങ്ക് റോസും ,റെഡ്‌ റോസും  😊

      നിറത്തിലും  സൈസിലും  വെത്യസ്ഥ
       ങ്ങളായ  ഇരുപത്തഞ്ചിലേറെ ഇനം
             റോസാ പൂക്കൾ ഇവിടെയുണ്ട് .

ഇത്  ഓറഞ്ചും വൈറ്റ്‌ മിക്സ്‌
 റോസാ പൂക്കള്‍  
ഓറഞ്ച്  റോസ്  മറ്റൊരിനം
വയലറ്റ്‌ റോസാ പൂക്കള്‍ (കാട്ടുവള്ളികള്‍
 ചുറ്റി പിണഞ്ഞു കിടക്കിന്നു )

ഇത് മറ്റൊരിനം
                     
നിങ്ങള്‍ക്കിഷ്ടപ്പെട്ടുവോ  ഈ ഗാര്‍ഡന്‍ ?
   ഇവിടെ ട്രീ ഹൌസില്‍  ഫിറ്റ്‌ ചെയ്ത
 റോപ്പ്‌വേയിൽ  യാത്രക്ക്തയ്യാറായിപച്ച
കൊടി  പ്രതീക്ഷിച്ചുകൊണ്ട് 😃
ഇവിടെ വരുന്നവർ ക്കൊക്കെപ്രായഭേദ മില്ലാതെ റോപ്പ്‌വേ വലിയഹരമാണ് ഒരുവട്ടമെങ്കിലു കയറാതെ പോകില്ല .പിന്നെ ഒരുകാര്യം ഞാനും മോളും ധൈര്യം ഒത്തിരി കൂടുതൽ  കാരണംഇതു വരെ കയറീട്ടില്ല  😃

                                
ഞാൻ ഇരുന്നു ഒന്നു കറങ്ങി വരാൻ കൊച്ചുമോന്  വലിയ നിബന്ധം .എന്നേ
 തള്ളി വിടാന്‍  പുള്ളിക്കാരൻ തയ്യാര്‍ 😍😃
സ്കൂള്‍ ബസ്സ്‌  വീട്ടില്‍ എത്തുന്നതും 
കാത്തുള്ള നില്‍പ്പ് ...











 കുട്ടികള്‍ക്കുള്ള  പ്ലേ ഏരിയ..
 കുട്ടികള്‍ക്കുള്ള  പ്ലേ ഏരിയ..  
 ട്രീ ഹൌസ്  ദൂരെയുള്ള കാഴ്ച
നിങ്ങള്‍ക്കി ഗാർഡൻ
 ഇഷ്ടപ്പെട്ടുവെങ്കിൽ വളരെ സന്തോഷം 🙏
 അടുത്തു തന്നെ ഫ്രൂട്ട്സ് ഗാര്‍ഡന്‍ പോസ്റ്റ്
ചെയ്യാൻ ശ്രമിക്കാം 😊