ഇദ്ദേഹത്തെ പറ്റി കൂടുതല്‍ വിവരണങ്ങള്‍
ആവശ്യമുണ്ടെന്നു തോന്നുന്നില്ല . ജീവ
ചരിത്രം അറിയാത്തവര്‍
വിരളം .

ഈ മഹത് വെക്തിയുടെ
ജീവിത കാലം..
1564 ഏപ്രില്‍ 26
മുതല്‍ 1616
ഏപ്രില്‍ 23
വരെ .
ഇവിടം ഒന്ന് ചുറ്റി കാണട്ടേ .. ഈ ജന്മം
ഇങ്ങിനെ ഒരു ഭാഗ്യം കിട്ടുമെന്ന്
സ്വപ്നത്തില്‍പ്പോലുംചിന്തിച്ചില്ല .
ഇതും ദൈവ നിശ്ചയം .
450 വര്‍ഷത്തോളം കാലപഴക്കമുണ്ട് ഈ വീടിന്
ഇവിടം വീടിന്റെ പൂമുഖവാതില്‍ ..ഒന്ന്
ഫോട്ടോവിന് പോസ് ചെയ്തോട്ടേ ..
വീടിനുള്ളില്‍ ഫോട്ടോ എടുക്കാന്പാടില്ലെന്ന്...
ഞാനിവിടെ നില്‍ക്കുന്നത് സ്വപ്നം കണ്ടതാണോ
എന്നസംശയം മനസ്സില്‍നിന്നും വിട്ടുമാറുന്നില്ല..
ഇത് വീടിന്റെ മറ്റൊരു വശം

ഈ വീടിന്‍റെ മോഡല്‍ ഈ സ്ട്രീറ്റ് മൊത്തം സ്വീകരിച്ചിട്ടുണ്ട് ...
ഇങ്ങിനെയുള്ള ആ കാലഘട്ടത്തെ പകര്‍ത്തി വെച്ച
വീടുകള്‍ മാത്രമേ ഈ സിറ്റിയില്‍ (Stratford -upon Avon )
കാണാന്‍ കഴിയൂ ..ഈ ആചാരം
നിലനിര്‍ത്തണമെന്ന് ഇവിടം
നിര്‍ബന്ധമാണത്രേ
ഗാര്‍ഡന്‍
വീടിനുള്‍വശം (അദ്ദേഹത്തിന്റെ ഇരിപ്പിടം )ആരും കാണാതെ മൊബൈലില്‍ പകര്‍ത്തിയതാണ് ...ഒത്തിരി കാഴ്ചകളുണ്ട് പകര്‍ത്താന്‍ .
പക്ഷേ നിര്‍വാഹമില്ല .ഈ ട്രസ്റ്റിന്റെ ഭാരവാഹികള്‍
അവിടവിടെയായി വിലസുന്നുണ്ട് .അവരുടെ കണ്ണ് വെട്ടിച്ചുവേണം ...ഫോട്ടോസ് കീച്ചാന്‍ ...
(ഈ ഫോട്ടോസ് 2006 il എടുത്തതാണ്)
എന്‍റെ ആദ്യ UK ട്രിപ്പില്‍.
ഇപ്പോള്‍ മൊബൈല്‍ പോലും നിയന്ത്രിക്കുന്നു ..ഇത്തവണ പോയപ്പോള്‍ ഞാനും മരുമോനും വീടിനുള്ളില്‍ കയറിയില്ല കണ്ടതാണല്ലോ വെറുതെ
ടിക്കറ്റിനു കാശ് കളയെണ്ടെന്നുവെച്ചു .പിന്നെ
കൊച്ചുമക്കള്‍ രണ്ടാളും വണ്ടിയില്‍
ഉറങ്ങുന്നുമുണ്ട് . മോള് അനിയനെയും ,
അനിയത്തിയെയും കൂട്ടി ചുറ്റി
കണ്ടു മടങ്ങിയെത്തുന്നതുവരെ
ഞങ്ങളും വിശ്രമിച്ചു
അക്കാലത്തെ ഫയര്‍ പ്ലെയ്സ്
ഉണക്കാനിട്ടിരിക്കുന്ന ലതര്‍ ഷീറ്റുകള്‍
ഇത് അടുക്കള ..(കാലഘട്ടം ഒന്ന് ഓര്‍ത്തു നോക്കൂ ..
(പതിനഞ്ചാം നൂറ്റാണ്ട്) അന്നത്തെ നിലയില്‍
എത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു .ഇപ്പോള്‍
ഈ വീട്ടില്‍ നിത്യേന സന്ദര്ശകരായ്
എത്തുന്നജനങ്ങള്‍ക്ക് കണക്കില്ല .
വിദേശികള്‍ ,
സ്വദേശികള്‍ ,സ്കൂള്‍ കുട്ടികള്‍ മുതല്‍ കോളേജ്
തലം വരെയുള്ളവര്‍ (ഗവേഷണം )ഇവിടെയെത്തുന്നുണ്ട്
ഇവിടെ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം അഞ്ചുമണി വരെയാണ് സന്ദര്‍ശനസമയം ....ഒരു ടിക്കറ്റിനു 15 പൌണ്ട് ആണെന്ന് തോന്നുന്നു ...അപ്പോള്‍ ഒരുവര്‍ഷത്തെ വരുമാനം ഒന്ന് ഊഹിച്ചു നോക്കൂ ...
ഗാര്‍ഡന്‍
സോറി ഇത്രയും ഫോട്ടോസ് മാത്രമേ ഒത്തുകിട്ടിയുള്ളൂ ..
.............
വെറുതെയല്ല ചേച്ചിയുടെ എഴുത്തിലൊക്കെ ഒരു 'ഷേക്സ്പിയര്‍ ടച്ച്!'
ReplyDeleteവളരെ നന്നായി. പക്ഷെ നിയമലംഘനം നടത്തിയത് മോശമല്ലേ..
നന്നായി ചേച്ചീ ചിത്രങ്ങൾ...
ReplyDeleteഅവിടെ സന്ദർശിയ്ക്കാൻ കഴിഞ്ഞത് മഹാ ഭാഗ്യം അല്ലേ,
കുടുംബാംഗങ്ങൾക്ക് എന്റെ സ്നേഹാന്വോഷണങ്ങൾ...
ഹും.... അവരെങ്ങാനും കണ്ടിരുന്നേല്‍.... ഫോട്ടോ എടുക്കാന്‍ പാടില്ലാതിരുന്നിടത്ത് എടുത്തതിന് നല്ല പിടയും പിഴയും കിട്ടിയേനെ...!
ReplyDeleteകാവ്യ ലോകത്തിന്റെ കുലപതിയുടെ കേളീ ഗൃഹത്തില്‍ ഒന്ന് ചുറ്റിക്കറങ്ങുക..അതില്പരം ഭാഗ്യം വേറെയുണ്ടോ !!!
ReplyDeleteഭാഗ്യവതി.!!!!!...(തെല്ല് അസൂയ തോന്നുണ്ടോ എന്നൊരു ശങ്ക)
ReplyDeleteഅനുമോദനങ്ങള്‍ ....
ഒരു പുതിയ പോസ്റ്റ് ഉണ്ട് .സമയം പോലെ എത്തി നോക്കു.
http://leelamchandran.blogspot.com/
ഇസ്മായില്‍ :അഭിപ്രായത്തിന് നന്ദി .പിന്നെ നിയമലംഘനം നടത്തിയില്ലെങ്കില്‍ ഇങ്ങിനെയൊരു പോസ്റ്റ് വെറും സ്വപ്നമായി പോവില്ലേ അനിയാ ..
ReplyDeleteരഞ്ജിത്ത് ഇപ്പോഴും വിശ്വസിക്കാന്‍ പറ്റുന്നില്ല ..അല്‍പ്പസമയം ആ ചരിത്രഭൂമിയില്‍ ,അദ്ദഹത്തിന്റെ ജന്മ ഗൃഹത്തില്‍ ഒരിത്തിരി സമയം ചിലവഴിക്കാന്‍ സാധിച്ചു എന്നത് .പിന്നെ രഞ്ജിത്തിന്റെ സ്നേഹാന്വേഷണം മക്കളെ അറിയിച്ചിട്ടുണ്ട് .
ആളവന്‍താന്‍ :പറഞ്ഞത് ശരിയാ :)
രേമേഷ് : അഭിപ്രായത്തിന് വളരെ നന്ദി .അനിയന്‍ പറഞ്ഞത് അക്ഷരം പ്രതി ശരിയാണ് ...എനിക്കും അങ്ങിനെയേ ചിന്തിക്കാന്‍ പറ്റുന്നുള്ളൂ ..
ലീല എം ചന്ദ്രന്‍ :അഭിപ്രായത്തിന് നന്ദി .പിന്നെ എനിക്കുതന്നെ എന്നോട് ഇത്തിരി അസൂയ്യ ഉണ്ടോയെന്നൊരു സംശയം തോന്നാതില്ല :)
ReplyDeleteഞാന്‍ പോസ്റ്റ് വൈകാതെ നോക്കാം .
ഹായ് ചേച്ചി , അതി മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു.
ReplyDeleteഅടുക്കള ഭംഗിയായി സൂക്ഷിക്കുക . ചിലപ്പോള്‍ ഇത് പോലെ ആളുകള്‍ കാണാന്‍ വന്നാലോ ?
ഭാവുകങ്ങള്‍ .
ബിലാത്തിയിലെ എടൂത്താൽ പൊന്താത്ത സ്റ്റോക്കുകളോക്കെ ഇതിപോലെ തന്നെ പോരട്ടെ കേട്ടൊ വിജയേടത്തി.
ReplyDeleteആദ്യം ഞാനും പോയിരുന്നു ഇവിടെ,ക്യമറയില്ലാത്ത മൊബൈലുള്ള കാലത്ത്.
ചേച്ചി ഒരു മഹാഭാഗ്യം തന്നെ .ഒരു കാര്യത്തിൽ ഞാൻ സന്തോഷിക്കുന്നു കാരണം മലയാളം ബ്ലോഗിൽ നിന്നു ചേച്ചിക്ക് ഞങ്ങൾക്കു വേണ്ടീ അവിടെഎത്താനും ഇത്രയും വിലപ്പെട്ട ചിത്രങ്ങൾ ഞങ്ങളെ കാട്ടാനും കഴിഞ്ഞല്ലോ .അതു ഒരു വലിയ കാര്യം തന്നെ .
ReplyDeleteഎല്ലാം കൊള്ളാം പക്ഷേ ആ രണ്ടാമത്തെ ഫോട്ടയിൽ ആരാണങ്കിലും അവരുടെ ആക്കൽ ഇഷ്ടപ്പെട്ടില്ല.
ഇവിടെ എത്തി വിലപ്പെട്ട കമന്റ് നല്‍കിയ ജോഷി ,ബിലാത്തിപട്ടണം ,പാവപ്പെട്ടവന്‍ എല്ലാവര്ക്കും നന്ദി ..
ReplyDeleteപാവപ്പെട്ടവന്‍ ഒടുവില്‍ പറഞ്ഞ ഫോട്ടോയുടെ കാര്യം എന്താണെന്ന് മനസ്സിലായില്ല ..
ഫോട്ടോകള്‍ കണ്ടെങ്കിലും തൃപ്തിപ്പെടട്ടെ.
ReplyDeleteചിത്രങ്ങള്‍ നന്നായി.
എല്ലാം ഭാഗ്യം.
എത്ര പോയാലും മതിയാകില്ലെന്ന് തോന്നിയ സ്ഥലങ്ങളിൽ ഒന്നാണ് ആ വീട്. ഷേൿസ്‌പിയറിന്റെ നിശ്വാസം പോലും ആ വീട്ടിൽ ഇപ്പോഴും ഉണ്ടെന്ന് തോന്നിപ്പോയിട്ടുണ്ട്. മനോഹരമായി സംരക്ഷിച്ചിരിക്കുന്നു.
ReplyDeleteപട്ടേപ്പാടം :ഇത്രയെങ്കിലും എനിക്കും ചെയ്യാന്‍ പറ്റിയെന്ന സംതൃപ്തി ..(ഈ പോസ്റ്റ് ആണ് ഉദ്ദേശിച്ചത് )
ReplyDeleteനിരക്ഷരന്‍ :അനിയന്‍ പറഞ്ഞത് വളരെ ശരിയാണ് എല്ലാ അര്‍ത്ഥത്തിലും ..
കൂട്ടുകാരീ..വളരെ സന്തോഷം..നല്ലഫോട്ടോ.നല്ല അടിക്കുറുപ്പ്.
ReplyDeleteഞാനും ഒരു കൈ നോക്കുന്നുണ്ടേ...............
നന്നായിരിക്കുന്നു ചേച്ചി... എന്നാലും ‘ചേച്ചിയെപ്പോലൊരാൾ നിയമനിഷേധം’ കാണിക്കേണ്ടായിരുന്നൂട്ടൊ...
ReplyDeletekusumam: oro kai nokkaanula sramatthilaanennarinjathil santhosham.abhipraayatthinu nandi ...
ReplyDeletev k :vaayanakkum abhipraayatthinum nandi .itthiri nishedham kaattiyaanenkilum ticketillaathe oru charithra naayakante veedu kaattithannille aniyaaa..
അങ്ങിനെ വില്യം ഷേക് സ്പിയറുടെ വീടും കണ്ടു,നന്ദി!
ReplyDeleteനന്നായി ചേച്ചി..ചിത്രങ്ങളിലൂടെ എങ്കിലും കാണാന്‍ സാധിച്ചല്ലോ..
ReplyDeletechithrangalum kurippum nannaayi.abhinandanangal
ReplyDeleteനല്ല വിവരണം ചേച്ചി, ഇത്രമാത്രം ചിത്രങ്ങള്‍ ഇത്ര ഭംഗിയായി അവതരിപ്പിച്ചതു പോരെ!! ഇത്രയേ കിട്ടിയുള്ളും എന്നു പറയാന്‍ ! ഉഗ്രന്‍ എന്നാല്‍ അത്യുഗ്രന്‍
ReplyDeleteസുജിത്ത് :
ReplyDeleteസപ്നാ ;നിങ്ങളൊക്കെ ഈ പോസ്റ്റ് ആസ്വദിച്ചുഎന്ന്രിയുന്നതിലാണ് എന്റെ സന്തോഷം ..അഭിപ്രായത്തിന് നന്ദി .