" മുജെ ഹിന്ദി നഹി മാലൂം "😀😀😀
എന്റെ ആദ്യത്തെ സ്വദേശം വിട്ടുള്ള" വിദേശ" യാത്ര 1974 നവംമ്പറിൽ പൂനയിലേക്കായി
രുന്നു ..(കേരളംവിട്ടുള്ള കന്നിയാത്ര..)
ഭര്‍ത്താവിനൊപ്പം അദ്ദേഹത്തിന്‍റെ ജോലി സ്ഥലത്തേക്ക് .കൂടെ ഏഴുമാസം പ്രായമുള്ള ഞങ്ങളുടെ ആദ്യ കണ്മണിയായ ഷൈനി
മോളും ! രണ്ടു ദിവസം മുഴുവന്‍ ട്രെയ്നില്‍
,മൂന്നാം ദിവസം ഉച്ചയോടെ ഞങ്ങൾ
പൂനയിൽ എത്തി ..ഹോ!! ..മടുപ്പിക്കുന്ന യാത്ര ..(ഇടയില്‍ ഒരുകാര്യം പറഞ്ഞോട്ടെ .എന്റെ കുട്ടിക്കാലത്ത് ഒത്തിരി ഇഷ്ട്മാ
യിരുന്നു ട്രെയിൻ യാത്ര .അന്ന് അച്ഛനോടും ,അമ്മയോടുമൊപ്പം എന്റെ ചേച്ചിയുടെ ഭര്‍തൃവീട്ടില്‍ , ചിറക്കലിൽ നിന്നും തല
ശ്ശേരിക്കുള്ള യാത്ര .. ഹോ! എന്തു രസമായിരുന്നു 😀 ട്രെയിന് ജനാലക്കല്‍ ഇരുന്നു നമുക്കെതിര്‍ ദിശയിലേക്കോടുന്ന മരങ്ങളും ,മൃഗങ്ങളും ,കെട്ടിടങ്ങളും മറ്റും കാണാന്‍ ...ഓടി ക്കൊണ്ടിരിക്കുന്നത് ട്രെയ്നാണെന്ന് അന്നത്തെ കുഞ്ഞു കുട്ടിക്കറിയില്ലായിരുന്നു...) പൂനയിൽ
യെത്തിയതിനു പിറ്റേ ദിവസം ,എന്തുകൊ
ണ്ടെന്നറിയില്ല എന്റെ കുഞ്ഞുമോള്‍ക്ക് നിലയ്ക്കാത്ത ചര്‍ദ്ദിയും ,വയറിളക്കവും 😔
ഒരു ദിവസം ക്കൊണ്ട് ചുരുങ്ങിയത് ഇരുപതു തവണയെങ്കിലും തുടര്‍ന്നിട്ടുണ്ടാവാം ... ഹോ എന്റെദൈവമേ ..ഞങ്ങള്‍ മോളെയും കൊണ്ട് അടുത്തുള്ള വെല്‍ ഫെയര്‍ സെന്റെറിലേക്കോടി .ഡോക്ടര്‍ കാര്യമായ കുഴപ്പമൊന്നും ഉള്ളതായി പറഞ്ഞില്ല .മെഡിസിന്‍ കൃത്യമായി കൊടുക്കാനും ,പാലിന് പുറമേ തിളപ്പി
ച്ചാറ്റിയ വെള്ളം ഒത്തിരി കുടിപ്പിക്കാനും പറഞ്ഞു . തന്നിരുന്ന മെഡിസിന്‍ കൃത്യമായി കൊടുത്തെങ്കിലും മോളുടെ അസുഖത്തിനു ഒരുമാറ്റവുമില്ലാതെ തുടര്‍ന്ന് സമയംഅര്‍ദ്ധ
രാത്രിയോളമായി .കുടിക്കുന്ന പാലും ,വെള്ള
വും മുഴുവനായും രണ്ടു വഴിക്കായി പുറത്തു
പോയിക്കൊണ്ടിരുന്നു ..ഞാനും എന്റെ ചേട്ടനും ബേജാറോടെ മുഖത്തോടുമുഖം നോക്കി ..അവരവരുടെ മനസ്സിലോടുന്ന ചിന്തകള്‍ തമ്മില്‍ത്തമ്മില്‍ അറിയിക്കാ
തെ എങ്ങിനെയോ നേരംവെളുപ്പിച്ചു .അപ്പോഴേക്കും മോളുടെ നാവു പുറത്തേക്ക് തൂക്കിയിട്ടിരിക്കുകയായിരുന്നു ..എന്റെ ഈശ്വരന്മാരെ ഞങ്ങളുടെ പൊന്നുമോളെ രക്ഷിക്കണേ ..എന്റെ അറിവിലുള്ള ദൈവ
ങ്ങള്‍ക്കൊക്കെ വഴിപാടു നേര്‍ന്നു ...ഉടനെ ആര്‍മി വണ്ടി വരുത്തി പൂന ആര്‍മി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു ...എന്റെ മോളുടെ സ്ഥിതി വളരെ മോശമായ്ക്കൊ
ണ്ടിരിക്കുകയായിരുന്നു .എന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയിക്കൊ
ണ്ടിരുന്നു ...എന്തിനാണീശ്വരാ പൂനയിലേക്ക് വരാന്‍ തോന്നിയത് ..ഈ നാട് എന്റെ മോളെ എനിക്ക് നഷ്ടപ്പെടുത്തുമോ ?പലപല ചിന്തകളാല്‍ ഹോസ്പിറ്റലില്‍ എത്തിയതറിഞ്ഞില്ല മോളെയും കൊണ്ട് കാഷ്വാലിറ്റിയിലെക്കോടി .മോളുടെ അവസ്ഥ കണ്ടതിനാലാവം ഡോക്ടര്‍ പെട്ടന്നുതന്നെ പരിശോധിച്ചു ..കുട്ടിയെ ഉടനെ അഡ്മിറ്റ് ചെയ്യണം കേസ്
സീരിയസ്സ് ആണ് ..രാത്രിതന്നെ ഹോസ്പി
റ്റലില്‍ എത്തിക്കാത്തതിനു ഡോക്ടര്‍
വഴക്കുപറഞ്ഞു ... അഡ്മിറ്റ് എന്ന് കേട്ടത് മുതല്‍ എനിക്ക് ബേജാറ്കൊണ്ട്ശ്വാസം
നെഞ്ചില്‍ കുടുങ്ങിയത് പോലായി ..മേലോ
ട്ടും താഴോട്ടും വരുന്നില്ല .ഒന്നാമതായി
എന്റെ പൊന്നുമോളെ എനിക്ക് നഷ്ട്ട
പ്പെടുമോയെന്നപേടി . പിന്നെ മറ്റൊരു കാര്യം
, എനിക്ക് ഹിന്ദി സ്കൂളില്‍ പഠിച്ച അറിവ
ല്ലാതെ ഹിന്ദി സംസാരിക്കാന്‍ അറിയില്ല ..അവിടെയാണെങ്കില്‍ എല്ലാവരും സംസാരിക്കുന്നത് ഹിന്ദിയില്‍ ഏട്ടനാണെ
ങ്കില്‍ അവിടെ നില്‍ക്കാനും പറ്റത്തില്ല .വിസിറ്റെഴുസ് ടൈമില്‍ മാത്രമേ വരാന്‍ പാടുള്ളൂ .ഞാനാകെധര്‍മ്മസങ്കട
ത്തിലായി .സമയം 11മണി .വൈകുന്നേരം നാലുമണിവരെ വാര്‍ഡില്‍ കുറെ ഹിന്ദി ക്കാരുടെ നടുവില്‍ എന്നെയും മോളും തനിച്ചു വിട്ടു , എന്റെ മന:സമാധാന
ത്തിനുവേണ്ടി ഏട്ടന്‍ ഒരുമലയാളി നേഴ്സ് നെ കണ്ടെത്തി ..എന്നെ കാട്ടികൊടുത്തിട്ട് ,ഇയാള്‍ക്ക് ഹിന്ദി സംസാരിക്കാന്‍ അറിയില്ല എന്തെങ്കിലും ആവശ്യം വരികയാണെങ്കില്‍ ഒന്ന് ഹെല്പ് ചെയ്യണേ യെന്നു റിക്വസ്റ്റ് ചെയ്തു ..എന്നിട്ട് എന്നോട് ഏട്ടന്‍ പറഞ്ഞു പേടി
ക്കേണ്ട ഡോക്ടര്‍ വരുമ്പോള്‍ അ വർ
കൂടെയുണ്ടാവും ..അവരെല്ലാം മലയാള
ത്തിൽ പറഞ്ഞുതരും , നാലുമണിക്ക് ഞാനെത്തുമെന്നും പറഞ്ഞു പുള്ളിക്കാരന്‍ ക്വാട്ടെഴ്സ്സിലേക്കും പോയി .
പിന്നെ അടുത്ത ഊഴം ..ഡോക്ടരുടെ വര
വായി .കൂടെ രണ്ടുമൂന്നു കുട്ടി ഡോക്ടര്‍മാരും എന്റെ നെഞ്ചിടിപ്പ് കൂടാൻ തുടങ്ങി ..
ശരിക്കുംപറഞ്ഞാല്‍ അടുത്തു നില്‍ക്കുന്നവര്‍ക്ക്കേള്‍ക്കാം .. എന്നെ പരിചയപ്പെടു
ത്തിയ സിസ്റ്ററെ കണ്ടപ്പോള്‍ അല്‍പ്പം
ആശ്വാസംതോന്നി .അവര്‍ സഹായിക്കുമല്ലോ .പിന്നെ ഡോക്ടർ മോളെ പരിശോ
ധിച്ചു .എന്നിട്ട് എന്റെ നേരെ തിരിഞ്ഞു "ബച്ചാ കിത്തനെ ബാര്‍ ട്ടട്ടികിയ ,കിത്തനെബാര്‍ ഉള്‍ട്ടി കിയാ"
എനിക്ക് ഒന്നും മറുപടിപറയാന്‍ കഴിയാതെ വിറങ്ങലിച്ചു നില്‍ക്കുമ്പോള്‍ .. സിസ്റ്ററുടെ വക "ബത്താവോന കിത്തനാ
ബാര്‍ കിയാ " എന്റെ കണ്ണില്‍ കണ്ണീര്
നിറഞ്ഞു വന്നു ,എനിക്കൊന്നും പറയാന്‍
പറ്റുന്നില്ല ..ഡോക്ടര്‍ക്ക് എന്തോ എന്നോട്
സഹതാപം തോന്നി ..ആര്‍ യു മലയാളി ? ഞാന്‍ തലയാട്ടി ..പിന്നീട് നല്ല തമിഴ് ചുവയുള്ള മലയാളത്തില്‍ എന്നോട് മോളുടെ കാര്യങ്ങളൊക്കെ തിരക്കി .ഞാന്‍ എല്ലാം വിശദമായി പറഞ്ഞു ..
ഡോക്ടര്‍ മെഡിസിനും ഗ്ലൂക്കോസും സ്റ്റാര്‍ട്ട് ചെയ്തു .. ഏതാനും മണികൂറുകള്‍ കൊണ്ട് മോളുടെ പുറത്തേക്ക് തൂക്കിയിട്ടിരുന്ന നാവ് ഉള്ളിലേക്ക് വലിഞ്ഞു ..മോളുടെ മുഖത്തു ഇത്തിരി പ്രസരിപ്പ് വരാന്‍ തുടങ്ങി ..എല്ലാം ഈശ്വര കൃപ 🙏
(സോറി ഇനിഞാനൊരു കാര്യം പറഞ്ഞോട്ടെ ..ആ "അഹങ്കാരി "യായ മറുനാടന്‍ മലയാളി സിസ്റ്ററെ ഞാനെന്നും ഓര്‍ക്കും 😒 ശരിക്കും പറയുക
യാണെങ്കില്‍ മലയാളികള്‍ക്ക് തന്നെ അപമാനമാണ് ഇങ്ങിനെയുള്ള ചിലര്‍ ..കൂട്ടത്തില്‍ ആ നല്ല തമിഴ് ഡോക്ടറെ ഒരിക്കലും മറക്കില്ല ..മറക്കാന്‍ പറ്റില്ല മോളുടെ പുനര്‍ജന്മം ...അദ്ദേഹത്തിന്‍റെ വരദാന
മാണ് എന്നും ഞാന്‍ കരുതുന്നു ..)
നാലുമണി ആയപ്പോഴേക്കും ഏട്ടന്‍ തിരിച്ചെത്തി .മോളുടെ ആദ്യാവസ്ഥയില്‍ വന്ന മാറ്റം കണ്ട് ഏട്ടന്‍ ഒത്തിരി സന്തോഷിച്ചു ..പിന്നെ ഡോക്ടര്‍ ഹിന്ദിയില്‍ മോളുടെ വിവരം തിരക്കിയതും ഞാന്‍ മിണ്ടാതി
രുന്നതും ,ഏല്‍പ്പിച്ച മലയാളി സിസ്റ്ററുടെ പ്രകടനവും വിശദമായി ഏട്ടനോട് പറഞ്ഞു ..അന്നുമുതല്‍ ഏട്ടന്റെ വക ഹിന്ദി ക്ലാസ്സ് തുടങ്ങി ..ഒരു ഡയറിയില്‍ ഡോക്ടറോട് ചോദിക്കേണ്ടതും പറയേണ്ടതുമായ വാചകങ്ങള്‍ ,മറ്റുള്ളവര്‍ വല്ലതും ചോദിച്ചാല്‍ പറയേണ്ടത് ..അങ്ങിനെയങ്ങിനെ നീണ്ട ഒന്‍പതു ദിവസം ...ഞങ്ങളുടെ മോള് പൂര്‍ണ്ണ ആരോഗ്യ
വതിയായി .കൂട്ടത്തില്‍ അമ്മ അച്ഛനിലൂടെ അത്യാവശ്യംവേണ്ടുന്ന ഹിന്ദിയും പഠിച്ചു .അന്നത്തെ ആ ഒന്‍പതു ദിവസം ഓര്‍ക്കുമ്പോള്‍ ഇന്നും മനസ്സ് പിടയും ..
പിന്നെ ഭാഷയറിയാത്തോരിടത്തു അക്കാലത്ത് (ഇപ്പോഴാണെങ്കില്‍ നോ പ്രോബ്ലം )എത്തിപ്പെട്ടാലുള്ള അവസ്ഥ വളരെ ദയനീയമാണ് .സംസാരിക്കുമ്പോള്‍ തോട തോടാ എന്നുപയോഗിക്കേണ്ട സ്ഥാനത്തു നമ്മള്‍ സ്കൂളില്‍ പഠിച്ചിരുന്ന ..കുച്ച് =കുറച്ച് എന്നര്‍ത്ഥം വെച്ച് കുച്ച് കുച്ച് എന്ന് പറഞ്ഞിട്ടുണ്ട് ഞാന്‍ ..കേട്ടവര്‍ ചിരിക്കും ...ഹോസ്പിറ്റലിലെ ഹിന്ദി ക്കാരിയായ തൂപ്പുകാരി ഒരു ദിവസം എന്നോട് പറഞ്ഞു "ബഹന്ജി ഉതര്‍ നഹി തൂക്ന " സത്യത്തില്‍ എനിക്ക് അവര്പറഞ്ഞ കാര്യം മനസ്സിലായില്ല .ഞാന്‍ എന്നോടായിരിക്കില്ല അവര്‍ പറഞ്ഞത് എന്നുകരുതി അവരുടെ മുന്നില്‍ വെച്ചുതന്നെ അവിടെ തുപ്പി ..ആസ്ത്രീ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് നടന്നുപോയി ..
ഞാനാദ്യം സംസാരിക്കാന്‍ പഠിച്ച ഹിന്ദി ഇങ്ങിനെയാണ് കിത്തനബാര് ട്ടട്ടികിയാ ? തീന്‍ ബാര്‍ ട്ടട്ടി കിയാ ഹെ ..കിത്തനെ ബാര്‍ ഉള്‍ട്ടി കിയാ ഹെ ? ഇത്തനാബാര്‍ ....അങ്ങിനെ തുടര്‍ന്നൂ എന്റെ ഹിന്ദി പഠനം ...ഒന്നും അറിയാത്ത അവസരത്തില്‍ എനിക്ക് തോന്നിയിട്ടുണ്ട് , ഈ ഹിന്ദിക്കാര്‍ എന്തി
നാണപ്പാ ഏതു നേരവും എന്തുപറ
ഞ്ഞാലും അച്ഛാ അച്ഛാ അച്ഛാ എന്നിങ്ങനെ വിളിച്ചുകൊണ്ടിരിക്കുന്നത് എന്ന് ..സംശയം ഏട്ടന്‍ വന്നപ്പോള്‍ ചോദിച്ചു ...എന്റെ സംശയം കേട്ടപ്പോള്‍ ആദ്യം അങ്ങേരു കുടുകുടാ ചിരിച്ചു ..എനിക്ക് ദേഷ്യമാ വന്നത് ..നിങ്ങള്‍ കാര്യം പറയാതെ.. ക്ക് ക്ക് ക്ക് ചിരിക്കുന്നതെന്തിനാ ?പുള്ളിക്കാരന്‍ ചിരി നിര്‍ത്തി പറഞ്ഞു ..എടി പൊട്ടി അവര്‍ അച്ഛനെ വിളിക്കുന്നതല്ല ..ഒരാള്‍ മറ്റൊരാ
ളോട് സംസാരിക്കുമ്പോള്‍ ..ഒകെ അല്ലെങ്കില്
ശരി എന്നൊക്കെ പറയാറില്ലേ ..അതു
പോലെ അവരുടെ ഭാഷയില്‍ അച്ചാ..അച്ചാ എന്നുപറയും ..
ഞാന്‍ പലപ്പോഴും ഇതൊക്കെ ഓര്‍ത്ത്(അറിവില്ലായ്മ ) പലരോടും പറഞ്ഞും ചിരിക്കാറുണ്ട് .പിന്നീട്
രണ്ടു വര്‍ഷത്തിനു ശേഷം ഇതേ ഹോസ്പിറ്റലില്‍ എന്റെ രണ്ടാമത്തെ ഡെലിവറിക്ക് വേണ്ടി പോയിരു
ന്നു ..അപ്പോള്‍ എനിക്ക് ഹിന്ദിക്ക് പഞ്ഞമില്ലായിരുന്നു ..എന്റെ ആദ്യാനുഭവം മനസ്സിലുള്ളതുകൊണ്ടാവാം ,ഹിന്ദി അറിയാതിരുന്ന രണ്ടുമൂന്നു പേരെ ഞാന്‍ പല അവസരത്തിലായി സഹായിച്ചിട്ടുണ്ട് . ഇതൊക്കെ ജീവിതത്തിലെ മറക്കാന്‍ പറ്റാത്ത പാഠങ്ങളാണ്...
ഇതിലെ കഥാപാത്രമായിരുന്ന മോള് UKyil കുടുംബ സമേതം കഴിയുന്നു ..അവര്‍ക്ക് രണ്ടു വയസ്സുള്ള ഒരു മകനുണ്ട് ,അവളുടെ ഭര്‍ത്താവ് .. ഇവിടെ ഡോക്ട
റാണ് .അവള്‍ ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല ..ഇപ്പോള്‍ ഇവരോടൊപ്പം കൊച്ചുമോന്റെ കളികൂട്ടായി ആറുമാസത്തേക്ക് cഞാനും ഇവിടെയുണ്ട് .
🙏