Monday, 14 July 2014

"എന്‍റെമനസ്സിന്‍റെ പുസ്തകതാളില്‍ "(ഭാഗം മൂന്ന്)

                                     "ഞങ്ങളുടെ സ്നേഹക്കൂട്  "
'
ഈ വീടിന് എത്രത്തോളം കാലപ്പഴക്കമുണ്ടെന്നുപറയാന്‍ എനിക്ക് പറ്റില്ല .എന്‍റെ വിവാഹം(1970) കഴിഞ്ഞു ,വലതുകാല്‍ വെച്ചുകയറി വന്നത് ഈ വീട്ടിലേക്കാണ് .അന്ന് ഈ വീട്ടില്‍ ,അമ്മയും മക്കളും ,മക്കളുടെ മക്കളും ഒരു വേലക്കാരിയുമടക്കം ഏതാണ്ട് 24 പേര്‍ അടങ്ങിയ കൂട്ടുകുടുംബാംഗങ്ങള്‍ ഇവിടെ താമസിച്ചിരുന്നു . ഞാന്‍ വിവാഹം കഴിഞ്ഞു അധികം താമസിയാതെ തന്നെ ഭര്‍ത്താവിനോടൊപ്പം ഉലകം ചുറ്റാന്‍തുടങ്ങി (അദ്ദേഹത്തിന്‍റെ ജോലിസ്ഥലത്താണ് പോയത് കേട്ടോ ) കാലക്രമേണ ഓരോരുത്തരും വേറെ വേറെ വീടുവെച്ചു താമസം മാറി . ഇത്രയധികംആള്‍ക്കാര്‍ താമസിച്ച വീടിന്‍റെയവസ്ഥ ഊഹിക്കാമല്ലോ ..കേടുവന്നാലും ചിതലരിച്ചാലും ആരും റിപ്പയര്‍ ചെയ്യില്ല .എല്ലാവര്‍ക്കും വേണ്ട സ്വത്തല്ലേ ..എല്ലാവരും സ്വന്തമായി വീട് പണിതപ്പോള്‍ ,പിന്നെ ഈ വീട്ടില്‍ താമസിക്കാന്‍ ആരും ഇല്ലാതായി . എട്ടു വര്‍ഷത്തോളം പൂട്ടിയിട്ടപ്പോള്‍ വീടിന്‍റെ അവസ്ഥ വളരെ ദയനീയമായിരുന്നു .

പിന്നെ വൈകാതെ പാര്‍ട്ടീഷന്‍ നടന്നു . ആ വീടിനോടുള്ള അറ്റാച്ച്മെന്‍റ് കാരണം എന്‍റെ ഭര്‍ത്താവ് ആ വീടിനു (വീടെന്ന് പറയാന്‍ പറ്റില്ല ,വെറും വീടിന്‍റെ അസ്ഥികൂടം എന്നതാവും ശരി ) വിലകെട്ടി എല്ലാവര്ക്കും കാശ് കൊടുത്ത് 1989 ല്‍ സ്വയം ഏറ്റെടുത്തു.
പലരും ഞങ്ങളെ ഉപദേശിച്ചു.ഈ വീട് കമ്പ്ലീറ്റ്‌ പൊളിച്ചുമാറ്റി പണിയുന്നതായിരിക്കും നല്ലത് .പഴയ വീടിന്മേല്‍ പൈസ ചിലവിട്ടാല്‍ ,ഒത്തിരി ചിലവിടെണ്ടിവരും .അങ്ങിനെ പലേവിധ ഉപദേശങ്ങള്‍ ..
എന്നാല്‍ ഞങ്ങള്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല .ആ വീടിന്‍റെ തനിമ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു . പ്രത്യേകിച്ചും മക്കള്‍ക്ക്‌ .
പിന്നെ വൈകിയില്ല ,ഓടൊക്കെ ഇറക്കിച്ചു .മേല്കൂരയുടെ ദ്രവിച്ച മരങ്ങളൊക്കെ പൊളിച്ചുമാറ്റി .തേക്കില്‍ പുതിയതായി പണിത് കെട്ടുകയറ്റുന്നതിന് മുന്നേ റീ പ്ലാസ്റ്ററിങ്ങ് നടത്തി .കെട്ടുകയറ്റി , ഓടുവെച്ചു. 
റീ ഫ്ലോറിങ്ങ് , റീ വയറിങ്ങ് ചെയ്തു .പെയ്ന്റിങ്ങും ,ഗൈറ്റു ഫിറ്റിങ്ങും കൂടിയായപ്പോള്‍ ,ഞങ്ങളുടെ "പഴമ നിലനിര്‍ത്തി കൊണ്ടുള്ള പുതുക്കി പണിത വീട് താമസത്തിന് റെഡി .ഇത്രയും പണി തീര്‍ക്കാന്‍ അഞ്ചു മാസം വേണ്ടിവന്നു .വലിയൊരു മുതല്‍മുടക്കും . എങ്കിലും ഞങ്ങള്‍ സംതൃപ്തരാണ്.
1990 മാര്‍ച്ചില്‍ താമസം തുടങ്ങിയപ്പോള്‍ ആദ്യ നാളുകളില്‍ അല്‍പ്പം വിമ്മിഷ്ടമായിരുന്നു .ഇരുപത്തിനാലോളം ആള്‍ക്കാര്‍ താമസിച്ചിരുന്ന വീട്ടില്‍ ഞങ്ങള്‍ നാലുപേര്‍ മാത്രം ...ക്രമേണ അതും ശീലമായി .
ഏറെ കാലം എന്‍റെ ഭര്‍ത്താവും ഞാനും ഞങ്ങളുടെ രണ്ടു മക്കളും അടങ്ങിയ ഒരു കൊച്ചുകുടുംബത്തിന്‍റെ സ്നേഹവും ,സന്തോഷവും സമന്വയിച്ചു നിന്നിരുന്ന തായിരുന്നു ഞങ്ങളുടെ വീട് .
എന്നാല്‍ "2001 ജൂലായ് ഒന്ന് "പിറന്നത് ഞങ്ങളുടെ സന്തോഷവും സമാധനവും തല്ലികെടുത്തുകൊണ്ടായിരുന്നു ..ഒരിക്കലും മറക്കാന്‍ കഴിയാത്ത ദുഃഖം നല്കികൊണ്ടായിരുന്നു .എന്‍റെ ഗൃഹനാഥന്‍ അപ്രതീക്ഷിതമായ , ഹൃദയാഘാതം കാരണം ഇഹലോകവാസം വെടിഞ്ഞു.
എനിക്കിന്നും ആ ഷോക്കില്‍ നിന്നും മോചനം കിട്ടിയിട്ടില്ല .എല്ലാ ദുഖവും ഉള്ളിലൊതുക്കി ,മക്കളെയറിയിക്കാതെ ഉള്ളിടം കനല്‍ ചൂളയില്‍ എരിയുംപോഴും , ആ നല്ലകാലത്തിന്‍റെ ഓര്‍മ്മകളിലും ,മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷത്തി ലും  
സങ്കടത്തിലും പങ്കുചേര്‍ന്നും ,ഇങ്ങിനെ അല്‍പ്പം ബ്ലോഗെഴുത്തും ,വായനയുമായി കാലം  കഴിക്കുന്നു ,....

ഇപ്പോള്‍ ഏഴു വര്‍ഷമായി ഈ വീട് പൂട്ടികിടക്കുകയാണ് ,എല്ലാവര്‍ഷവും ഒരുമാസം മകനോടുംകുടുംബത്തോടുമൊപ്പം ഇവിടെ വന്നു താമസിക്കാറുണ്ട്.ചില വര്‍ഷങ്ങളില്‍ ഈ സമയം മോളും കുടുംബവും കുറച്ചു ദിവസത്തേക്ക് എത്തും അപ്പോള്‍ മക്കളും കൊച്ചുമക്കളും ഒത്തുള്ള ആ സന്തോഷത്തില്‍ എന്നോടൊപ്പം അവരുടെ അഛനും പങ്കെടുക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്.

NB: ഈ വീട്ടില്‍ ജനിച്ചവരും ,വളര്ന്നവരും,
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാവരും നല്ല സ്ഥതിയിലാണ്
അതുകൊണ്ടുതന്നെ എനിക്ക് തോന്നുന്നു ഇതൊരു ഭാഗ്യ വീടാണെന്ന് ...
തുടരും ...

Wednesday, 9 July 2014

"എന്‍റെ മനസ്സിന്‍റെ പുസ്തക താളില്‍ " ഭാഗം 2 .

                                      "മക്കളുടെ  അച്ഛന്‍

             എന്‍റെയെല്ലാമായ  ജീവിതപങ്കാളിയായിരുന്നു  കുഞ്ഞികൃഷ്ണേട്ടന്‍ . മക്കൾക്ക്‌    അവരുടെ പ്രിയപ്പെട്ട  അച്ഛൻ  !! അവരുടെ  കുട്ടിക്കാലത്ത്  അവരോടൊപ്പം  കളിക്കുന്ന കളിക്കൂട്ടുകാരനായിരുന്നു അവര്‍ക്ക് അച്ഛന്‍ "അക്കാലത്തെ  ഒരുദിവസം   ഓര്‍ക്കുമ്പോള്‍  ഞാനിപ്പോഴും തനിയെ ചിരിച്ചുപോകും . അന്നൊരു ഞാറാഴ്ചയായിരുന്നു .ഉച്ചക്ക്ഒരു പന്ത്രണ്ടുമണി സമയം . ഞാന്‍ കിച്ചനില്‍ ജോലിതിരക്കിലായിരുന്നു .ആരോ കോളിംഗ്ബെല്‍ അടിക്കുന്നുണ്ട് ..ഡോര്‍ ഓപ്പണ്‍ചെയ്യാന്‍  അച്ഛനേയും മക്കളേയും വിളിച്ചുനോക്കി ..ആരുടേയും  പ്രതികരണം കേള്‍ക്കാത്തതിനാല്‍  ഞാന്‍തന്നെ ഡോര്‍ തുറന്നപ്പോള്‍  ഏട്ടന്‍റെ ഓഫീസ്‌  ഫ്രണ്ട്‌  അലക്സാണ്ടര്‍ സാര്‍ ആയിരുന്നു .അദ്ദേഹം ഇടക്കൊക്കെ  വരാറുണ്ട് . ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കുകയെന്നത് അങ്ങേര്‍ക്ക്  ഒത്തിരി ഇഷ്ടമായിരുന്നു .മക്കളും വൈഫും  നാട്ടില്‍വര്‍ക്ക് ചെയ്യുന്നതിനാല്‍  പുള്ളിക്കാരന്‍ കോഴിക്കോട് തനിച്ചാണ് താമസം . ഹോംമെയ്ഡ് ഫുഡ്‌ കഴിക്കാനാ ഞാന്‍ കൃഷ്ണന്‍ സാറിന്‍റെ വീട്ടില്‍ വരുന്നതെന്ന് അങ്ങേര്‍ മടികൂടാതെ എന്നും പറയുമായിരുന്നു . റിട്ടേര്‍ചെയ്യാന്‍ നാലഞ്ചു വര്‍ഷംകൂടിയുണ്ട്  അതിങ്ങനെയങ്ങു പോകട്ടെ ...എന്തിനാ ഫാമലിയെ  ബുദ്ധിമുട്ടിക്കുന്നത്  എന്നാ പക്ഷകാരനാ  അദ്ദേഹം ..(പുള്ളികാരനും ഇഹലോകം  വെടിഞ്ഞെന്നാണ് പിന്നീട് അറിയാന്‍ കഴിഞ്ഞത് .ഈ യവസരത്തില്‍ അദ്ദേഹത്തിനും സ്മരണാഞ്ജലി സമര്‍പ്പിക്കുന്നു .) ഡോര്‍ തുറന്നപാടെ അദ്ദേഹം ചോദിച്ചു ,കൃഷ്ണന്‍സാറില്ലേ എന്ന് .(ഏട്ടന്‍ വീട്ടിലില്ലെങ്കില്‍ കയറിയിരിക്കില്ല ..പിന്നെവരാമെന്നുപറഞ്ഞു തിരിച്ചുപോകും .) ഉണ്ട് സാറ് ഓഫീസ്‌ റൂമില്‍ ഇരിക്കൂ ഞാനിപ്പോള്‍ വിളിക്കാമെന്നു പറഞ്ഞു ഞാനകത്തുപോയി  .അടച്ചിട്ടിരിക്കുന്ന ബെഡ് റൂമില്‍ തട്ടി വിളിച്ചപ്പോള്‍ മോനാണ്  ഡോര്‍ തുറന്നത്..അപ്പോള്‍ അകത്തുകണ്ട കാഴ്ച്ച ആരുകണ്ടാലും ചിരിച്ചു മണ്ണുകപ്പിപ്പോകും ..മോള് അച്ഛനെ മേക്കപ്പ്‌ ചെയ്തിരിക്കുന്നു.മുടി രണ്ടു സൈഡില്‍ റിബണ്‍കെട്ടി സ്ലൈഡ്‌ കുത്തിവെച്ചിരിക്കുന്നു ..എന്‍റെസിന്ദൂരം കൊണ്ട്  വലിയപൊട്ടും ,കണ്ണുകള്‍ കണ്മഷികൊണ്ട് കഥകളി ക്കാരനെപ്പോലെ വാലിട്ടെഴുതിയിരിക്കുന്നു , ഐബ്രോവരഞ്ഞു ,കണ്ണ് തട്ടാതിരിക്കാന്‍  കവിളില്‍ വലിയൊരു ബ്യൂട്ടി സ്പോട്ടും .ആകെമൊത്തം നോക്കിയാല്‍ പുതിയ വീടിനു കണ്ണു തട്ടാതിരിക്കാന്‍ വലിയ കോലം വരച്ചുവെക്കാറില്ലേ സംഭവം അതു പോലിരിക്കുന്നു ... .മോളാണെങ്കില്‍ മേക്കപ്പ്‌മാന്‍റെ  ഗമയില്‍ നില്‍ക്കുന്നു . എല്ലാം കണ്ടപ്പോള്‍ എനിക്കാണെങ്കില്‍ ച്ചിരിച്ചുചിരിച്ചു വയറുനുറുങ്ങിയിട്ടു  സാറ് വെയ്റ്റ് ചെയ്യുന്ന കാര്യം പറയാന്‍ വളരെ പ്രയാസപ്പെട്ടു .പിന്നെ പെട്ടന്നുതന്നെ ഏട്ടന്‍ ഓടി ബാത്ത്‌റൂമില്‍ കയറി ക്ലീന്‍ ചെയ്തു കുളിച്ചിട്ട് വന്നു ."ഇങ്ങിനെ മക്കള്‍ക്കൊപ്പം അവരുടെ ഇഷ്ടത്തിനൊപ്പം നില്‍ക്കുന്ന അച്ഛന്‍ന്മാര്‍  വളരെ കുറവേകാണു..മക്കളോട്  അച്ഛനമ്മമാരില്‍ ആരെയാണിഷ്ടമെന്നു ചോദിച്ചാല്‍ (ഈ സാറ് വന്നാല്‍ മക്കളുടെ കൊഞ്ചി കൊഞ്ചിയുള്ള സംസാരം കേള്‍ക്കാന്‍ എപ്പോഴും ചോദിക്കും  ) മോളില്‍ നിന്നും ഉടനെ ഉത്തരം കിട്ടും അച്ഛനെയാ .അമ്മ അടിക്കും ഭദ്രകാളിയാ.. അവര്‍ക്കെന്നെ  അച്ഛനെ പ്പോലെ കൂടെ കളിക്കാന്‍ കിട്ടാറില്ല . എനിക്ക് ജോലിതിരക്കുണ്ടാവും ..
മക്കള്‍ക്ക്‌ അവരുടെ  യുവത്വത്തിൽ  നല്ല ഉപദേശങ്ങൾ നല്കിയിരുന്ന  നേർവഴി കാട്ടിക്കൊടുത്ത  , ദുശീലങ്ങൾ  തൊട്ടു തീണ്ടിയിട്ടില്ലാത്ത  നല്ലൊരു ഫ്രണ്ട്  കൂടിയായി രുന്നു  അവരുടെ അച്ഛൻ  !! അദ്ദേഹം  സർവീസിൽ (കസ്റ്റം സിൽ )  നിന്നും 1993ൽ പിരിയുന്നത് വരെ ജോലി സ്ഥലങ്ങളിൽ ഫാമലി  കൂടെതന്നെ വേണമെന്ന്  നിർബന്ധമായിരുന്നു . അതിനാൽ കുട്ടികൾ  രണ്ടാളുടെയും  പഠിത്തം  കോഴിക്കോട് വെച്ചായിരുന്നു  . ഞങ്ങൾ  ഒരിക്കലും  വേർപിരിഞ്ഞു താമസിച്ചിട്ടില്ല  .ഡ്യൂട്ടി കഴിഞ്ഞാൽ ഉടൻ  വീട്ടിലെത്തി  ഞങ്ങളോടൊപ്പം   സമയം  ചിലവഴിക്കാനാണ്  കൂടുതലും ഇഷ്ടം .ഞങ്ങളെയും  കൂട്ടി  ഔട്ടിങ്ങും ,നല്ല ഹോട്ടലിൽ  കൊണ്ടുപ്പോയി  ഭക്ഷണം    കഴിക്കൽ  ഇതൊക്കെയാണ്  അദ്ദേഹത്തിന്‍റെ  ഹോബി . പിന്നെ അതിഥി സല്‍ക്കാരപ്രിയനായിരുന്നു  കൃഷ്ണേട്ടന്‍ .ഞങ്ങള്‍ കോഴിക്കോട് താമസിക്കുന്ന കാലത്ത്  അതിഥികള്‍ക്ക് പഞ്ഞമുണ്ടായിരുന്നില്ല ..ബന്ധുക്കളായും  സുഹ്രുത്ത്ക്കളായും  ഒത്തിരിപ്പേര്‍ വരാറുണ്ട് .നമ്മുടെ നാട്ടിലൊന്നും അക്കാലത്ത് നല്ല ഹോസ്പിറ്റല്‍സും ഡോക്ടര്‍ മാരുമുണ്ടായിരുന്നില്ല . ആയതിനാല്‍ നല്ലൊരു ട്രീറ്റ്മെന്‍റ്കിട്ടണമെങ്കില്‍ എല്ലാവരും കോഴിക്കോടേക്ക് വെച്ച് പിടിക്കും ..മെഡിക്കല്‍കോളേജ്സൌകര്യവും കോഴിക്കോട്കിട്ടുമല്ലൊ..  തലേദിവസം തന്നെ ഓഫീസിലേക്ക്  ഫോണ്‍കോള്‍ വരും . "ഇന്നയാള്‍ക്കുവേണ്ടി  ഇന്ന ഡോക്ടറെ ബുക്ക്‌ ചെയ്യണം എന്നായിരിക്കും  നിര്‍ദ്ദേശം." പിന്നെ അവര്‍ക്കുവേണ്ടതെല്ലാം ചെയ്തു കൊടുക്കും ..ആവശ്യക്കാര്‍ബന്ധുക്കളാവാം,അയല്‍വാസികളാകാം,സുഹുര്‍ത്തുക്കളാവാം..അക്കാലത്ത്നമ്മുടെനാട്ടില്‍,വീടുകളില്‍ടെലിഫോണ്‍സൗകര്യം  വളരെ പരിമിതമായിരുന്നു .. ടെലിഫോണ്‍ബൂത്തിന്റെസേവനം മാത്രമാണ് ആശ്രയം.
നമ്മുടെ അത്യാവശ്യം  മാറ്റി വെച്ചും മറ്റുള്ളവരെ ബുദ്ധിമുട്ടില്‍ സഹായിക്കുന്നതിലാണ് അദ്ദേഹത്തിനു താല്‍പ്പര്യം . നമ്മളെ ഈശ്വരന്‍ സഹായിക്കും എന്നാണു പറയുക . ഞങ്ങളെല്ലാരും  നല്ലഈശ്വരവിശ്വാസികളാണ് . ആ ചിന്താഗതിയായിരിക്കും സുഖദുഃഖസംമിശ്രമായ  ഈ ജീവിതത്തില്‍  ഞങ്ങളെ മുന്നോട്ടുനയിക്കുന്നത് .  പിന്നെ  എല്ലാമാസവും  കോഴിക്കോട്  നിന്നും  ഞങ്ങളെയും  കൂട്ടി   നാട്ടിലെത്തി   (തലശ്ശേരി  )മറ്റു ബന്ധുക്കളെ കാണുക എന്നതും നിർബന്ധമായും പാലിച്ചിരുന്നു  .  കൃഷ്ണേട്ടന്‍ നാട്ടിലെത്തിയിട്ടുണ്ടെന്നറിഞ്ഞാല്‍  പലരും വീട്ടിലെത്തും  "മോനെ നിന്നകാണാന്‍വന്നതാ  ചായകുടിക്കാന്‍ പൈസ വേണം ..മുണ്ട് വേണം , അങ്ങിനെ പോകും അവരുടെയാവശ്യങ്ങള്‍...ആരെയും വെറുംകയ്യോടെ അയക്കാറില്ല ..സഹായിക്കും ..
നാട്ടിലും  ജോലിസ്ഥലത്തും  ഒത്തിരി  നല്ല  സുഹുത്തുക്കൾ  ഉണ്ടായിരുന്നുവെങ്കിലും  ഒരിക്കലും  ഫാമലി വിട്ടു  സുഹൃത്തുക്കളോടൊപ്പം കൂട്ടുക്കൂടി നടക്കുകയെന്ന ശീലങ്ങളൊന്നും  അദ്ദേഹത്തിനില്ലായിരുന്നു  ..എല്ലാവരോടും  സ്നേഹത്തോടെ  ഹായ്..  ബൈ . അത്രമാത്രം . കുടുംബ ത്തിനാണ്  ഫസ്റ്റ്  പ്രയോർട്ടി കൊടുത്തിരുന്നത് .  .അതായിരുന്നു  "എന്‍റെ  മക്കളുടെ അച്ഛന്‍"   .ഇങ്ങിനെയുള്ള  ഞങ്ങളുടെ  സന്തോഷം  കണ്ടിട്ട്  സൃഷ്ടിച്ച  ദൈവത്തിനു  പോലും  അസൂയ  തോന്നികാണും  അതായിരിക്കാം   ഹാർ ട്ട്അറ്റാക്ക്  എന്ന വ്യാചേന ഞങ്ങളിൽ  നിന്നും അദ്ദേഹത്തെ  വിധി കവർന്നെടുത്തത്....
തുടരും ...

Monday, 7 July 2014

"എന്‍റെ മനസ്സിന്‍റെ പുസ്തക താളില്‍ "(ഭാഗം ഒന്ന് )"( "ഞാന്‍ വിജയലക്ഷ്മി "

ചരിത്രമുറങ്ങുന്ന കണ്ണൂര്‍ ജില്ലയിലെ ചിറക്കലില്‍  ജനിച്ചു . ആറുസഹോദരങ്ങള്‍ക്ക്  ഇളയവളായി  "അവരുടെയെ ല്ലാം പ്രിയപ്പെട്ട "കുഞ്ഞുമോളായി"വളര്‍ന്നു . വിവാഹശേഷം  ഭര്‍ത്താവി നോടൊപ്പമാണ്  ആദ്യമായി അതിരുകള്‍ താണ്ടി  ലോകം കാണാന്‍ തുടങ്ങിയത് . അദ്ദേഹത്തിന്‍റെ  മരണ ശേഷം രണ്ടു മക്കളുടെ കൂടെയും  ഇംഗ്ലണ്ടിലും  , ദുബായിലുമായി   ലോകവേഗത്തില്‍ അലിഞ്ഞു ചേരാന്‍ ശ്രമിക്കുന്നു  .. ഈശ്വരാനുഗ്രഹത്താല്‍ മക്കള്‍  രണ്ടുപേരും സന്തുഷ്ട കുടുംബം നയിക്കുന്നു . രണ്ടുപേര്‍ക്കും  ഈരണ്ട്ആണ്മക്കള്‍ വീതം .അവരുടെ കളിയിലും ചിരിയിലും  ആശ്വാസം കണ്ടെത്തിയും  ചെറിയ തോതില്‍  കുത്തികുറിക്കലുമായി ഞാനും  ജീവിക്കുന്നു .(" കഥ ,കവിത ,യാത്രാവിവരണം")
എന്താണ് എങ്ങിനെയാണ്‌ എന്‍റെ എഴുത്തിന്‍റെ തുടക്കം അറിയില്ല...പലരുംപറഞ്ഞുകേട്ടിട്ടുള്ളത്പോലെ അത്ഒരുസൃഷ്ടിയുടെമലവെള്ളപാച്ചിലായിവന്നതായിരുന്നോ...അതും അറിയില്ല...എഴുതാന്‍വല്ലകഴിവുമുണ്ടോ?...അറിയില്ല...വൃത്തവുംപ്രാസവുംഒപ്പിച്ചു കവിശ്രേഷ്ടന്മാര്‍രചിക്കുന്നകവിതാരൂപങ്ങളോട്സാമ്യതയെങ്കിലും ഉണ്ടോ? അതുമറിയില്ല....എല്ലാം ഒരു ഈശ്വരകൃപ.. ഞാനാദ്യമായി എഴുതിയത് , 
വെറും അഞ്ചോ ആറോ വരികളാണ്...ലോകത്തിലെ ഏതൊരു സൃഷ്ടിക്കും ആധാരമായി ഒരു തീവ്ര വേദനയുണ്ടെന്ന് പറയാറുണ്ടല്ലോ...ഹൃദയത്തില്‍ കൊണ്ട മുറിപ്പാടിന്‍റെ( ഞാന്‍ ഒരുപാടിഷ്ടപ്പെട്ടിരുന്ന രക്തബന്ധമുള്ള ബന്ധുവില്‍  നിന്നും )നീറ്റല്‍ , ഒരു കീറ് കടലാസ്സില്‍ കുറിച്ചിട്ട ഏതാനും വരികള്‍.....1995 ലാണെന്ന് തോന്നുന്നു ...ആത്മാവില്‍ തറഞ്ഞ ഒരു തീവ്ര വേദന....ഉമിത്തീയില്‍ നിന്നും ഉരുത്തിരിഞ്ഞ ഒരു കടിഞ്ഞൂല്‍ സൃഷ്ടി....പിന്നീട് എന്തോ എഴുതാന്‍ ശ്രമിച്ചില്ല... ഒരു പക്ഷേ എന്നിലേ സ്രഷ്ടാവ് വീണ്ടും ഒരു തീവ്ര വേദനക്കായി കാത്തിരിക്കുകയായിരുന്നോ ? ... ഒരിക്കല്‍ കൂടി വേദന തീരം തല്ലി ഒഴുകിയപ്പോള്‍ സഹിച്ചില്ല... 2001ജൂലൈ ഒന്ന്  പുലര്‍ന്നത് എന്‍റെ ജീവിതത്തിലേക്ക്ഒരിക്കലുംപെയ്തുതീരാത്തകരിനിഴല്‍കോരിയൊഴിച്ചുകൊണ്ടാണ് .....എന്‍റെസര്‍വ്വസ്വവുമായ എന്‍റെപ്രിയപ്പെട്ടവന്‍എന്നെയുംഎന്‍റെമക്കളെയുംതനിച്ചാക്കിപോയി....ഒട്ടും പ്രതീക്ഷിക്കാത്ത വേളയില്‍ മൃത്യു എന്‍റെ ജീവനാഥനെയും കൂട്ടി പടിയിറങ്ങിയപ്പോള്‍ കണ്ണില്‍ വെറും ഇരുട്ടായിരുന്നു...എന്ത് ചെയ്യണമെന്നറിയാതെവിങ്ങിവിറങ്ങലിച്ചുനിന്നപ്പോള്‍ദുഃഖംഅണപൊട്ടിയൊഴുകി....താങ്ങാന്‍കഴിഞ്ഞില്ല....എങ്ങിനെ പിടിച്ചുനില്ക്കണമെന്നെനിക്കറിയില്ലായിരുന്നു...ദിവസങ്ങളും മാസങ്ങളുംവേദനയില്‍മുങ്ങി ഇഴഞ്ഞുനീങ്ങി...ആത്മാവിന്‍റെപിടച്ചില്‍ സഹിക്കവയ്യാതായപ്പോള്‍വീണ്ടുംഞാന്‍പേനയെടുത്തു...മനസ്സിലെ നീറ്റല്‍കുത്തികുറിച്ചു...അങ്ങിനെഞാന്‍വീണ്ടുംഎഴുതാന്‍തുടങ്ങി.കുറേ രചനകള്‍സൃഷ്ടിച്ചു...ഒന്നും ഒരിക്കലും പബ്ലിഷ് ചെയ്യാന്‍ ശ്രമിച്ചില്ല... പലപ്പോഴായി എന്‍റെ സൃഷ്ടികള്‍ വായിച്ച കുറേ നല്ല സഹൃദയര്‍ എന്നേ കൂടുതല്‍ കൂടുതല്‍ എഴുതാന്‍ പ്രേരിപ്പിച്ചു...(ഞങ്ങള്‍  "ഞാനും ,മോനും"അച്ഛന്‍റെ വിയോഗത്തിനുശേഷം , അവന്‍റെ ജോലി സംബന്ധമായി തളിപ്പറമ്പ്‌ പാലകുളങ്ങര അയ്യപ്പസ്വാമി ക്ഷേത്രത്തിനടുത്ത്   ഒരു മൂന്നുവര്‍ഷത്തോളം താമസിച്ചിരുന്നു .ഗെയ്റ്റിന്നടുത്തു നിന്നു നോക്കിയാല്‍ കാണുന്നിടത്ത് അമ്പലം ..കഴിയുന്നതും കാലത്ത് വീട്ടുജോലി തുടങ്ങുന്നതിനു മുന്‍പ്‌ കുളിച്ച്അമ്പലത്തില്‍ പോയി തൊഴുതുവരുമായിരുന്നു .നല്ല   അയല്‍വാസികളും ,പരിസരവും ..ഞങ്ങള്‍ താമസിച്ചത് ഒരുകോബോണ്ടില്‍ രണ്ടുവീടുകള്‍ .മറ്റൊന്നില്‍  അച്ഛനുമമ്മയും മൂന്നുമക്കളുമടങ്ങുന്ന കുടുംബം .എനിക്കിഷ്ടപ്പെട്ടു .അവരുടെ ഇളയകുഞ്ഞുവാവ എന്നും എന്‍റെഅടുത്തുതന്നെയാണ് ഉണ്ടാവുക ..നല്ല ഒമാനത്വമുള്ള ഗുണ്ടുമണി വാവ ..ക്രമേണ അവനുഞാന്‍ വിജയേച്ചി അമ്മമ്മയായി ..അവന്‍റെ അച്ഛനുമമ്മയും (ആശയും ,വിജയനും )എന്നെ വിജയേച്ചി എന്നാനുവിളി ക്കാറുള്ളത് .വിജയന്‍ പാര്‍ട്ടിയില്‍ അല്പം ആക്ടീവായആളാണ്‌ .ഇപ്പോഴത്തെ മന്തി ശ്രീമതിടീച്ചര്‍ അധികവും അവിടെ വിജയന്‍റെ വീട്ടില്‍ വരാറുണ്ട് ..അന്ന് അവര്‍ മന്ത്രിയൊന്നുന്നുമായിരുന്നില്ല .അവര്‍ ഏതോ മാസികയുടെ ഭാരവാഹിയായിരുന്നു .ഞാനിത്രയുംപറഞ്ഞുവന്നത് ..ഞാനെഴുതുന്ന കവിതകള്‍ വായിക്കാന്‍ ആശക്ക് വലിയ താല്‍പര്യമായിരുന്നു .രാത്രിയില്‍ എന്‍റെ റൂമില്‍  വെളിച്ചം കണ്ടാല്‍ പിറ്റേദിവസം ചോദിക്കും വിജ്യേച്ചി ഇന്നലെ രാത്രി കവിത യെഴുത്തിലായിരുന്നു അല്ലേ.എനിക്കുതാ  ഞാന്‍ വായിച്ചുനോക്കിയിട്ട്  അഭിപ്രായംപറയാം ...അങ്ങിനെ തളിപ്പറമ്പ് വിടുന്നതുവരെ എനിക്ക് പ്രചോദനം നല്‍കിയ നല്ലൊരു ആരാധിക യായിരുന്നു ആശാവിജയന്‍ .ഒരുതവണ ആശക്ക് വായിക്കാന്‍ കൊടുത്ത കവിത  വിജയന്‍റെ നിര്‍ദ്ദേശപകാരം പബ്ലിഷ് ചെയ്യാന്‍ ശ്രീമതിടീച്ചര്‍ക്ക് കൊടുക്കട്ടെയെന്ന് ആശചോദിച്ചുവെങ്കിലും ,തല്‍ക്കാലം വേണ്ട പിന്നീടാവട്ടെ എന്നുപറഞ്ഞു .)ഈ കുടുംബം മാനസീക മായി എന്നെ സമാധാനജീവിതത്തിലെത്താന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട് .മോന്‍ ഓഫീസില്‍ പോയാല്‍ ആശയുടെയും കുഞ്ഞുവാവയുടെയും സാമിപ്യം ....ആശ എനിക്ക് മോളെപോലെയായിരുന്നു . എന്‍റെ മോള്‍ മാസത്തിലൊരിക്കല്‍ ജോലിസ്ഥലത്ത്നിന്നും  എത്തും രണ്ടുദിവസം താമസിച്ചിട്ട്തിരിച്ചുപോകും .

             ഞാന്‍ പാലകുളങ്ങര താമസിക്കുന്ന കാലത്താണ് കൂടുതല്‍ എഴുത്തിലേക്ക് തിരിഞ്ഞത് ..ശ്രമം തുടര്‍ന്നു... ഇതു വരെ എഴുതിയതെല്ലാം എന്‍റെ മനസ്സിനെ അല്പം ആശ്വസിപ്പിക്കാനുള്ള ഒറ്റമൂലികള്‍ മാത്രമായിരുന്നു...സ്നേഹസമ്പന്നരായ എന്‍റെ മക്കള്‍ എന്നും എന്‍റെ ശക്തിയും പ്രചോദനവും ആയിരുന്നു. എന്‍റെ ദിവ്യമോള്‍ എന്‍റെ എല്ലാ രചനകളേയും ഒരു ഡയറിയിലേക്ക് പകര്‍ത്തിയെഴുതി വെച്ചപ്പോഴും എന്നെങ്കിലും ഇതെല്ലാം പബ്ലിഷ്ചെയ്യാന്‍സാധിക്കുമെന്ന്തന്നെഞാന്‍കരുതിയിരുന്നില്ല.....അങ്ങിനെയിരിക്കെയാണ്‌ എന്‍റെമകള്‍എന്നേഈബ്ലോഗ് ലോകത്തെക്കാനയിച്ചത് ..ആകര്‍ഷിച്ചത്...സ്വയം ഒരു ബ്ലോഗ്ഗര്‍ ആയ അവള്‍ ഈ മാധ്യമത്തിലേക്കു വരാന്‍ ഒരു പ്രചോദനമായി.... ഇനി ഞാന്‍ എന്‍റെ ശ്രമം തുടരട്ടേ...നിങ്ങള്‍ വിലയിരുത്തുക...എന്‍റെ പാമര ബുദ്ധിയില്‍ ജന്മം കൊണ്ട എന്‍റെ എളിയ സൃഷ്ടികള്‍ ഞാന്‍ ഇവിടെ സമര്‍പ്പിക്കുന്നു....പണ്ടത്തെ ജാതിഭേദങ്ങള്‍ക്ക്അതീദമായി ഞാനെഴുതിയ  ഒരു  ചെറുകഥ എനിക്ക് നഷ്ടപ്പെട്ടുപോയിരുന്നു  . ആ കഥ നാല്‍പ്പതു വര്‍ഷങ്ങള്‍ക്കുശേഷം എനിക്ക് തിരിച്ചുകിട്ടി . ഈ അടുത്തകാലത്തായാണ് ആ കഥ പബ്ലിഷ് ചെയ്തത് ...

തുടരും ...

Wednesday, 27 February 2013

"മൈ ഹോം "( നൊസ്റ്റാള്‍ജിയ)                                                   ഇത്  ഞങ്ങളുടെ  വീട് !

ഈ വീടിന് എത്രത്തോളം കാലപ്പഴക്കമുണ്ടെന്നുപറയാന്‍ എനിക്ക് പറ്റില്ല .എന്‍റെ വിവാഹം(1970) കഴിഞ്ഞു ,വലതുകാല്‍ വെച്ചുകയറി വന്നത് ഈ വീട്ടിലേക്കാണ് .അന്ന് ഈ വീട്ടില്‍ ,അമ്മയും മക്കളും ,മക്കളുടെ മക്കളും ഒരു വേലക്കാരിയുമടക്കം  ഏതാണ്ട് 24 പേര്‍ അടങ്ങിയ കൂട്ടുകുടുംബാംഗങ്ങള്‍ ഇവിടെ താമസിച്ചിരുന്നു . ഞാന്‍ വിവാഹം കഴിഞ്ഞു അധികം താമസിയാതെ തന്നെ ഭര്‍ത്താവിനോടൊപ്പം ഉലകം ചുറ്റാന്‍തുടങ്ങി (അദ്ദേഹത്തിന്റെ ജോലിസ്ഥലത്താണ് പോയത് കേട്ടോ ) കാലക്രമേണ ഓരോരുത്തരും വേറെ വേറെ വീടുവെച്ചു താമസം മാറി . ഇത്രയധികംആള്‍ക്കാര്‍ താമസിച്ച വീടിന്‍റെയവസ്ഥ ഊഹിക്കാമല്ലോ ..കേടുവന്നാലും ചിതലരിച്ചാലും ആരും റിപ്പയര്‍ ചെയ്യില്ല .എല്ലാവര്‍ക്കും വേണ്ട സ്വത്തല്ലേ ..എല്ലാവരും സ്വന്തമായി വീട് പണിതപ്പോള്‍ ,പിന്നെ ഈ വീട്ടില്‍  താമസിക്കാന്‍ ആരും ഇല്ലാതായി .  എട്ടു വര്‍ഷത്തോളം പൂട്ടിയിട്ടപ്പോള്‍ വീടിന്‍റെ അവസ്ഥ വളരെ ദയനീയമായിരുന്നു .

പിന്നെ വൈകാതെ പാര്‍ട്ടീഷന്‍(( നടന്നു . ആ വീടിനോടുള്ള അറ്റാച്ച്മെന്റ് കാരണം എന്‍റെ ഭര്‍ത്താവ്  ആ  വീടിനു (വീടെന്ന് പറയാന്‍ പറ്റില്ല ,വെറും വീടിന്‍റെ അസ്ഥികൂടം എന്നതാവും ശരി ) വിലകെട്ടി എല്ലാവര്ക്കും കാശ് കൊടുത്ത് 1989 ല്‍ സ്വയം   ഏറ്റെടുത്തു.
പലരും ഞങ്ങളെ  ഉപദേശിച്ചു.ഈ വീട്  കമ്പ്ലീറ്റ്‌ പൊളിച്ചുമാറ്റി പണിയുന്നതായിരിക്കും നല്ലത് .പഴയ വീടിന്മേല്‍  പൈസ ചിലവിട്ടാല്‍ ,ഒത്തിരി ചിലവിടെണ്ടിവരും  .അങ്ങിനെ പലേവിധ ഉപദേശങ്ങള്‍ ..
എന്നാല്‍ ഞങ്ങള്‍ക്ക് അതൊന്നും ഉള്‍ക്കൊള്ളാന്‍ പറ്റിയില്ല .ആ വീടിന്‍റെ തനിമ ഞങ്ങള്‍ക്ക് ഇഷ്ടമായിരുന്നു . പ്രത്യേകിച്ചും മക്കള്‍ക്ക്‌ .
പിന്നെ വൈകിയില്ല ,ഓടൊക്കെ ഇറക്കിച്ചു .മേല്കൂരയുടെ  ദ്രവിച്ച മരങ്ങളൊക്കെ പൊളിച്ചുമാറ്റി .തേക്കില്‍ പുതിയതായി പണിത് കെട്ടുകയറ്റുന്നതിന് മുന്നേ  റീ പ്ലാസ്റ്ററിങ്ങ് നടത്തി .കെട്ടുകയറ്റി , ഓടുവെച്ചു.
റീ ഫ്ലോറിങ്ങ് , റീ വയറിങ്ങ് ചെയ്തു .പെയ്ന്റിങ്ങും ,ഗൈറ്റു ഫിറ്റിങ്ങും കൂടിയായപ്പോള്‍  ,ഞങ്ങളുടെ  "പഴമ നിലനിര്‍ത്തി കൊണ്ടുള്ള പുതുക്കി പണിത വീട് താമസത്തിന് റെഡി .ഇത്രയും പണി തീര്‍ക്കാന്‍ അഞ്ചു മാസം  വേണ്ടിവന്നു .വലിയൊരു മുതല്‍മുടക്കും . എങ്കിലും ഞങ്ങള്‍ സംതൃപ്തരാണ്.
       1990 മാര്‍ച്ചില്‍  താമസം  തുടങ്ങിയപ്പോള്‍ ആദ്യ നാളുകളില്‍ അല്‍പ്പം വിമ്മിഷ്ടമായിരുന്നു .ഇരുപത്തിനാലോളം ആള്‍ക്കാര്‍ താമസിച്ചിരുന്ന  വീട്ടില്‍ ഞങ്ങള്‍ നാലുപേര്‍  മാത്രം ...ക്രമേണ അതും ശീലമായി .

           ഏറെ കാലം എന്റെ ഭര്‍ത്താവും ഞാനും ഞങ്ങളുടെ  രണ്ടു മക്കളും അടങ്ങിയ ഒരു കൊച്ചുകുടുംബത്തിന്‍റെ സ്നേഹവും ,സന്തോഷവും സമന്വയിച്ചു നിന്നിരുന്ന  തായിരുന്നു  ഞങ്ങളുടെ  വീട് .
എന്നാല്‍ "2001 ജൂലായ് ഒന്ന് "പിറന്നത്  ഞങ്ങളുടെ സന്തോഷവും സമാധനവും തല്ലികെടുത്തുകൊണ്ടായിരുന്നു ..ഒരിക്കലും മറക്കാന്‍ കഴിയാത്ത ദുഃഖം നല്കികൊണ്ടായിരുന്നു .എന്റെ ഗൃഹനാഥന്‍ അപ്രതീക്ഷിതമായ , ഹൃദയാഘാതം കാരണം  ഇഹലോകവാസം വെടിഞ്ഞു.
എനിക്കിന്നും ആ ഷോക്കില്‍ നിന്നും  മോചനം കിട്ടിയിട്ടില്ല .എല്ലാ ദുഖവും  ഉള്ളിലൊതുക്കി ,മക്കളെ യറിയിക്കാതെ  ഇപ്പോഴും ആ നല്ലകാലത്തിന്റെ  ഓര്‍മ്മകളിലും ,മക്കളുടെയും കൊച്ചു മക്കളുടെയും സന്തോഷ ത്തിലും ,സങ്കടത്തിലും പങ്കുചേര്‍ന്നും ,ഇങ്ങിനെ അല്‍പ്പം ബ്ലോഗെഴുത്തും ,വായനയുമായി കാലം കഴിക്കുന്നു ,

ഇപ്പോള്‍ ഏഴു വര്‍ഷമായി ഈ വീട് പൂട്ടികിടക്കുകയാണ് ,എല്ലാവര്‍ഷവും ഒരുമാസം മകനോടുംകുടുംബത്തോടുമൊപ്പം  ഇവിടെ വന്നു താമസിക്കാറുണ്ട്.ചില വര്‍ഷങ്ങളില്‍  ഈ സമയം മോളും കുടുംബവും കുറച്ചു ദിവസത്തേക്ക് എത്തും അപ്പോള്‍  മക്കളും കൊച്ചുമക്കളും ഒത്തുള്ള ആ സന്തോഷത്തില്‍ എന്നോടൊപ്പം  അവരുടെ അഛനും പങ്കെടുക്കുന്നതായി എനിക്ക് അനുഭവപ്പെടാറുണ്ട്.

NB: ഈ വീട്ടില്‍ ജനിച്ചവരും ,വളര്ന്നവരും,
ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാവരും നല്ല സ്ഥതിയിലാണ്
അതുകൊണ്ടുതന്നെ എനിക്ക് തോന്നുന്നു ഇതൊരു ഭാഗ്യ വീടാണെന്ന് .    

Monday, 24 October 2011

മോളുടെ വീട്ടിലെ ഗാര്‍ഡന്‍ ( ഇന്‍ യു .കെ )
ഒരു റോസാ ചെടിയില്‍  പലനിറം പൂക്കള്‍ !
കൊച്ചുമോനോടൊപ്പം അല്‍പ്പം വിശ്രമം "
ഗാര്‍ഡ നിലൂടെ ഒരു സവാരി ഗിരി ഗിരി ".


ഇവിടെയും  വേണമെങ്കില്‍ അല്‍പ്പനേരം ചിലവഴിക്കാം                  
             ഇത്  ഗാര്‍ഡനുള്ളിലെ  വിശ്രമ
                സങ്കേതം(ബാന്റ്ഹൌസ് )
                ഇവിടെ ഇരുന്ന് അല്‍പ്പം
                                                                            വിശ്രമിക്കാം

ഇവര്‍  എന്റെ മക്കളെ പോലെ  കരുതുന്ന
ഡോക്ടറും വൈഫും .(മക്കളുടെ ഫ്രണ്ട്സ്)


                                            ഇവര്‍ ഞങ്ങളുടെ  അഥിതികള്‍ ..
                                  ഗാര്‍ഡനിലൂടെ ഒരു ഈവിനിങ്ങ്  സവാരി ..

                 
                                             ഈ മതിലിനരികില്‍ കാണുന്നത്
                                                         ഒരുതരം  മുല്ലപൂവാണ്..


                                                             ടെന്നീസ്‌ കോര്‍ട്ട്

s

     സ്വിമ്മിങ്ങ്  പൂള്‍ 
 പിന്നില്‍ കാണുന്നത്
   കോണിഫര്‍ ചെടികളാണ് 

  ഇത് റോസാപൂക്കള്‍ അല്ലകെട്ടോ .അതിഭംഗി
യുള്ളഡാലിയാ പൂക്കളോട് സാമ്യതയുള്ള 
ഈ സുന്ദരി കുഞ്ഞിൻറെ പേരറിയില്ല ..
വിരിഞ്ഞാൽ കുറേ  ദിവസങ്ങള്‍
 ഇവള്‍ കണ്ണിനു കുളിര്‍മതരും .
ഇതിന്‍റെ നാലു നിറത്തിലുള്ള
 സുന്ദരിമാര്‍ ഇവിടെ യുണ്ട് .
പൂക്കാലം കഴിയാറായപ്പോഴാ
  ഫോട്ടോസ് എടുക്കാനുള്ള
 ബുദ്ധി തലയിലോടിയത്  :(
                     
                             ഇത് ഗാര്‍ഡനിലേക്കുള്ള ഒരുഭാഗത്തെ  എന്‍ട്രന്‍സ്


                 

ഇത്   മറ്റൊരു  എൻട്രൻസ്

                         
                          ഗാര്‍ഡന്‍ പരിചരണം അല്‍പ്പം കുറഞ്ഞതിനാല്‍
                                    വന്യമൃഗസങ്കേതംപോലെആയിട്ടുണ്ട്‌.
                                      പൂര്‍വ്വസ്ഥിതിയിലാക്കാന്‍ഗാര്‍ഡനര്‍
                                          ഓരോ വശംക്ലീന്‍ചെയ്തുവരുന്നേ
                                                  യുള്ളൂ . ഇത് ഡാര്‍ക്ക് പിങ്ക് 
                                                     റോസും റെഡ്‌ റോസും  


                     
                                നിറത്തിലും  സൈസിലും  വെത്യസ്ഥങ്ങളായ
                                    ഇരുപത്തഞ്ചിലേറെ ഇനം റോസാപൂക്കള്‍
                                                                  ഇവിടെയുണ്ട് .

ഇത്  ഓറഞ്ചും വൈറ്റ്‌ മിക്സ്‌
 റോസാ പൂക്കള്‍  

ഓറഞ്ച്  റോസ്  മറ്റൊരിനം

വയലറ്റ്‌ റോസാ പൂക്കള്‍ (കാട്ടുവള്ളികള്‍
 ചുറ്റി പിണഞ്ഞു കിടക്കിന്നു 


ഇത് മറ്റൊരിനം 

                                         നിങ്ങള്‍ക്കിഷ്ടപ്പെട്ടുവോ  ഈ ഗാര്‍ഡന്‍ ?                            ഇവിടെ ട്രീ ഹൌസില്‍  ഫിറ്റ്‌ ചെയ്ത റോപ്പ്‌വേ യില്‍
                           യാത്രക്ക് തയ്യാറായിപച്ചകൊടി  പ്രതീക്ഷിച്ചുകൊണ്ട് ...
                              ഇവിടെ വരുന്നവര്‍ക്കൊക്കെ പ്രായ ഭേദമില്ലാതെ
                                റോപ്പ്‌വേ വലിയ  ഹരമാണ് ..ഒരുവട്ടമെങ്കിലും
                                       കയറാതെ പോകില്ല .പിന്നെ ഒരുകാര്യം
                                             ഞാനും മോളും ധൈര്യം ഒത്തിരി
                                                  കൂടുതല്‍ കാരണം ഇതുവരെ
                                                                        കയറീട്ടില്ല  :(                                       ഒന്നു കറങ്ങിവരണമെന്ന് കൊച്ചുമോന്
                                             വലിയ നിബന്ധം .അവന്‍ തള്ളി
                                                                വിടാന്‍ തയ്യാര്‍ :)

സ്കൂള്‍ ബസ്സ്‌  വീട്ടില്‍ എത്തുന്നതും 
കാത്തുള്ള നില്‍പ്പ് ...


 കുട്ടികള്‍ക്കുള്ള  പ്ലേ ഏരിയ.. കുട്ടികള്‍ക്കുള്ള  പ്ലേ ഏരിയ..

                                                ട്രീ ഹൌസ്  ദൂരെയുള്ള കാഴ്ച്ച.....
                                       നിങ്ങള്‍ക്കിഷ്ടപ്പെട്ടുവോ  ഈ ഗാര്‍ഡൻ ?
                                      അടുത്തു തന്നെ ഫ്രൂട്ട്സ് ഗാര്‍ഡന്‍ കാണാം ...
                                                                        .....................