Tuesday 1 February 2011

" William Shakespearinte Birthplace"


ഇദ്ദേഹത്തെ പറ്റി കൂടുതല്‍ വിവരണങ്ങള്‍
ആവശ്യമുണ്ടെന്നു തോന്നുന്നില്ല . ജീവ
ചരിത്രം അറിയാത്തവര്‍
വിരളം . 


ഈ മഹത് വെക്തിയുടെ
ജീവിത കാലം..
1564  ഏപ്രില്‍ 26
മുതല്‍ 1616
ഏപ്രില്‍ 23
വരെ  .


ഇവിടം ഒന്ന് ചുറ്റി കാണട്ടേ ..  ജന്മം
ഇങ്ങിനെ ഒരു ഭാഗ്യം കിട്ടുമെന്ന്
സ്വപ്നത്തില്‍പ്പോലുംചിന്തിച്ചില്ല .
ഇതും ദൈവ നിശ്ചയം .

450 വര്‍ഷത്തോളം കാലപഴക്കമുണ്ട് ഈ വീടിന്  
ഇവിടം വീടിന്റെ പൂമുഖവാതില്‍ ..ഒന്ന്
 ഫോട്ടോവിന് പോസ്   ചെയ്തോട്ടേ ..


വീടിനുള്ളില്‍ ഫോട്ടോ എടുക്കാന്പാടില്ലെന്ന്...


ഞാനിവിടെ നില്‍ക്കുന്നത് സ്വപ്നം കണ്ടതാണോ
എന്നസംശയം മനസ്സില്‍നിന്നും വിട്ടുമാറുന്നില്ല..
ഇത് വീടിന്റെ മറ്റൊരു വശം



ഈ വീടിന്‍റെ മോഡല്‍ ഈ സ്ട്രീറ്റ്‌ മൊത്തം സ്വീകരിച്ചിട്ടുണ്ട് ...
ഇങ്ങിനെയുള്ള ആ കാലഘട്ടത്തെ പകര്‍ത്തി വെച്ച
വീടുകള്‍ മാത്രമേ ഈ സിറ്റിയില്‍ (Stratford -upon Avon )
കാണാന്‍ കഴിയൂ ..ഈ ആചാരം
നിലനിര്‍ത്തണമെന്ന് ഇവിടം
നിര്‍ബന്ധമാണത്രേ


ഗാര്‍ഡന്‍


വീടിനുള്‍വശം (അദ്ദേഹത്തിന്റെ ഇരിപ്പിടം )ആരും കാണാതെ മൊബൈലില്‍ പകര്‍ത്തിയതാണ് ...ഒത്തിരി കാഴ്ചകളുണ്ട്‌ പകര്‍ത്താന്‍ .
പക്ഷേ  നിര്‍വാഹമില്ല .ഈ ട്രസ്റ്റിന്റെ ഭാരവാഹികള്‍
 അവിടവിടെയായി വിലസുന്നുണ്ട് .അവരുടെ കണ്ണ് വെട്ടിച്ചുവേണം ...ഫോട്ടോസ് കീച്ചാന്‍ ... 
(ഈ ഫോട്ടോസ് 2006 il എടുത്തതാണ്‌)
എന്‍റെ ആദ്യ UK ട്രിപ്പില്‍.
ഇപ്പോള്‍ മൊബൈല്‍ പോലും നിയന്ത്രിക്കുന്നു ..ഇത്തവണ പോയപ്പോള്‍ ഞാനും മരുമോനും വീടിനുള്ളില്‍ കയറിയില്ല കണ്ടതാണല്ലോ വെറുതെ
ടിക്കറ്റിനു കാശ് കളയെണ്ടെന്നുവെച്ചു .പിന്നെ
കൊച്ചുമക്കള്‍ രണ്ടാളും വണ്ടിയില്‍
ഉറങ്ങുന്നുമുണ്ട് . മോള്  അനിയനെയും ,
അനിയത്തിയെയും കൂട്ടി  ചുറ്റി
 കണ്ടു മടങ്ങിയെത്തുന്നതുവരെ
ഞങ്ങളും വിശ്രമിച്ചു


അക്കാലത്തെ ഫയര്‍ പ്ലെയ്സ്


ഉണക്കാനിട്ടിരിക്കുന്ന ലതര്‍ ഷീറ്റുകള്‍


ഇത് അടുക്കള ..(കാലഘട്ടം ഒന്ന് ഓര്‍ത്തു നോക്കൂ ..
(പതിനഞ്ചാം നൂറ്റാണ്ട്) അന്നത്തെ നിലയില്‍
എത്ര ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു .ഇപ്പോള്‍
 ഈ വീട്ടില്‍ നിത്യേന സന്ദര്ശകരായ്
എത്തുന്നജനങ്ങള്‍ക്ക് കണക്കില്ല .
വിദേശികള്‍ ,
സ്വദേശികള്‍ ,സ്കൂള്‍ കുട്ടികള്‍ മുതല്‍ കോളേജ് 
തലം വരെയുള്ളവര്‍ (ഗവേഷണം )ഇവിടെയെത്തുന്നുണ്ട്
ഇവിടെ രാവിലെ പത്തുമണി  മുതല്‍ വൈകുന്നേരം അഞ്ചുമണി  വരെയാണ്  സന്ദര്‍ശനസമയം ....ഒരു ടിക്കറ്റിനു  15 പൌണ്ട് ആണെന്ന് തോന്നുന്നു ...അപ്പോള്‍ ഒരുവര്‍ഷത്തെ വരുമാനം ഒന്ന് ഊഹിച്ചു നോക്കൂ ...


ഗാര്‍ഡന്‍


സോറി ഇത്രയും ഫോട്ടോസ് മാത്രമേ ഒത്തുകിട്ടിയുള്ളൂ ..

   .............